അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

12:19 pm 19/11/2016 ഡിഗ്‌ബോയ്​: അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു. തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പേങ്കരി ഏരിയയിലാണ്​ ആക്രമണമുണ്ടായത്​. ശനിയാഴ്​ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി. ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് Read more about അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.[…]

നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്

10:56 am 19/11/2016 ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവ്വകലാശാലയിൽ നിന്ന്​ കാണാതായ ബിരുദ വിദ്യാർഥി നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്​. നജീബി​െൻറ ​ജെ.എൻ.യുവിലെ ഹോസ്​റ്റൽ വിലാസത്തിൽ നവംബർ 14 നാണ്​ കത്ത്​ എത്തിയിരിക്കുന്നത്​. നജീബിനെ അലിഗഡിലെ മാർക്കറ്റിലെ മുസ്​ലിം പള്ളിക്ക്​ സമീപം കണ്ടുവെന്നാണ്​ കത്തിൽ പറയുന്നത്​. തന്നെ അപായപ്പെടുത്താൻ കൊണ്ടുവന്നവരിൽ നിന്ന്​ രക്ഷപ്പെടാൻ സഹായിക്കണമെന്ന്​ നജീബ്​ ആവശ്യപ്പെട്ടുവെന്നും യുവതി വെളിപ്പെടുത്തുന്നു. പൊലീസ്​ സഹായം ആവശ്യപ്പെടുന്നതിന്​ മുമ്പ്​ നജീബ്​ തിരക്കിൽ അപ്രത്യക്ഷമായെന്നും കത്തിൽ പറയുന്നതായി പൊലീസ്​ പറഞ്ഞു. Read more about നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്[…]

ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല

08:56 am 19/11/2016 ന്യൂഡല്‍ഹി: പതിവു പ്രവൃത്തി ദിവസമാണെങ്കിലും ബാങ്കുകളില്‍ ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കി. താൽകാലികമായി മാറ്റിവെച്ച ജോലികൾ ബാങ്ക് ജീവനക്കാർക്ക് പൂർത്തിയാക്കുന്നതിനും Read more about ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല[…]

അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി.

08:44 am 19/11/2016 കാസര്‍കോട്: അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. ബാങ്കില്‍നിന്ന് ഒരാഴ്ച പരമാവധി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയും എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2500 ആയും നിജപ്പെടുത്തിയിരിക്കെയാണ് സംഭവം. നീലേശ്വരം സ്വദേശികളായ നെടുങ്കണ്ടം റംല മന്‍സിലില്‍ പി. ഹാരിസ് (39), തെരു സീനത്ത് മന്‍സിലില്‍ പി. നിസാര്‍ (42), ഇയാളുടെ സഹോദരന്‍ നൗഷാദ് (39), ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39), വാഹനദല്ലാള്‍ വടകര Read more about അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി.[…]

കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ.

08:44 am 19/11/2016 മലപ്പുറം: കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ. ഫൈസലി(30)നെ ആണ്​ ഫാറൂഖ്​നഗർ അങ്ങാടിയിൽ വെ​േട്ടറ്റ്​ മിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്​. രാവിലെ പള്ളിയിലേക്ക്​ പോകുന്നവരാണ്​ മൃതദേഹം കണ്ടത്​. തുടർന്ന് ​പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിരൂരങ്ങാടി ​െപാലീസെത്തി ഇൻക്വസ്​റ്റ്​ ആരംഭിച്ചു. ഗർഫിൽ ജോലി ചെയ്യുന്ന ഫൈസൽ അവധിക്ക്​ നാട്ടിൽ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ്​ സംഭവം.

ജഡ്​ജി നിയമനം: 43 പേരുകൾ നിരാകരിച്ച കേന്ദ്ര നടപടി​ സുപ്രീംകോടതി തള്ളി

03:19 PM 18/11/2016 ന്യൂഡൽഹി: ഹൈകോടതി ജഡ്​ജിമാരുടെ നിയമനത്തിന്​ കൊളീജിയം ശിപാർശ ചെയ്​ത 43 പേരുകൾ തിരിച്ചയച്ച കേന്ദ്ര സർക്കാറി​െൻറ നടപടി സുപ്രീംകോടതി അംഗീകരിച്ചില്ല. നിരാകരിക്കപ്പെട്ട പേരുകൾ വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന്​ അയച്ചു. പേരുകൾ നിരാകരിച്ച കേന്ദ്രസർക്കാറി​െൻറ നടപടി​ സുപ്രീംകോടതി കൊളീജിയം തള്ളി. ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ, ജസ്​റ്റിസ്​ എ.ആർ ദവെ എന്നിവരടങ്ങിയ ബഞ്ചാണ്​ കേന്ദ്ര സർക്കാറി​െൻറ നടപടി തള്ളിയത്​. ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന്​ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ Read more about ജഡ്​ജി നിയമനം: 43 പേരുകൾ നിരാകരിച്ച കേന്ദ്ര നടപടി​ സുപ്രീംകോടതി തള്ളി[…]

നോട്ട് പിൻവലിച്ചത് മോദിയുടെ ഭ്രാന്തൻ തീരുമാനമാണെന്ന് വി.എസ് അച്യുതാനന്ദന്‍.

11:25 AM 18/11/2016 തിരുവനന്തപുരം: നോട്ട് പിൻവലിച്ചത് മോദിയുടെ ഭ്രാന്തൻ തീരുമാനമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും വി.എസ് തുറന്നടിച്ചു. സഹകരണ ബാങ്കിങ് മേഖലയെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിലാണ് അച്യുതാനന്ദൻ മോദിക്കെതിരെയും കേന്ദ്ര സർക്കാറിനെതിരെയും ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന സമരം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സമരമാണ്. സഹകരണ മേഖലയെ തകർക്കാനുള്ള മോദിയുടെ ഭ്രാന്തൻ Read more about നോട്ട് പിൻവലിച്ചത് മോദിയുടെ ഭ്രാന്തൻ തീരുമാനമാണെന്ന് വി.എസ് അച്യുതാനന്ദന്‍.[…]

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യഗ്രഹമിരിക്കും

12:18 pm 18/11/2016 തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കള്ളപ്പണക്കാരുടെ സ്പോണ്‍സേര്‍ഡ് സമരമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പിന്‍വലിച്ച നോട്ട് മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി നേരത്തെ തന്നെ Read more about മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യഗ്രഹമിരിക്കും[…]

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അന്തരിച്ചു

12:17 pm 18/11/2016 വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് തലയോലപ്പറമ്ബില്‍ നടക്കും.

ഇന്നു മുതല്‍ മാറ്റാനാവുന്നത് 2000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രം

പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാണ്. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും, ഒരാഴ്ചക്കം പകുതി എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായും സജ്ജമാകുമെന്നും ആര്‍‍.ബി.ഐ അറിയിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കും പണം മാറാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കാണാനും എം.പിമാര്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം നോട്ടുകള്‍ Read more about ഇന്നു മുതല്‍ മാറ്റാനാവുന്നത് 2000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രം[…]