കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം.

07:34 am 12/6/2017 ശ്രീനഗർ: ജമ്മു കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ മൂന്നു പോലീസുകാർക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കാഷ്മീരിലെ ഷോപിയാനിൽ ഭീകരരുടെ വെടിവയ്പിൽ പോലീസുകാരനു പരിക്കേറ്റിരുന്നു. ഇമാം സാഹിബ് മേഖലയിലെ പോലീസ് ക്യാന്പിൽ വൈകുന്നേരമായിരുന്നു സംഭവം.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു

08:38 am 11/6/2017 വാഷിംഗ്ടൺ: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്താ​യി പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. എ​ന്നാ​ൽ എങ്ങനെ കൊല്ലപ്പെട്ടുവെന്നതിനെ സംബന്ധിച്ചുള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. അ​ച്ചി​ൻ ജി​ല്ല​യി​ലെ വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ന​ൻ​ഗ​ർ​ഹ​ർ പ്ര​വി​ശ്യ​യു​ടെ പ്രോ​വി​ഷ്യ​ൽ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് അ​റ്റ​ഹു​ള്ള ഖോം​ഗാ​നി പ​റ​ഞ്ഞു. അ​ഫ്ഗാ​ൻ സൈ​നി​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. Read more about അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു[…]

ബാ​റ്റ്മാ​നി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ യു​എ​സ് ന​ട​ൻ ആ​ദം വെ​സ്റ്റ് അ​ന്ത​രി​ച്ചു.

08:33 am 11/6/2017 ലോ​സ് ആ​ഞ്ച​ൽ​സ്: സൂ​പ്പ​ർ ഹി​റ്റ് ടി​വി പ​ര​ന്പ​ര ബാ​റ്റ്മാ​നി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ യു​എ​സ് ന​ട​ൻ ആ​ദം വെ​സ്റ്റ്(88) അ​ന്ത​രി​ച്ചു. ലു​ക്കീ​മി​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വെ​സ്റ്റ് ലോ​സ് ആ​ഞ്ച​ൽ​സി​ലെ വീ​ട്ടി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. 1928ൽ ​വാ​ഷിം​ഗ്ട​ണി​ലെ വ​ല്ല വ​ല്ല​യി​ലാ​യി​രു​ന്നു വെ​സ്റ്റി​ന്‍റെ ജ​ന​നം. മാ​ഴ്സ​ലെ​യാ​ണ് ഭാ​ര്യ. ഇ​വ​ർ​ക്ക് ആ​റു കു​ട്ടി​ക​ളു​ണ്ട്. 1960ക​ളി​ൽ ടി​വി സീ​രി​യ​ലാ​യി പു​റ​ത്തി​റ​ങ്ങി​യ ബാ​റ്റ്മാ​നി​ൽ ബ്രൂ​സ് വെ​യ്ൻ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് ആ​ദം വെ​സ്റ്റ് ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക് Read more about ബാ​റ്റ്മാ​നി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ യു​എ​സ് ന​ട​ൻ ആ​ദം വെ​സ്റ്റ് അ​ന്ത​രി​ച്ചു.[…]

കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം.

08:31 am 11/6/2017 ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിൽ ശനിയാഴ്ച രാത്രിയിലാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. 82 എംഎം, 120 എംഎം മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

മോ​സ്കോ​യി​ലെ ക്രാ​റ്റോ​വോ ഗ്രാ​മ​ത്തി​ൽ അ​ക്ര​മി നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു

08:29 am 11/6/2017 മോ​സ്കോ: തെ​ക്കു​കി​ഴ​ക്ക​ൻ മോ​സ്കോ​യി​ലെ ക്രാ​റ്റോ​വോ ഗ്രാ​മ​ത്തി​ൽ അ​ക്ര​മി നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ക്രാ​റ്റോ​വോ സ്വ​ദേ​ശി​യാ​യ അ​ക്ര​മി വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നു​കൊ​ണ്ട് സ​മീ​പ​വാ​സി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പ്ര​ത്യേ​ക സേ​ന​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത ഇ​യാ​ൾ ര​ണ്ടു ഗ്ര​നേ​ഡു​ക​ളും എ​റി​ഞ്ഞു. അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ് അറിയിച്ചു. ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണെ​ന്നാ​ണ് അ​യ​ൽ​ക്കാ​രു​ടെ മൊ​ഴി.

കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു.

06:57 pm 10/6/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു. ബ​ന്ദി​പോ​റ ജി​ല്ല​യി​ലെ ഗു​രെ​സ് സെ​ക്ട​റി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​നീ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സൈ​ന്യം തീ​വ്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗു​രെ​സ് സെ​ക്ട​റി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് സൈ​നി​ക വ​ക്താ​വ് രാ​ജേ​ഷ് കാ​ലി​യ അ​റി​യി​ച്ചു. ഇ​തോ​ടെ നാ​ലു ദി​വ​സ​ത്തി​നി​ടെ കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 14 ആ​യി. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​റി സെ​ക്ട​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ Read more about കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു.[…]

ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട്

06:57 pm 10/6/2017 പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ആത്യാധുനിക രീതിയിള്ള മിസൈലിന്‍റെ പരീക്ഷണം അധികം വൈകാതെ നടത്തും. പ്യോംഗ്യാംഗ് ഏറ്റവും പുതിയ മിസൈൽ ടെക്നോളജി നിർമിക്കുമെന്ന് പ്രസിഡന്‍റ് കിം ജോംഗ് ഉൻ പുതുവത്സര പ്രസംഗത്തിലൂടെ അറിയിച്ചിരുന്നു. രാജ്യം അതിന്‍റെ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു. യുഎൻ രക്ഷാസമിതിയുടെ ഉപരോധനങ്ങൾക്കിടയിലാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ. യുഎൻ മിസൈൽ Read more about ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട്[…]

ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക

07:50 am 10/6/2017 വാഷിങ്​ടൺ: ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ ആണ്​ ഇൗ ആവശ്യമുന്നയിച്ചത്​. ‘‘ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന്​ അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്​റൈനോടും ഇൗജിപ്​തിനോടും ആവശ്യപ്പെടുന്നു. ഇത്​ കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ Read more about ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക[…]

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു

07:37 am 19/6/2017 റി​യാ​ദ്: ല​ണ്ട​ൻ ബ്രി​ഡ്ജ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു. ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ ടീ​മി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. സൗ​ദി ക​ളി​ക്കാ​രു​ടെ ന​ട​പ​ടി​യെ ഒ​രു ഓ​സ്ട്രേ​ലി​യ​ൻ എം​പി വി​മ​ർ​ശി​ച്ചി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് അ​ഡ്ലെ​യ്ഡ് ഓ​വ​ലി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ടീം ​ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഏ​ഴാം ന​ന്പ​ർ താ​രം സ​ൽ​മാ​ൻ Read more about ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു[…]

ഇറ്റലിയിൽ നേരിയ ഭൂചലനമുണ്ടായി.

07:40 am 10/6/2017 റോം: റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറ്റലിയിലെ അക്വില പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഇറ്റാലിയൻ ദേശീയ കാലാവസ്ഥാപഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റിൽ ഇവിടെ ശക്തമായ ഒന്നിലേറെ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്. അന്ന് അഞ്ച് ഭൂചലനങ്ങളിലായി 300ലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധിപ്പേർക്ക് അന്ന് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.