കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി..

03:28 pm 6/10/2016 ദില്ലി: കാവേരി പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സാങ്കേതിക സമിതി കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി.. സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് കര്‍ണാടകം സമിതിയെ അറിയിച്ചു.. ഇരു സംസ്ഥാനങ്ങളുടെ വാദങ്ങളും കേട്ടതിന് ശേഷം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജി.എസ്. ഝാ പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ് ഝായുടെ അദ്ധ്യക്ഷതയില്‍ രാവിലെ വിധാന്‍ സൗധയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടക ജല വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും Read more about കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി..[…]

മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. 283 പേർ മരിച്ചിട്ടുണ്ട്

09:28 am 7/10/2016 ഫ്ലോറിഡ‍: ‘മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ഫ്ലോറിഡ വഴി (അറ്റ് ലാന്‍റിക് തീരം) കടന്നു പോകുമെന്നാണ് യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചത്. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണപൂര്‍വ തീരവാസികളോട് മാറിത്താമസിക്കാന്‍ അധികൃതർ നിര്‍ദേശം നല്‍കി. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’. അതേസമയം, Read more about മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. 283 പേർ മരിച്ചിട്ടുണ്ട്[…]

തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ

09:20 am 7/10/2016 കൊച്ചി: തിരുനെല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ. തിരുനെല്‍വേലി കടയനല്ലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍െറ (31) അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ കേസിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തതായി പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ആറുപേരെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ റെയ്ഡിലാണ് സുബ്ഹാനിയെക്കുറിച്ച് വിവരം ലഭിച്ചത്. Read more about തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ[…]

തൃപ്പൂണിത്തുറ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു.

09:15 am 7/10/2016 കൊച്ചി: തൃപ്പൂണിത്തുറ അലയൺസ് ജംഗ്ഷനിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഇരുമ്പനം അമ്പിളി നിവാസിൽ രാജേഷ് (42), ഭാര്യാ മാതാവ്​ സുജാത (58) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ, മക്കൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം

ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്

05:55 pm 6/10/2016 ഇന്ത്യന്‍ ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കി പകരം കാവി നിറമാക്കണമെന്ന് ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘ്. ‘ന്യൂനപക്ഷം എന്ന ആശയം’ തന്നെ ഇല്ലാതാക്കണം എന്ന വാദവും ജനസംഘ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഭാരതത്തിന്‍റെ ദേശീയ പതാകയില്‍ മാറ്റത്തിനായുള്ള നിര്‍ദേശമുളളത്. മാസികയുടെ കവര്‍ പേജായി നല്‍കിയിരിക്കുന്നത് പച്ചനിറം വെട്ടിമാറ്റിയ നിലയിലുള്ള ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃകയാണ്. മുകളിലും താഴെയും കാവിയും നടുക്ക് വെള്ളയുമാണ് ഇവര്‍ Read more about ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്[…]

രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്

05:12 am 6/10/2016 ഇസ്ലാമാബാദ്: ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്. ശരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന സിവിലിയന്മാരും സൈനിക മേധാവികളും പങ്കെടുത്ത രഹസ്യ യോഗത്തിലാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ യോഗത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ചർച്ച നടന്നതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. പത്താൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ സംബന്ധിച്ച കേസുകളിലും അന്വേഷണത്തിലും നടപടികൾ വേഗത്തിലാക്കണം. സർക്കാർ കൈക്കൊള്ളുന്ന നടപടികൾ Read more about രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്[…]

സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.

12:38 pm 6/10/2016 ന്യൂഡൽഹി: സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 10.30ന് കേസ് പരിഗണിച്ചയുടൻ തന്നെ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ കേസിന്‍റെ പുന:പ്പരിശോധന ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. എതിർവാദങ്ങളൊന്നും ഉന്നയിക്കാതെയാണ് ജഡ്ജി സംസ്ഥാന സർക്കാറിന്‍റെ വാദം അംഗീകരിച്ചത്. തുടർന്ന് സൗമ്യയുടെ Read more about സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.[…]

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി

12:38 pm 6/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി. ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി കോടതി തള്ളി. ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് പൊതുതാല്‍പര്യ ഹരജി നൽകിയത്. രാമസ്വാമിയുടെ ഹരജിയിൽ പൊതു താൽപര്യമില്ലെന്നും പ്രസിദ്ധിയാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് കോടതിക്ക് പറയാനാവില്ല. അവരുടെ സ്വകാര്യത മാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യയ സ്ഥിതി മറച്ചു വെക്കുന്നില്ലെന്നും മെഡിക്കൽ ബുള്ളറ്റിനുകൾ Read more about ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി[…]

ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്

09:34 am 6/10/2016 ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്. 30 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചിനാണ് കുപ് വാര ജില്ലയിലെ ലാൻഗേറ്റിലെ സൈനിക ക്യാമ്പിന് മുമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടന്മാർക്ക് നേരെ വെടിവെപ്പുണ്ടായത്. ജാഗ്രതയിലായിരുന്ന സുരക്ഷാ ഭടന്മാർ ഉടൻ തന്നെ തിരിച്ചടിച്ചു. വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ 20 മിനിറ്റ് നീണ്ട വെടിെവപ്പിന് Read more about ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്[…]

ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം.

09:23 am 6/10/2016 ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഏരിയാന്‍-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കൻ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്‍റ് നെറ്റ് വര്‍ക് (എൻ.ബി.എൻ)ന്‍റെ സ്കൈ മസ്റ്റർ 2 ഉപഗ്രഹവും ജിസാറ്റ് 18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് കൂടുതല്‍ Read more about ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം.[…]