രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം.

08:14 am 18/1/2017 ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെ രോഹിത് വെമുല സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രോഹിതിന്‍െറ വിവിധ നിറങ്ങളില്‍ തീര്‍ത്ത മുഖചിത്രം പ്രതിഷേധസൂചകമായി കാമ്പസിലെമ്പാടും പതിച്ചിരുന്നു. നാടന്‍പാട്ടുകളടക്കമുള്ള സാംസ്കാരിക പരിപാടികളും പ്രതിഷേധത്തിന്‍െറ ഭാഗമായി അരങ്ങേറി. വെമുലയുടെ ജീവത്യാഗം Read more about രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം.[…]

കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.

08:11 am 18/1/2017 തിരുവനന്തപുരം: സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശസ്നേഹവും ദേശീയപതാകയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകാവകാശമല്ല. കമല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് വലിയ പാതകവും കേരളത്തിന് അപമാനവും അപവാദവുമാണ്. എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ മാനവ ജാഗ്രത എന്ന പേരില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എം.ടി ഈ സത്യം Read more about കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.[…]

വിര്‍ജിനിയായില്‍ മലയാളി കുടുംബം സഹായം തേടുന്നു

08:10 am 18/1/2017 റെസ്റ്റണ്‍, വിര്‍ജീനിയ: അമേരിക്കയില്‍, വിര്‍ജിനിയായില്‍ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദര്‍ശ്ശിക്കുവാനുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചു രോഗബാധിതനായ മലയാളി പിതാവിനായി സഹായാഭ്യര്‍ഥന. കോട്ടയം സ്വദേശിയും, അഹമ്മദാബാദില്‍ (ഗുജറാത്ത്) ദീര്‍ഘകാലമായി താമസക്കാരുമായ അശോക് കുമാര്‍ രാമകൃഷ്ണ, ഭാര്യ ലളിതയോടും (മുണ്ടുവേലില്‍, പേരൂര്‍, കോട്ടയം) ഇവരുടെ മകള്‍ ലതികയുടെ കുടുംബത്തോടൊപ്പം 2016 ഡിസംബര്‍ 8 ന് അഹമ്മദാബാദില്‍ നിന്നും ദോഹ വഴി വാഷിംഗ്ടണ്‍ ഡി. സി ലേക്ക് തിരിച്ചു. യാത്രയുടെ ആരംഭത്തില്‍ ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ദോഹയില്‍ Read more about വിര്‍ജിനിയായില്‍ മലയാളി കുടുംബം സഹായം തേടുന്നു[…]

ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതനായി

08:09 am 18/1/2017 ന്യു ജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ മേരി ജോര്‍ജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്‌ററിന്‍ കാത്തോലിക്ക ദേവാലയത്തില്‍ നടത്തും. മക്കള്‍: റിട്ട. വിംഗ് കമാന്‍ഡര്‍ എന്‍.വി ജോണ്‍ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോള്‍ (റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍), ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ്,റോക്ക് ലാന്‍ഡ് ), തോമസ് ജോര്‍ജ് Read more about ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതനായി[…]

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പരേഡിനിടയില്‍ വെടിവെയ്പ്, എട്ടുപേര്‍ക്ക് പരിക്ക്

08:09 am 18/1/2017 – പി.പി. ചെറിയാന്‍ ഫ്ളോറിഡ: ‘മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ഡെ’ ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പരേഡിനിടയില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് എട്ടുപേര്‍ക്കു പരിക്കേറ്റു. ഇന്ന് (ജനുവരി 16 തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് നോര്‍ത്ത് ഈസ്റ്റ് മയാമി മെമ്മോറിയല്‍ പാര്‍ക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ പോലീസ് പാര്‍ക്കില്‍ നിന്നും എല്ലാവരേയും പുറത്താക്കി. മൂന്ന് മുതിര്‍ന്നവരും, അഞ്ചു കുട്ടികള്‍ക്കുമാണ് വെടിയേറ്റതെന്നും, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മയാമി പോലീസ് ഡയറക്ടര്‍ Read more about മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പരേഡിനിടയില്‍ വെടിവെയ്പ്, എട്ടുപേര്‍ക്ക് പരിക്ക്[…]

ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു

08:08 am 18/1/2017 – പി.പി. ചെറിയാന്‍ നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16-നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം. അപ്പോളോ- 17 മിഷനിലെ കമാന്‍ഡറായിരുന്നു സെര്‍നന്‍. 1972 ഡിസംബര്‍ 14-നാണ് സെര്‍നന്‍ ചന്ദ്രപ്രതലത്തില്‍ കാലുകുത്തിയത്. “ജീവിതത്തിന്റെ ഏറ്റവും സുപ്രധാന ദിനമാണിന്ന്’ ചന്ദ്രനില്‍ കാല്‍ കുത്തിയശേഷം ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു. ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ നീല്‍ Read more about ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു[…]

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി.

