ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഡോണൾഡ് ട്രംപ്.

06:40 PM 27/11/2016 വാഷിങ്​ടൺ: അന്തരിച്ച ക്യൂബൻ ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഫിദല്‍ കാസ്ട്രോയൊന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നു. കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബക്ക്​ ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഭീതി വിതച്ച കാസ്ട്രോ ഭരണത്തിൽ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിൽ അരങ്ങേറിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. കാസ്ട്രോയുടെ മരണ വാർത്ത സ്‌ഥിരീകരിച്ച ശേഷം ‘ഫിദൽ കാസ്ട്രോ Read more about ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഡോണൾഡ് ട്രംപ്.[…]

ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​

05:58 pm 27/11/2016 കോഴിക്കോട്​: തോൽക്കരുത്​ എന്ന്​ പഠിപ്പിച്ച ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദൽ കാസ്​ട്രോയെ ഓർമിക്കുക. താൻ വിശ്വസിച്ചതിന്​ വേണ്ടിയുള്ള പോരാട്ടത്തിൽ ആളും ആരവവും സന്നാഹങ്ങളും സൗഹൃദങ്ങളും എതിർവശത്തായിരുന്നപ്പോഴും ‘മനുഷ്യർ’ ഫിദലിനൊപ്പമായിരുന്നു. ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണെന്നും മഞ്​ജു ഫേസ്​ബുക്​പോസ്​റ്റിൽ പറഞ്ഞു. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം ആദ്യമായാണ്​ മഞ്​ജുവി​െൻറ ഫേസ്​ബുക്​ പോസ്റ്റ്​. app-facebook Manju Warrier Read more about ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​[…]

പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു

12:45 pm 27/11/2016 അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താൻ ലിബറേഷൻ നേതാവ്​ ഹര്‍മിന്ദര്‍ സിങ് മിൻറുവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത്​ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ജയിലിൽ തകർത്ത്​ ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന് നേരെ ഇവര്‍ വെടിയുതിര്‍ത്ത്​ പ്രതിരോധിച്ച്​ പുറത്തുകടന്നുവെന്നണ്​ വിവരം. ഖാലിസ്താന്‍ നേതാവിനൊപ്പം Read more about പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു[…]

ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു

08:44 am 27/11/2016 പത്തനംതിട്ട: പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ ഭരതന്നൂർ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട്​ കുട്ടികളുൾപ്പെടെ എട്ടു ​േപർക്ക്​ പരിക്കേറ്റു. ജീപ്പ്​ ഡ്രൈവർ സുജിത്​ ഗുരുതരാവസ്​ഥയിലാണ്​. മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്.

08:41 am 27/11/2016 തിരുവനന്തപുരം: മുന്നൊരുക്കങ്ങളില്ലാതെയാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കെ വന്ന ബാങ്ക് അവധിയും ജനത്തിന് വിനയായി. മാസത്തിലെ നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും. തിങ്കളാഴ്ച ഹര്‍ത്താലുമായതോടെ ഫലത്തില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്. ഹര്‍ത്താലില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്നുറപ്പാണ്. യാത്രാസൗകര്യമില്ലാതാവുന്നതോടെ ജനത്തിന് എത്താനും ബുദ്ധിമുട്ടാവും. നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് ആദ്യ ആഴ്ചയില്‍ ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അധികസമയം ജീവനക്കാര്‍ ജോലിയുമെടുത്തിരുന്നു. ഹര്‍ത്താല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ത്തന്നെ തുടര്‍ച്ചയായ രണ്ട് അവധി വരുന്നതിനാല്‍ Read more about തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്.[…]

ക്യൂബൻ ജനതക്കായി സൗഹൃദത്തിന്റെ കരം അമേരിക്ക നീട്ടുന്നു.

