ലോകത്തെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെയാണ്’

08:35am 24/04/2016 റിയാദ്: ‘ഞങ്ങളുടെ പ്രശ്‌നങ്ങളെക്കാള്‍ എത്രയോ വലുതാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍’ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ തത്വചിന്താപരമായ ഈ വാക്കുകള്‍ സൗദി അറേബ്യയുടെ ഭാഗധേയം കരുത്തുറ്റ കരങ്ങളിലാണെന്ന് ഉറപ്പാക്കുന്നു. ലോകത്തെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനെന്ന് ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദുമായി ബ്‌ളൂംബര്‍ഗ് ചാനലും മാഗസിനും നടത്തിയ ദീര്‍ഘമായ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അവര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സൗദി അറേബ്യയുടെ ഗതി നിശ്ചയിക്കുന്ന ഈ 31 കാരന്റെ ആശയങ്ങളും സ്വപ്നങ്ങളും Read more about ലോകത്തെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെയാണ്’[…]

കാനഡയില്‍ കഞ്ചാവു നിയമപരമാക്കുന്നു

04:00pm 23/4/2016 ഒട്ടാവ: കുട്ടികളുടെയും ക്രിമിനലുകളുടേയും കയ്യില്‍ കഞ്ചാവ്‌ എത്താതിരിക്കാന്‍ കാനഡയില്‍ കഞ്ചാവു നിയമപരമാക്കുന്നു. അടുത്തവര്‍ഷത്തോടെ നിയമം പാസാക്കി കഞ്ചാവു വില്‍പ്പന നിയമപരമാക്കാനാണ്‌ ഉദേശിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി ജേയിന്‍ വില്‍പോര്‍ട്ടു പറഞ്ഞു. ഇതിനെ തുടര്‍ന്ന്‌ ഒട്ടോവയിലെ പാര്‍ലമെന്റെ്‌ മന്ദിരത്തിനു പുറത്തു കഞ്ചാവ്‌ അനുകൂലികള്‍ ഒരുമിച്ചു ചേര്‍ന്നു പരസ്യമായി പുകവലിച്ചു. കഞ്ചാവു നിയമപരമാക്കണമെന്നു വാദിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണു പുതിയ പ്രഖ്യാപനം.

സെപ്തംബര്‍ 11: സൗദിക്കെതിരായ സെനറ്റിലെ നീക്കത്തെ ഒബാമ എതിര്‍ക്കും

07:39 pM 22/04/2016 റിയാദ്: 2001 സെപ്തംബര്‍ 11ലെ ലോകവ്യാപാരകേന്ദ്ര ആക്രമണ കേസില്‍ സൗദി അറേബ്യക്കെതിരായ അമേരിക്കന്‍ സെനറ്റിലെ നീക്കത്തെ പിന്തുണക്കില്ളെന്ന് വൈറ്റ് ഹൗസ്. സംഭവുമായി ബന്ധപ്പെട്ട് ചില സെനറ്റ് അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്ലിനെ പ്രസിഡന്‍റ് ഒബാമ എതിര്‍ക്കുമെന്നും സൗദിക്കെതിരായ പരാമര്‍ശം നീക്കാതെ ബില്ലില്‍ ഒപ്പിടില്ളെന്നും വൈറ്റ് ഹൗസ് വക്താവ് ജോഷ്വാ ഏണസ്റ്റ് പറഞ്ഞു. ചൊവ്വാഴ്ചയിലെ സെനറ്റ് യോഗത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ പോള്‍ റയാന്‍ ബില്ല് സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി Read more about സെപ്തംബര്‍ 11: സൗദിക്കെതിരായ സെനറ്റിലെ നീക്കത്തെ ഒബാമ എതിര്‍ക്കും[…]

ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ പോയ പ്രവാസി യുവാവ് നിര്യാത­നായി

08:05am 21/4/2016 – ജയന്‍ കൊടുങ്ങല്ലൂര്‍ ജിദ്ദ: ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ പോയ യുവാവ് മരിച്ചു. ജിദ്ദയില്‍ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂര്‍ സ്വദേശി ചൂരക്കുത്ത് ജംഷീര്‍ ബാബുവാണ് മരിച്ചത്. 29 വയസായിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹത്തിനു ഒരേ സമയം രക്തസമ്മര്‍ദ്ദം ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്ന അസുഖത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. റിയാദിലും ജിദ്ദയിലുമായി പത്ത് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുവ്വൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം Read more about ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ പോയ പ്രവാസി യുവാവ് നിര്യാത­നായി[…]

ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് മന്ത്രിസഭയുടെ അംഗീകാരം

12:28pm 19/4/2016 റിയാദ്: സൗദി സാമ്പത്തിക മേഖല സജീവമാക്കാന്‍ ലക്ഷ്യമിട്ട് ചെറുകിട സംരംഭങ്ങളെ പ്രോത്സഹിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാവുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പെട്രോള്‍ ഇതര വരുമാനം പ്രോത്സാഹിപ്പിക്കുക, സ്വദേശികളുടെ മുതല്‍ മുടക്ക് സംരംഭങ്ങള്‍ ആകര്‍ഷിക്കുക, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതിലൂടെ നേടാനാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. Read more about ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് മന്ത്രിസഭയുടെ അംഗീകാരം[…]

എക്‌സ്‌പോ 2020 : റോഡുകളില്‍ സ്മാര്‍ട്ട് പൊലീസ് കാറുകള്‍

10:01pm 18/04/2016 അബൂദബി: ദുബൈ എക്‌സ്‌പോ 2020 ലേക്ക് എത്തുന്ന വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പൊലീസ് കാറുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. വിദൂര നിയന്ത്രിത ഉപകരണങ്ങള്‍, കാമറകള്‍, റഡാറുകള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് കാറുകളാണ് റോഡിലുണ്ടാകുക. ലോക തലത്തില്‍ വന്‍ തോതില്‍ സന്ദര്‍ശകര്‍ എത്തുന്ന എക്‌സ്‌പോ നിയന്ത്രിക്കുന്നതിന് പുതിയ പട്രോള്‍ കാറുകള്‍ ഏറെ സഹായകമാകുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. അബൂദബി താമസ കുടിയേറ്റ വകുപ്പിലെ ജീവനക്കാരനായ മുബാറ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാഷിമി കണ്ടത്തെിയ സ്മാര്‍ട്ട് Read more about എക്‌സ്‌പോ 2020 : റോഡുകളില്‍ സ്മാര്‍ട്ട് പൊലീസ് കാറുകള്‍[…]

പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വേണ്ടി പുതിയ സ്മാര്‍ട്ട് ആപ്പ്

09:25pm 18/4/2016 ദുബൈ: പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ വളരെ വേഗം നടപടിയെടുക്കാന്‍ സഹായിക്കുന്നതാണ് ആപ്പെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് അറിയിച്ചു. പാര്‍ക്കിങ് പെര്‍മിറ്റുകള്‍ അനുവദിക്കാനും പുതുക്കാനുമുള്ള അപേക്ഷകളില്‍ വളരെ വേഗം നടപടി സ്വീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാധിക്കും. അനധികൃതമായി നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഓഫിസിലേക്കയക്കാം. ഇത്തരം വാഹനങ്ങള്‍ക്ക് പിന്നീട് പിഴ ചുമത്തും. ജി.പി.എസ് Read more about പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വേണ്ടി പുതിയ സ്മാര്‍ട്ട് ആപ്പ്[…]

ജര്‍മന്‍ ലുഫത്താന്‍സാ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം

ജോര്‍ജ് ജോണ്‍ 08:30am 6/4/2016 ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ലുഫ്ത്താന്‍സാ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം വരുന്നു. ലുഫത്താന്‍സാ എക്‌സ്പ്രസ് എന്ന പേരില്‍ ലുഫത്താന്‍സാ ഫ്‌ളൈറ്റ് നമ്പറില്‍ ഡോര്‍ട്ടുമുണ്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്കാണ് ഈ പുതിയ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം. ഒരു ദിവസം 7 പ്രാവശ്യം താഴെ പറയുന്ന സമയങ്ങളില്‍ ഈ ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസ് ലഭിക്കും. ലുഫ്ത്താന്‍സാ എക്‌സ്പ്രസ് 7.09 ; 09.09; 10.25 ; 13.09; 17.09; 20.09; 22,09 എന്നീ സമയങ്ങളില്‍ ഡോര്‍ട്ടുമുണ്ട് Read more about ജര്‍മന്‍ ലുഫത്താന്‍സാ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം[…]

പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും

09:57am 4/4/2016 റിയാദ്: പ്രവാസികളുടെ തൊഴില്‍സുരക്ഷക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നതടക്കം ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ചു ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്ന് പൊതുവിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ സഹകരണക്കരാര്‍ ഒപ്പുവെച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. സൗദിയിലത്തെുന്ന തൊഴിലാളികള്‍ വാഗ്ദാനലംഘനങ്ങള്‍ക്കും തൊഴില്‍ പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ Read more about പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും[…]

രാജ്യത്ത് പത്ത് ലക്ഷം ബിനാമി ബിസിനസുകാര്‍: സൗദി തൊഴില്‍ മന്ത്രാലയം

06:44pm 3/4/2016 ജയന്‍ കൊടുങ്ങല്ലൂര്‍. റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിരവധി തൊഴിലുകള്‍ സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്. തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ Read more about രാജ്യത്ത് പത്ത് ലക്ഷം ബിനാമി ബിസിനസുകാര്‍: സൗദി തൊഴില്‍ മന്ത്രാലയം[…]