08:06 am 18/1/2017 ഹൂസ്റ്റണ്‍: സ്തേഫാതോസ് സഹദായുടെ താമത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈയാണ്ടത്തെ പെരുന്നാളും പള്ളി സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികവും ജനുവരി മാസം 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി. ജനുവരി 5 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സൗത്ത് – വെസ്റ്റ് സയോസിസ് ഓഫ് അമേരിക്ക ഭദ്രാസതാധിപന്‍ അലക്സിയോസ്മാര്‍ യൗസേബിയോസ് മെത്രാ പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിന് Read more about ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി.[…]

ബിഷപ്പ് തോമസ് കെ.ഉമ്മന്റെ സ്ഥാനലബ്ധിയില്‍ മാതൃഇടവകയും വിദ്യാലയങ്ങളും ആഹ്‌ളാദത്തില്‍

08:06 am 18/1/2017 എടത്വാ:സി.എസ്.ഐ.സഭയുടെ പരമാദ്ധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ തലവടി സെന്റ് തോമസ് സി.എസ്.ഐ.ഇടവകയും മാത്യ വിദ്യാലയങ്ങളായ കുന്തിരിക്കല്‍ സി.എം.എസ് സ്കൂളും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും ,കോളജും ആഹ്‌ളാദത്തില്‍. ഒരേ ഇടവകയില്‍ നിന്നും രണ്ട് ബിഷപ്പുമാരേയും ഒരു ഡെപ്യൂട്ടി മോഡറേറ്ററേയും ഒരു മോഡറേറ്ററേയും സഭയ്ക്ക് നല്‍കിയതിലുള്ള ആഹ്ലാദ കൊടുമുടിയില്‍ വലിയ ഇടയന് പ്രാര്‍ത്ഥനയും ആശംസകളുമായി തലവടി കുന്തിരിക്കല്‍ സി.എസ്.ഐ.ഇടവകയില്‍ വികാരി റവ.ജോണ്‍ ഐസക്ക് ,വര്‍ക്കി ഇട്ടിയവിര, വര്‍ഗ്ഗീസ് ഉമ്മന്‍ ,ലിസ്സി വര്‍ഗ്ഗീസ് Read more about ബിഷപ്പ് തോമസ് കെ.ഉമ്മന്റെ സ്ഥാനലബ്ധിയില്‍ മാതൃഇടവകയും വിദ്യാലയങ്ങളും ആഹ്‌ളാദത്തില്‍[…]

ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം എട്ടു പേരുടെ കൈവശം

08:04 am 18/1/2017 – ജോര്‍ജ് ജോണ്‍ ദാവോസ്: ലോക സമ്പത്ത് എട്ടു പേരിലേക്ക് ഒതുങ്ങിയപ്പോള്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58 ശതമാനം കൈവശം വച്ചിരിക്കുന്നത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന എട്ടു സമ്പന്നരാണ്. ലോക രാജ്യങ്ങളുടെ സമ്പന്ന, ദാരിദ്ര്യ പട്ടിക പുറത്തുവിട്ട കൂട്ടത്തില്‍ ഇന്ത്യയിലെ വിവരങ്ങളും ഓക്‌സ്ഫാം പുറത്തുവിട്ടു. 57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. താഴേക്കിടയിലുള്ള 70 ശതമാനം ആളുകളുടെ പക്കലുള്ള മൊത്തം സ്വത്തിന്‍റെ മൂല്യത്തിനൊപ്പമാണ് ഇവരുടെ പക്കലുള്ള സ്വത്ത്, 21600 കോടി ഡോളര്‍. റിപ്പോര്‍ട്ടനുസരിച്ച് Read more about ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം എട്ടു പേരുടെ കൈവശം[…]

മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു

08:20 am 17/1/2017 ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത് സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. മെക്‌സിക്കോയില്‍ ക്ലബില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. വിദേശികളടക്കം നിരവധി പേര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ക്ലബിലെത്തിയിരുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ Read more about മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു[…]