സൗദിയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് തടവും 1000 ചാട്ടയടിയും

09:12M 7/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് തടവും ചാട്ടയടിയും ശിക്ഷ. കേസിലെ പ്രതിയായ സൗദി പൗരന് കീഴ് കോടതി വിധിച്ച ശിക്ഷ മക്ക പ്രവശ്യ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു. പ്രതിക്ക് രണ്ട് വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനല്‍ കോടതി നേരത്തെ വിധിച്ചത്. വിചാരണാ വേളയില്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നായിരുന്നു പ്രതിയുടെ വാദം.

വരുന്നു: ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം

11:30 AM 05/05/2016 ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ് മ്യൂസിയം, സ്പോര്‍ട്സ് സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 സീറ്റുകളാണുണ്ടാവുക. നാലാം തലമുറ സാങ്കേതിക വിദ്യയോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുണ്ടാകും. എന്നാല്‍ എവിടെയായിരിക്കും സ്റ്റേഡിയം Read more about വരുന്നു: ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം[…]

സൗദിയില്‍ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴ് ബസുകള്‍ക്ക് തീയിട്ടു

11:22am 3/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍. ജിദ്ദ: സൗദി അറേബ്യയിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ മാസങ്ങളായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിന്‍ ലാദന്‍ കമ്പനിയുടെ ഏഴ് ബസുകള്‍ തീയിട്ടു നശിപ്പിച്ചു. കമ്പനിയുടെ താമസസ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളാണ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കിയത്. ബസുകള്‍ക്ക് തീ ഇട്ടു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവശ്യ സിവില്‍ ഡിഫന്‍സ് വ്യക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു. Read more about സൗദിയില്‍ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴ് ബസുകള്‍ക്ക് തീയിട്ടു[…]

അലിഗര്‍ യൂണിവേഴ്‌സിറ്റി അലുമിനി വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍

01:11pm 30/4/2016 പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനി 2016 വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് പരിപാടികള്‍ ആരംഭിക്കും. കാറ്റി ഗാര്‍ഡീനിയ ലയിനിലുള്ള മേരി ജൊ പെക്കും പാര്‍ക്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൂടുംബാംഗങ്ങളും നിശ്ചിത സമയത്തു എത്തിചേരണമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഗെയിംസ്, സ്‌പോര്‍ട്‌സ്, ഫുഡ്, ഫണ്‍ ഇനങ്ങള്‍ പിക്ക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Venue Mary Jo Peckham Park 5597 Gardenia Lane Katy, Read more about അലിഗര്‍ യൂണിവേഴ്‌സിറ്റി അലുമിനി വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍[…]

ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി

01:06pm 30/04/2016 ദുബൈ: ദുബൈ നഗരസഭക്ക് കീഴിലെ പാര്‍ക്കുകളിലേക്കുള്ള പ്രവേശ ഫീസും അടുത്തവര്‍ഷം മുതല്‍ നോല്‍ കാര്‍ഡ് വഴി അടക്കാന്‍ സംവിധാനം വരുന്നു. നോല്‍ കാര്‍ഡിലൂടെ ഈടാക്കുന്ന ഫീസ് ആര്‍.ടി.എ ദുബൈ നഗരസഭക്ക് കൈമാറും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു. നിലവില്‍ മെട്രോ, ട്രാം, ബസ് യാത്രക്കും പാര്‍ക്കിങ് ഫീസ് അടക്കാനുമാണ് നോല്‍ കാര്‍ഡ് ഉപയോഗിച്ചുവരുന്നത്. അടുത്തവര്‍ഷം മുതല്‍ അല്‍ മംസാര്‍ പാര്‍ക്ക്, സഅബീല്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക് എന്നിവിടങ്ങളിലെ പ്രവേശ Read more about ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി[…]

മക്കയില്‍ നാല് ഇസ്ലാമിക് പൈതൃക മ്യൂസിയങ്ങള്‍ വരുന്നു

08:50am 29/04/2016 ജിദ്ദ: മക്കയില്‍ പുതിയ നാല് ഇസ്ലാമിക് മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്റ്് നാഷനല്‍ ഹെറിറ്റേജ് അനുമതി നല്‍കി. അസ്സലാമു അലൈക അയ്യുഹന്നബി, അല്‍ദീനാര്‍ അല്‍ഇസ്ലാമി, പൈതൃക മ്യൂസിയം, അല്‍അമൂദി മ്യൂസിയം തുടങ്ങിയ പേരുകളിലാണ് പുതിയ മ്യൂസിയങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ വന്‍തോതിലുള്ള സാന്നിധ്യം വിശുദ്ധ മക്ക നഗരത്തിന് വന്‍ പ്രാധാന്യമാണ് കൈവന്നിരിക്കുന്നതെന്ന് കമീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് മേധാവി മുഹമ്മദ് ഫൈസല്‍ അല്‍ ശരീഫ് Read more about മക്കയില്‍ നാല് ഇസ്ലാമിക് പൈതൃക മ്യൂസിയങ്ങള്‍ വരുന്നു[…]

