ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് ​അധിനിവിഷ്ട വെസ്റ്റ്​ബാങ്കിലേക്കും വ്യാപിക്കുന്നു

07:40 pm 26/11/2016 ജറുസലേം: ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് ​അധിനിവിഷ്ട വെസ്റ്റ്​ബാങ്കിലേക്കും വ്യാപിക്കുന്നു. ഹൈഫയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ്​ ബാങ്കിലെ നൂറുകണക്കിന്​ ജൂത കുടിയേറ്റക്കാർ സുരക്ഷിതസ്​ഥാനത്തേക്ക്​പലായനം ചെയ്​തു. മേഖലയിൽ ഇസ്രയേൽ, ഫലസ്തീൻ അഗ്നി ശമന സേനകൾ വിമാനങ്ങൾ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്​. റാമല്ലയിൽനിന്ന്​ 45 കിലോമീറ്റർ അകലെയുള്ള ഹലാമിഷിൽനിന്ന്​ 1000 താമസക്കാർ വീട്​വിട്ട്​പോവുകയും 45 വീടുകൾ തീപിടിച്ച്​ നശിക്കുകയും ചെയ്​തിട്ടുണ്ട്​. തീയണക്കുന്നതിന്​ ഇസ്രയേലിനെ സഹായിക്കാൻ റഷ്യ, തുർക്കി, ഗ്രീസ്​, ഫ്രാൻസ്​, സ്​പെയിൻ, കാനഡ Read more about ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് ​അധിനിവിഷ്ട വെസ്റ്റ്​ബാങ്കിലേക്കും വ്യാപിക്കുന്നു[…]

ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി.

10:11 am 26/11/2016 തെഹ്റാന്‍: ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. വടക്കൻ പ്രവിശ്യയായ സെംനാനിലാണ് അപകടമുണ്ടായത്. പ്രവിശ്യ ഗവര്‍ണറാണ് അപകടവിവരം ഒൗദ്യോഗികമായി അറിയിച്ചത്. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചതായും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ മുഹമ്മദ് റാസാ കബ്ബാസ് അറിയിച്ചു. കൂട്ടിയിടിച്ച് ഇരു ട്രെയിനുകളും കത്തുന്ന വിഡിയോകള്‍ ഇറാനിയന്‍ ചാനലുകള്‍ പുറത്തുവിട്ടു.തെഹ്റാനില്‍നിന്നും Read more about ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി.[…]

ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി

11:13 AM 24/11/2016 സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഏതാനും സമയത്തേക്ക് അപ്രത്യക്ഷമായി. ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ടാണ് 15 മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് കാരണമെന്ന് ഡോര്‍സി തന്നെ പിന്നീട് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ സുക്കര്‍ബര്‍ഗിന്‍െറ അക്കൗണ്ടില്‍ മരിച്ചുപോയവരുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശം കടന്നുകൂടിയതും വാര്‍ത്തയായിരുന്നു.

കുരങ്ങനെച്ചൊല്ലി ഏറ്റുമുട്ടല്‍; 20പേര്‍ മരിച്ചു

11:11 am 22/11/2106 തെക്കന്‍ ലിബിയയിലെ സെബ്ഹയില്‍ കുരങ്ങനെച്ചൊല്ലി രണ്ട് ഗോത്രങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20പേര്‍ മരിച്ചു. ഗുദാദാഫ ഗോത്രക്കാരുടെ വളര്‍ത്തു കുരങ്ങ് അവ്‍ലദ് സുലൈമാന്‍ ഗോത്രത്തില്‍ പെട്ട പെണ്‍കുട്ടിയുടെ തട്ടം വലിച്ചൂരുകയും ഉപദ്രവിക്കുകയും ചെയ്തതാണ് അക്രമങ്ങള്‍ക്ക് കാരണം. പെണ്‍കുട്ടിയുടെ ഗോത്രക്കാര്‍ വളര്‍ത്തുകുരങ്ങിനെയും ഉടമകളെയും അവരുടെ ഗോത്രക്കാരെയും ആക്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് ടാങ്കുകളും റോക്കറ്റുകളുമെല്ലാം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുഗോത്രങ്ങളും തമ്മില്‍ പാരന്പര്യമായി നിലനില്‍ക്കുന്ന വൈരം കുരങ്ങിനെച്ചൊല്ലി സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പുറത്താക്കപ്പെട്ട ലിബിയന്‍ Read more about കുരങ്ങനെച്ചൊല്ലി ഏറ്റുമുട്ടല്‍; 20പേര്‍ മരിച്ചു[…]

ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു.

