നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള വീടുകളില്‍ റെയ്ഡ് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടുകാരെ കൈയേറ്റത്തിനിരയാക്കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നജീബിന്‍െറ സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ.എന്‍.യു കാമ്പസില്‍നിന്ന് കാണാതാവുന്നത്. അതേസമയം, കുറ്റക്കാരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. പൊലീസ് നടപടി തുടക്കത്തിലേ ഏകപക്ഷീയമാണെന്നുള്ള Read more about നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്[…]

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.

08:24 am 29/1/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) ആണ് മരിച്ച മറ്റൊരാള്‍. റൗദത്താന്‍ കമ്പനിയിലെ ജീവനക്കാരാണ് ഏഴുപേരും. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ കുവൈത്ത് പൗരന്‍ ഓടിച്ച റേഞ്ച്റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. അഹ്മദിയില്‍ റോഡ് നമ്പര്‍ 40ലായിരുന്നു അപകടം. പരിക്കേറ്റ Read more about കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.[…]

ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.

6:48 pm 28/1/2017 മണിരത്‌നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ആ നൃത്തരംഗത്തോടെയാവും. എ.ആര്‍.റഹ്മാന്റെ ഇമ്പമാര്‍ന്ന ഈണം. സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നാലപിച്ച ഗുല്‍സാറിന്റെ വരികള്‍. സന്തോഷ് ശിവന്‍ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങള്‍. എന്നാല്‍, കാഴ്ചയ്ക്കും കേള്‍വിക്കും ഏറെ കുളിരു പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഛയ്യ ഛയ്യയുടെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം അതീവ സാഹസികമായിട്ടായിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്. പുതിയ ചിത്രമായ റയീസിന്റ് പ്രചരണവുമായി Read more about ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.[…]

കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു, ഷണ്മുഖന്‍ വല്ലുലിശ്ശേരി പ്രസിഡന്റ്

06:47 pm 28/1/2017 ഹ്യൂസ്റ്റണ്‍: കെ എച്ച്. എസ് പ്രസിഡന്റായി ഷണ്മുഖന്‍ വല്ലുലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു . ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പും പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട് .ക്ഷേത്രത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയും അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യുസ്റ്റനിലെ മലയാളീ ഹിന്ദു സമൂഹത്തിന്റെ സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുവാന്‍ കെ എച് എസിനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു . വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട Read more about കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു, ഷണ്മുഖന്‍ വല്ലുലിശ്ശേരി പ്രസിഡന്റ്[…]

ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

06:44 pm 28/1/2017 ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി നാലിനു ഭദ്രാസന ആസ്ഥാനത്തുവെച്ചു നടത്തുന്ന തെരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ നിന്നും ഫിലിപ്പ് മാത്യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആത്മീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫിലിപ്പ് മാത്യു ഇപ്പോള്‍ നോര്‍ത്ത് ഫ്‌ളോറിഡ ജാക്‌സല്‍ വില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക ചെങ്ങന്നൂര്‍ ബഥേല്‍ അരമന പള്ളിയാണ്. ബാലസമാജം സെക്രട്ടറി, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ്, സണ്‍ഡേ Read more about ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു[…]

സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്‌സിയില്‍ വിദ്യാജ്യോതി തെളിയിച്ചു

6:42 pm 28/1/2017 – വര്‍ഗീസ് പ്ലാമ്മൂട്ടില്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സി. എം.എസ് കോളജിന്‍റെ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയായ വിദ്യാസൗഹൃദത്തിന്‍റെ ഒരു പ്രത്യേക യോഗം ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്‌റ്റോറന്‍റില്‍ നടത്തപ്പെട്ടു. കോളജിന്‍െറ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഗ്ലോബല്‍ അലംമ്‌നൈ മീറ്റിന്‍റെ ഭാഗമായിരുന്നു ഈ യോഗം. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെയും ഉന്നതവിദ്യാഭ്യാസത്തിന്‍റെയും ദീപശിഖ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊളുത്തിയതിന്‍റെ പ്രതീകമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാജ്യോതി തെളിയിച്ച് ഓര്‍മ്മ Read more about സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്‌സിയില്‍ വിദ്യാജ്യോതി തെളിയിച്ചു[…]

വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനവും ന്യൂ ഇയര്‍ ദിനാഘോഷവും

06:40 pm 28/1/2017 – പി. പി. ചെറിയാന്‍ ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ നേതൃത്വത്തില്‍ 2017 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ദിനാഘോഷവും ജനുവരി 21 ശനിയാഴ്ച വൈകിട്ട് ഡാളസ് കരോള്‍ട്ടന്‍ സെന്റ്. മേരീസ് മസങ്കര യാക്കോബായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം ഡാളസിലെ കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് റവ. ഫാ. രാജു ഡാനിയല്‍ ഉത്ഘാടനം ചെയ്തു. അമേരിക്കയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ Read more about വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനവും ന്യൂ ഇയര്‍ ദിനാഘോഷവും[…]

ലസ്ബിയന്‍ ദമ്പതിമാരെ പാസ്റ്റര്‍മാരായി നിയമിച്ച ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാര്‍

06:40 pm 28/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള വാഷിംഗ്ടണ്‍ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ലസ്ബിയന്‍ ദമ്പതിമാരായ പാസ്റ്റര്‍മാരെ നിയമിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. ഈ മാസം ആദ്യമാണ് ലസ്ബിയന്‍ ദമ്പതിമാരായ സാലി സാറാട്ട്, മറിയ സ്വയറിംഗ് ന്‍ എന്നിവരെ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരായി നിയമിച്ചത്. 2014 നവംബറില്‍ സൗത്ത് കരോളിനായില്‍ സ്വവര്‍ഗ്ഗവിവാഹം നിയമ വിധേയമാക്കിയ വാരന്ത്യമാണ് ഇരുവരും വിവാഹിതരായത്. 2015 നവംബര്‍ 15ന് ഗ്രീന്‍വില്ല ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് ഇവര്‍ക്ക് Read more about ലസ്ബിയന്‍ ദമ്പതിമാരെ പാസ്റ്റര്‍മാരായി നിയമിച്ച ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാര്‍[…]

ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള്‍ അറസ്റ്റില്‍

06:39 pm 28/1/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന്‍ ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു. ജനു.26 വ്യാഴാഴ്ച ന്യൂജേഴ്‌സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിന് സമീപമാണ് ഇയാള്‍ പിടിയിലായത്. മുന്‍വശത്തെ ലൈസെന്‍സ് പ്ലേറ്റോ, ടോള്‍ ടാഗോ ഇല്ലാതെ പാലത്തിലൂടെ വാഹനം ഓടിച്ചു പോയ അല്‍ഫോണ്‍സിനെ പോര്‍ട്ട് അതോറിട്ടി പോലീസ് ഓഫീസര്‍ ലയണല്‍ ഗൊണ്‍സാലോസാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ റിക്കാര്‍ഡ് പരിശോധനയില്‍ ടോള്‍ നല്‍കാതെ 1564 തവണ ഇയാള്‍ Read more about ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള്‍ അറസ്റ്റില്‍[…]

ജെയ്‌സണ്‍ ആറ്റുവയുടെ കാവല്‍ ഭടന്‍ യൂട്യൂബില്‍ തരംഗമാകുന്നു !

06:36 om 28/1/2017 ന്യൂ ഡല്‍ഹി : മാതൃരാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാവല്‍ ഭടന്‍, സ്വന്തം ജീവന്‍ ബലി കൊടുത്തും രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുവാന്‍ രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരെ ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓര്‍ക്കുകയും പിന്നെ യുദ്ധങ്ങളിലെ മുറിവേല്‍ക്കപ്പെടുന്നവരുടെ അല്ലെങ്കില്‍ മരിച്ചു പോകുന്നവരുടെ പട്ടികകളില്‍ മാത്രം ഒതുക്കുന്ന അല്ലെങ്കില്‍ മറവിയിലേക്ക് തള്ളിയിടുന്ന ഇക്കാലത്ത് സൈനികനെ അവന്റെ ത്യാഗങ്ങളെ, പ്രവര്‍ത്തികളെ സ്‌നേഹത്തോടെ ഓര്‍ക്കുവാനും അവരുടെ ദേശ സ്‌നേഹത്തിന്റെ പേരില്‍ അഭിമാനിക്കാനും Read more about ജെയ്‌സണ്‍ ആറ്റുവയുടെ കാവല്‍ ഭടന്‍ യൂട്യൂബില്‍ തരംഗമാകുന്നു ![…]