മാതാപിതാക്കള്‍ ജയിലില്‍; ന്യൂജേഴ്‌സിയില്‍ മാത്രം 65000കുട്ടികള്‍ ദാരിദ്ര്യത്തില്‍

04:38pm 27/4/2016 പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ പിടിക്കപ്പെട്ടു ന്യൂജേഴ്‌സിയില്‍ മാത്രം ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ 65000 ലേറെ കുട്ടികള്‍ ദാരിദ്ര്യത്തിലും, മാനസിക സമ്മര്‍ദ്ദത്തിലും, സ്‌ക്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാതേയും നിരാലംബരായി കഴിയുന്നതായി ആനി ഇകെയ്‌സി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ഏപ്രില്‍ 25 തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയാടിസ്‌ഥാനത്തില്‍ 5 മില്യണ്‍ കുട്ടികളാണ്‌ ഇത്തരം സാഹചര്യത്തില്‍ കഴിയുന്നത്‌. ഈ കുട്ടികള്‍ ശാരീരികമായും, മാനസീകമായും പീഡിപ്പിക്കപ്പെടുകയും, സമൂഹത്തില്‍ നിന്നും അന്യപ്പെട്ടു കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകര്‍ത്താക്കളും, Read more about മാതാപിതാക്കള്‍ ജയിലില്‍; ന്യൂജേഴ്‌സിയില്‍ മാത്രം 65000കുട്ടികള്‍ ദാരിദ്ര്യത്തില്‍[…]

ഇന്ത്യന്‍ ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസം ആക്കുന്നു

08:34am 27/4/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ര്‍ട്ട്-ഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് പ്രതീക്ഷിച്ച് കൊണ്ട് ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്‌­നാകര്‍ അറിയിച്ചു. ദുബായില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 12 ഭാഷകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് Read more about ഇന്ത്യന്‍ ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസം ആക്കുന്നു[…]

സഞ്ചാരത്തിന്റെ പുതിയ കവാടങ്ങള്‍ തുറന്ന് എ.ടി.എം തുടങ്ങി

06:15pm 26/04/2016 അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മേളയില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പവലിയന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യുന്നു. ദുബൈ: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2016′(എ.ടി.എം) മേളക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ ഗതാഗത, അനുബന്ധ മേഖലകളിലെ വിദഗ്ധരും പ്രഫഷണലുകളും തിങ്കളാഴ്ച രാവിലെ മുതല്‍ മേള നഗരിയിലേക്ക് ഒഴുകുകയായിരുന്നു. വ്യാഴാഴ്ച വരെ നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത മേഖലയിലെ 2800 ലേറെ പ്രദര്‍ശകരാണ് അണിനിരക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ Read more about സഞ്ചാരത്തിന്റെ പുതിയ കവാടങ്ങള്‍ തുറന്ന് എ.ടി.എം തുടങ്ങി[…]

മിന ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന് ഇന്ന് തുടക്കം: ആര്‍.ടി.എയുടെ െ്രെഡവറില്ലാ വാഹനം പരീക്ഷണയോട്ടത്തിന്

05:01pm 25/04/2016 ദുബൈ: മിഡിലീസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പൊതുഗതാഗത സമ്മേളനത്തിനും പ്രദര്‍ശനത്തിനും തിങ്കളാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമാകും. െ്രെഡവറില്ലാതെ പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എയുടെ 10 സീറ്റുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടമാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള ദുബൈയുടെ പ്രവര്‍ത്തനങ്ങളിലെ പുതുചുവട് കൂടിയാണിത്. ഇതാദ്യമായാണ് ദുബൈയിലെ െ്രെഡവറില്ലാ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന് വേദിയൊരുങ്ങുന്നത്. ഈസി മൈല്‍, ഓംനിക്‌സ് കമ്പനികള്‍ സംയുക്തമായി നിര്‍മിച്ച വാഹനമാണ് പരീക്ഷണയോട്ടത്തിനായി ആര്‍.ടി.എക്ക് കൈമാറിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ കുറഞ്ഞ ദൂരം യാത്ര Read more about മിന ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന് ഇന്ന് തുടക്കം: ആര്‍.ടി.എയുടെ െ്രെഡവറില്ലാ വാഹനം പരീക്ഷണയോട്ടത്തിന്[…]