09:05 am 20/11/2016 വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് 170 കോടി രൂപ (25 മില്യണ്‍ യു.എസ് ഡോളര്‍) നല്‍കിയാണ് ട്രംപ് ആറു വര്‍ഷം മുമ്പ് തുടങ്ങിയ നിയമനടപടികള്‍ അവസാനിപ്പിച്ചത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍വകലാശാല തങ്ങളെ കബളിപ്പിച്ചു വിദ്യാര്‍ഥികളുടെ പരാതി. കേസില്‍ വിചാരണ ഈ മാസം 25ന് തുടങ്ങാനിരിക്കെയാണ് ട്രംപിന്‍െറ നടപടി. കേസിന്‍െറ വിചാരണ പലവിധത്തില്‍ നീട്ടിക്കൊണ്ടുപോവാന്‍ ട്രംപ് ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ Read more about ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു.[…]

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു.

10:11 am 17/11/2016 മോസ്കോ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു. ഐ സി സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിക്കും പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റവും. ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച്‌ ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പിന്‍മാറ്റം. സ്വതന്ത്രവും ഔദ്യോഗികവുമായ ഒരു അന്വേഷണ ഏജന്‍സിയായി ഐ.സി.സിയെ കണക്കാക്കാനാവില്ലെന്നും പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്ന കോടതി അന്താരാഷ്ട്രസമൂഹത്തിന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ചതായുമാണ് റഷ്യന്‍ വിദേശകാര്യ Read more about അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു.[…]

സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്.

10:00 am 17/11/2016 അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. സിറിയ ചോര കൊണ്ട് ചുവന്ന മറ്റൊരു ദിനം കൂടിയാണ് കടന്നുപോയത്. Read more about സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്.[…]

അലെപ്പോയില്‍ വ്യോമാക്രണത്തില്‍ 5 പേര്‍ മരിച്ചു

11:55 am 16/11/2016 ഡമാസ്ക്കസ്: അലെപ്പോയില്‍ വ്യോമാക്രണത്തില്‍ 5 പേര്‍ മരിച്ചു. സിറിയന്‍ സൈന്യവും റഷ്യയും വീണ്ടും വ്യോമാക്രണം തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ആരോപണം റഷ്യ നിഷേധിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയില്‍ കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രസിഡ‍ന്‍റ് ബാഷര്‍ അല്‍ അസദ് സൈന്യവും റഷ്യയും വ്യോമാക്രമണം നിര്‍ത്തി വച്ചിരുന്നു. പ്രദേശത്തെ ജനങ്ങളോടും സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരോടും സ്ഥലം വിട്ടു പോകാന്‍ സൈന്യം അന്ത്യ ശാസനം നല്‍കുകയും ചെയ്തു. മൂന്നാഴ്ചയോളമായി റഷ്യ നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണം Read more about അലെപ്പോയില്‍ വ്യോമാക്രണത്തില്‍ 5 പേര്‍ മരിച്ചു[…]

ന്യൂസീലന്‍ഡില്‍ വന്‍ ഭൂചലനം; സുനാമി തിരമാലകള്‍ വീശിയടിച്ചു

09 45 pm 13/11/2016 വില്ലിങ്ടന്‍ : ന്യൂസീലന്‍ഡിലെ വന്‍ ഭൂചലനം. വടക്കുകിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലാണ് റിക്ടര്‍സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡിന്റെ തെക്കന്‍ തീരങ്ങളില്‍ സൂനാമി തിരമാലകള്‍ വീശിയടിച്ചു. 2.1 മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ വീശിയടിച്ചത്. തെക്കന്‍ ദ്വീപുകളില്‍ പലയിടത്തും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായി. ന്യൂസീലന്‍ഡിന്റെ തീരമേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ന്യൂസീലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വലിയ നഗരമാണ് െ്രെകസ്റ്റ്ചര്‍ച്ച്. ഭൂചലനെത്തെ തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ സുരക്ഷിത Read more about ന്യൂസീലന്‍ഡില്‍ വന്‍ ഭൂചലനം; സുനാമി തിരമാലകള്‍ വീശിയടിച്ചു[…]

ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു.

01:19 pm 13/11/2016 പാരിസ്​: ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു. ഒരു വർഷം മുമ്പ്​ നടന്ന ​െഎ.എസ്​്​ ആക്രമണത്തി​െൻറ വാർഷികത്തിലാണ്​ ആക്രമണത്തിൽ മരിച്ചവർക്ക്​ ആദരാഞ്​ജലികളായി സംഗീതസന്ധ്യ അരങ്ങേറിയത്​. 2015ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാരീസിലാകെ 130 പേർ മരിച്ചിരുന്നു. ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ നടന്ന ആക്രമണത്തിൽ 89 പേർ കൊല്ല​െപ്പട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ആദ്യമായാണ്​ ഹാൾ തുറക്കുന്നത്​. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടവരോട്​ അവരുടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്​തുകൊണ്ടാണ്​ ബ്രിട്ടീഷ്​ ഗായകൻ തുടങ്ങിയത്​. Read more about ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു.[…]