സ്വർണ വില വീണ്ടും കൂടി

12.06 AM 13/01/2017 കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് 160 രൂപ പവന് വർധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

12.05 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 17-നു ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 530ന് കുട്ടികള്‍ക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ജെറി കാമ്പിയില്‍ നേതൃത്വം കൊടുത്ത ആര്‍ട്ട് ആര്‍ട്ട് എക്‌സിബിഷനില്‍ ഏഴു കലാകാരന്‍മാര്‍ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് വേറിട്ട അനുഭവമായി തീര്‍ന്നു. സാറാ കാമ്പിയിലിന്റെയും റിയാ Read more about ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി[…]

സ്കൂൾ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

12.03 AM 13/01/2017 കോതമംഗലം: കൊച്ചി–മധുര ദേശീയപാതയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്കു ഗുരുതര പരിക്കേറ്റു. നെല്ലിമറ്റം പള്ളത്ത് സണ്ണിയുടെ മകൻ എൽദോസ് (21) ആണ് മരിച്ചത്. പള്ളുരുത്തി സ്വദേശി അനന്തു (20) ആണ് പരിക്കേറ്റത്. അനന്തുവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. ഇന്നു രാവിലെ 9.15 ഓടെ ദേശീയ പാതയിൽ കവളങ്ങാട് ഓപ്പറ കവലയിലായിരുന്നു അപകടം. എൽദോസിന്റെ മൃതദേഹം കോതമംഗലം Read more about സ്കൂൾ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു[…]

കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്‌തം: കുമ്മനം

12.02 AM 12/01/2017 തൃശൂർ: കള്ളപ്പണം പുറത്തെത്തി എന്നു തന്നെയാണ് പാർലമെന്റ് ധനകാര്യ കമ്മിറ്റിക്കു റിസർവ് ബാങ്ക് നൽകിയ കണക്കുകൾ വ്യക്‌തമാക്കുന്നതെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തിരിച്ചെത്തിയതിൽ നാലു ലക്ഷം കോടി കള്ളപ്പണമാണെന്നാണ് കണക്കുകൾ. നവംബർ എട്ടിനു ശേഷം രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഏഴര ലക്ഷം കോടിയുടേതാണ്. നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടിയാണ് നിക്ഷേപിക്കപ്പെട്ടത്. ഗ്രാമീണ, സഹകരണ ബാങ്കുകളിൽ നവംബർ എട്ടിനു ശേഷം 13,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോൺ തിരിച്ചടവായി Read more about കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്‌തം: കുമ്മനം[…]

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി

12.01 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് സഹായമായി കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, ഷിക്കാഗോയിലെ പാറ്റേഴ്‌സണ്‍ അര്‍ജെന്റ് കെയറുമായി സഹായ കരാര്‍ ഒപ്പുവെച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികള്‍ക്കും ഈ സ്ഥാപനത്തില്‍ 40 ഡോളര്‍ നിരക്കില്‍ ഏതുസമയവും അര്‍ജെന്റ് കെയറിലെ ഡോക്ടര്‍മാരെ കാണാം. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഏതു സമയവും ഇവിടെ ചെല്ലാം എന്നതാണ് മറ്റൊരു പ്രത്യേകത. ഡോക്‌ടേഴ്‌സ് വിസിറ്റിന് നൂറ്റമ്പതും ഇരുനൂറും ഡോളര്‍ ചാര്‍ജ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ Read more about മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി[…]

വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ

11.59 PM 12/01/2017 തിരുവനന്തപുരം: തീയേറ്ററിൽ പ്രദർശനം ആരംഭിച്ച തമിഴ് ചിലച്ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ഇളയദളപതി വിജയ് നായകനായ ചിത്രം തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളി താരം കീർത്തി സുരേഷാണ് നായിക.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

11.58 Pm 12/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി എട്ടാംതീയതി രാവിലെ 11 മണിയുടെ കുര്‍ബാനയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, റവ.ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, റവ.ഫാ. ജോണസ് ചെറുനിലം എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ഭക്തിനിര്‍ഭരമായി കൊണ്ടാടി. മാധ്യസ്ഥം അപേക്ഷിക്കുന്ന ഭക്തജനത്തിന് രോഗശാന്തിയും അത്ഭുതകരമായ രീതിയില്‍ പലവിധേനയുള്ള അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ഈ പുണ്യാത്മാവ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു[…]

ഒമ്പത് ഓവറിൽ 12ന് 10 വിക്കറ്റ്; മാസ്മരിക പ്രകടനവുമായി പാക് ബൗളർ

11.55 PM 12/01/2017 കറാച്ചി: 12 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ പാക്കിസ്‌ഥാൻ ബൗളറുടെ പ്രകടനം ശ്രദ്ധയമാകുന്നു. കറാച്ചിയിൽ 19 വയസിൽ താഴെയുള്ള കുട്ടികളുടെ ജില്ലാതല ടൂർണമെന്റിലായിരുന്നു മുഹമ്മദ് അലിയുടെ മാസ്മരിക പ്രകടനം. മൂന്നാം സോണിനായി കളത്തിലിറങ്ങിയ, വലംകൈയൻ പേസ് ബൗളറായ അലി രണ്ടാം ഇന്നിംഗ്സിലാണ് വിക്കറ്റുകൾ പോക്കറ്റിലാക്കിയത്. 10ൽ ഒമ്പതു വിക്കറ്റും ക്ലീൻ ബൗൾഡായിരുന്നു എന്നതാണ് പ്രകടനത്തിന്റെ സവിശേഷത. ഒമ്പത് ഓവറിൽ താഴെ മാത്രമാണ് അലി ബൗൾ ചെയ്തത്. അലിയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ടീം ഇന്നിംഗ്സിനും Read more about ഒമ്പത് ഓവറിൽ 12ന് 10 വിക്കറ്റ്; മാസ്മരിക പ്രകടനവുമായി പാക് ബൗളർ[…]

നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം; രണ്ടു ഭീകരരെ വധിച്ചു

11.53 Pm 12/01/2017 ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തകർത്തത്. ബുധനാഴ്ച രാവിലെ മുതൽ ഭീകരർ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്ത്യൻ സൈന്യത്തിനു നേർക്കു വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.

തമിഴ് ചിത്രം ഭൈരവ വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍

05.40 PM 11/01/2017 കൊച്ചി: വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവ വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭൈരവ സംസ്ഥാനത്തെ 200 തിയേറ്ററുകളിലാണ് രപദര്‍ശനത്തിനെത്തുക. ഇന്ന് മുതല്‍ തിയേറ്ററുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചിട്ടുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ചില തിയേറ്ററുകളിലും സിനിമ പ്രദര്‍ശനം ഉണ്ടാവുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. സിനിമ റിലീസിങിന്റെ സ്റ്റേഷനുകള്‍ തീരുമാനിക്കുന്നതിനും മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി നിര്‍മാതാക്കളും വിതരണക്കാരും സംയുക്തമായുള്ള കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കമ്മിറ്റി Read more about തമിഴ് ചിത്രം ഭൈരവ വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍[…]