നരേന്ദ്ര മോദി വിയറ്റ്‌നാമിലെത്തി
12.32 PM 02-09-2016 ഹാനോയ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്‌നാമിലെത്തി. ഹാനോയിയിലെ നോയ ബായ് വിമാനത്താവളത്തിലെത്തിയ മോദി, അടുത്ത ദിവസങ്ങളില്‍ വിയറ്റ്‌നാം നയതന്ത്രജ്ഞരുമായി ചര്‍ച്ച നടത്തും. വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയെന്‍ ഷുവാനുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധം, സുരക്ഷ, വ്യാപാരം, എണ്ണ പര്യവേക്ഷണം എന്നീ രംഗങ്ങളില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.