08:37 am 27/11/2016 ന്യൂയോർക്ക്​: തനിക്ക് ചുറ്റുമുള്ള ലോകത്തും മനുഷ്യരിലും ഫിദൽ കാസ്​ട്രാ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും അടയാള​പ്പെടുത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ. വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഒബാമ കാസ്​ട്രോയ​ുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്​. ക്യൂബൻ ജനതക്കായി സൗഹ​​ൃദത്തി​െൻറ കരം അമേരിക്ക നീട്ടുന്നു. കഴിഞ്ഞ ആറ്​ പതിറ്റാണ്ട്​ കാലം അമേരിക്കയും ക്യൂബയും തമ്മിൽ പല പ്രശ്​നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ത​െൻറ ഭരണകാലത്ത്​ ഇരുരാജ്യങ്ങളും നല്ല ഭാവിക്കായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു Read more about ക്യൂബൻ ജനതക്കായി സൗഹൃദത്തിന്റെ കരം അമേരിക്ക നീട്ടുന്നു.[…]

മാവോവേട്ട: മൃതദേഹങ്ങൾ സൂക്ഷിക്കണമെന്ന്​ ബന്ധുക്കൾ

06:230 pm 26/11/2016 കോഴിക്കോട്​: നിലമ്പൂര്‍ കരുളായി വനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിങ്കാളാഴ്​ച വരെ കോഴിക്കോട്​ മെഡിക്കൽ കോളജിൽ സൂക്ഷിക്കും. പൊലീസ്​ നടപടിയിൽ സംശയമുള്ളതിനാലാണ്​ മൃതദേഹം സൂക്ഷിക്കണമെന്ന്​ കൊല്ലപ്പെട്ട കുപ്പു സ്വാമിയുടെ സഹോദര​െൻറയും അജിതയുടെ സഹപ്രവർത്തകരും ആവശ്യപ്പെട്ടത്​. തിങ്കളാഴ്​ച അർധരാത്രി വരെ മൃതദേഹം സൂക്ഷിക്കാമെന്ന്​ പൊലീസ്​ അറിയിച്ചു. അതിന്​ ശേഷം തുടർ നടപടികൾ സ്വീകരിക്കും

കാസ്​ട്രോ; ലോക കമ്മ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തി​െൻറ നേതാവ്​– പിണറായി

05:26 PM 26/11/2016 തിരുവനന്തപുരം: ഫിദല്‍ കാസ്ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തന്നെ ധീരനായ നേതാവായിരുന്നുവെന്ന്​ മുഖ്യമന്ത്രി പിണായി വിജയൻ. ലോകത്തെവിടെയുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പ്പിന്‍റെയും പ്രചോദനകേന്ദ്രമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നുവെന്നും പിണറായി അനുസ്​മരിച്ചു. സോഷ്യലിസ്റ്റ് ഭരണമാതൃകയായി കാസ്​ട്രോയുടെ കാലത്തെ ക്യൂബയെ ലോകം അനുസ്മരിക്കും. മരണമില്ലാത്ത ഓര്‍മ്മയായി മാറുന്ന ഫിദല്‍ കാസ്ട്രോക്ക്​ അന്ത്യാഭിവാദ്യങ്ങളർപ്പിക്കുന്നതായും പിണറായി പത്രകുറിപ്പിലൂടെ അറിയിച്ചു. ക്യൂബൻ വിപ്ലവ നായകൻ Read more about കാസ്​ട്രോ; ലോക കമ്മ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തി​െൻറ നേതാവ്​– പിണറായി[…]

ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ അന്തരിച്ചു.

11:00 am 26/11/2016 ഹവാന :ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോ (90) അന്തരിച്ചു. ആറുവട്ടം ക്യൂബയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും അധികം കാലം രാഷ്ട്ര തലവനായ കാസ്ട്രോ നേതൃത്വ സ്ഥാനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന വ്യക്തിയായിരുന്ന. വിപ്ലവങ്ങളിലൂടെ മാറ്റങ്ങളെ സൃഷ്ടിച്ചു അദ്ദേഹം 2006 മുതൽ രോഗബാധിതന്നെ തുടർന്ന കിടക്കയിൽ കൂട്ടുപിടിച്ചു.പിന്നീട് പല മാധ്യമങ്ങൾ വഴിയും അദ്ദേഹം മരിച്ചു എന്ന വാർത്ത ഉയർന്ന വന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വിപ്ലവകാരിയാണ് അദ്ദേഹം.

പാകിസ്താനിൽ സൈനിക താവളത്തിന്​ നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടും സുരക്ഷാ ഉദ്യോഗസ്​ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു

10:09 am 26/11/2016 ഇസ്​ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന്​ നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടും സുരക്ഷാ ഉദ്യോഗസ്​ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു. ഇന്ന്​ രാവിലെ വടക്ക്​ പടിഞ്ഞാൻ മേഖലയിലെ മുസ്​ലിം ആരാധനാലയത്തിന്​ സമീപമുള്ള സൈനിക താവളത്തിന്​ നേർക്കാണ്​​ ആക്രമണം നടന്നത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.