അരൂർ അപകടം: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

12:10 pm 18/11/2016 അരൂർ: : അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന്​ വാന്‍ കായലിലേക്ക് വീണ് ഉണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന്​ ലഭിച്ചു. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കിട്ടി. വാഹനത്തി​െൻറ ഡ്രൈവർ നിജാസ്​ അലിയും നാല്​ നേപ്പാളി സ്വദേശികളുമായിരുന്നു അപകടത്തിൽപ്പെട്ടത്​. ​അപകടത്തിൽ നേപ്പാൾ സ്വദേശികൾ ഉൾപ്പെട്ടതിനെ കുറിച്ച്​ സംസ്​ഥാന സർക്കാർ ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. കേന്ദ്ര സർക്കാർ ഇൗ അപകടത്തെ ക​ുറിച്ച്​ നേപ്പാളി സർക്കാരുമായി ആശയവിനിമയം നടത്തി Read more about അരൂർ അപകടം: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി[…]

സി.പി.എം നേതാവ്​ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി

03:39 PM 17/11/2016 സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിൽ കീഴടങ്ങിയ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ വിധേയനാക്കിയ ശേഷമാണ്​ കോടതിയിൽ എത്തിച്ചത്​. ജാമ്യം ഇന്നു തന്നെ പരിഗണിക്കണമെന്ന്​ ഹൈകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സക്കീറിനെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ പൊലീസ്​ ആവശ്യ​െപ്പടില്ല. കസ്​റ്റഡി ആവശ്യ​െപ്പടാൻ കഴിയില്ലെന്നാണ്​​ പൊലീസിന്​ ലഭിച്ച നിയ​േമാപദേശം. സക്കീർ ഹുസൈൻ ഇന്ന്​ രാവിലെ എട്ടുമണിയോടെയാണ്​ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തി​ കീഴടങ്ങിയത്​. മാധ്യമങ്ങളെ Read more about സി.പി.എം നേതാവ്​ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി[…]

11 ഇന്ത്യന്‍ സെനികരെ വധിച്ചുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശ വാദം ഇന്ത്യ തള്ളി.

11:43 am 17/11/2016 ന്യൂഡല്‍ഹി: 11 ഇന്ത്യന്‍ സെനികരെ വധിച്ചുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശ വാദം ഇന്ത്യ തള്ളി. ഇന്ത്യന്‍ സേനയുടെ നോര്‍ത്തേന്‍ കമാന്‍ഡാണ് പാകിസ്ഥാന്‍ വാദം തള്ളിയത്. ഏഴ് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ വെടിവയ്പ്പില്‍ മരിച്ചതിന് പ്രത്യേക്രമണമായാണ് 11 ഇന്ത്യന്‍ ജവാന്മരെ വധിച്ചതായി പാകിസ്ഥാന്‍ കരസേന മേധാവി റഹീല്‍ ഷെരീഫ് അവകാശപ്പെട്ടത്. അടുത്തിടെ നടന്ന വെടിവയ്പ്പില്‍ 44 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും റഹീല്‍ ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അവകാശവാദം ഇന്ത്യ തള്ളിയത് Dailyhunt

സക്കീർ ഹുസൈൻ കീഴടങ്ങി

10:17 am 17/11/2016 കൊച്ചി: സി.പി.എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. രാവിലെ എട്ടുമണിയോടെ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തിയാണ്​ കീഴടങ്ങിയത്​. മാധ്യമങ്ങളെ വെട്ടിച്ച്​ കാർ പാർക്കിങ്ങ്​ ഏരിയയിലൂടെ​ രഹസ്യമായാണ്​ ഒാഫീസിനകത്ത്​ കടന്നത്​. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്​ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ്​ ഒക്​ടോബർ 26നാണ്​ കേസെടുത്തത്​. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന Read more about സക്കീർ ഹുസൈൻ കീഴടങ്ങി[…]

നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.

10:14 am 17/11/2016 ദില്ലി: നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും. തീരുമാനം ചോര്‍ത്തി നല്കിയതിനെക്കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്. ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ Read more about നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.[…]

ഡൽഹിയിൽ ഭൂചലനം

09:48 AM 17/11/2016 ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന്​ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 4.4 രേഖപ്പെടുത്തിയ കമ്പനമാണ്​ അനുഭവപ്പെട്ടത്​. ഡൽഹി – ഹരിയാന അതിർത്തിയാണ്​ കമ്പനത്തി​െൻറ ഉറവിടമെന്ന്​ ഇന്ത്യൻ മെറ്റെ​േറാളജിക്കൽ ഡിപ്പാർട്ട്​മെൻറ് ​അറിയിച്ചു. 10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ്​ അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ഡൽഹിയിലും ഗാസിയാബാദിലുമാണ്​ കമ്പനം അനുഭവപ്പെട്ടത്​. മറ്റ്​ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

നോട്ട് പിന്‍വലിക്കല്‍: പ്രതിഷേധ മാര്‍ച്ചിനൊപ്പം ശിവസേനയും

03:31 PM 16/11/2016 ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്‍റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനൊപ്പം എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും പങ്ക് ചേര്‍ന്നു. കള്ളപ്പണം തടയുന്നതിനായുളള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് എതിരിലല്ല തങ്ങളുടെ നടപടിയെന്നും നോട്ട് മാറ്റത്തിന്‍െറ പേരില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് എതിരായാണെന്നും സേന പ്രതികരിച്ചു. ആസൂത്രണമില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്് തീരുമാനത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് രാവിലെ മുതല്‍ പ്രതിപക്ഷ Read more about നോട്ട് പിന്‍വലിക്കല്‍: പ്രതിഷേധ മാര്‍ച്ചിനൊപ്പം ശിവസേനയും[…]

ശബരിമലയിൽ വിമാനത്താവളം.

14:38 PM 16/11/2016 ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന്​ എരുമേലിയിൽ സ്​ഥലം കണ്ടെത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട്​ ഇക്കാര്യം അറിയിച്ചിരുന്നു. അതിനുവേണ്ട സഹായങ്ങൾ​ അ​​േദ്ദഹം ഉറപ്പുനൽകിയിട്ടുണ്ട്​. കേന്ദ്രം വിമാനത്താവളത്തിന്​ പിന്തുണ നൽകിയിട്ടുണ്ട്​. സ്​ഥലം തീരുമാനിച്ചാൽ എൻ.ഒ.സി നൽകാമെന്ന്​ കേന്ദ്രം അറിയിച്ചു. ശബരിമല തീർഥാടകർക്ക്​ ഏറെ സൗകര്യപ്രദമാകും എരുമേലി വിമാനത്താവളമെന്നും പിണറായി വ്യോമയാനമന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം വാർത്താലേഖകരോട്​ പറഞ്ഞു.

അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല

11:46 am 16/11/2106 ദില്ലി: നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയില്‍ നോട്ടു മാറുന്നവര്‍ക്ക് ചില ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഹാജരാക്കണം. നോട്ട് മാറാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച്‌ നല്‍കുന്ന ഫോമിലെ വിവരങ്ങളുമായി ഒത്തു നോക്കാനായാണ് ഇത്. Read more about അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല[…]

മിഷേൽ ഒബാമയെ അധിക്ഷേപിച്ച ക്ലേ കൗണ്ടി മേയർ രാജി വെച്ചു

11:43 am 16/11/2016 ചാൾസ്​റ്റൺ: അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമക്കു നേരെ ഫേസ്​ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്​റ്റ്​ വെർജീനിയയിലെ മേയർ രാജിവെച്ചു. ക്ലേ കൗണ്ടി മേയർ ബെവർലി വേലിങ്ങാണ്​ രാജി വെച്ചത്​. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ വെർജീനിയ ഡവലപ്മെന്‍റ് കോർപ്പറേറ്റ് ഡയറക്ടർ പമേല ടെയ് ലർ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് Read more about മിഷേൽ ഒബാമയെ അധിക്ഷേപിച്ച ക്ലേ കൗണ്ടി മേയർ രാജി വെച്ചു[…]