ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത.

11:19 am 30/12/2016 തിരുവനന്തപുരം: ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത. ഡിസംബറില്‍ ശമ്പളവിതരണം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുകിട്ടുകയായിരുന്നു. എന്നാല്‍, ജനുവരിയിലെ ശമ്പളാവശ്യത്തിനുള്ള നോട്ട് ലഭ്യമാക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഒരു ഉറപ്പും ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം 10 ലക്ഷം പേര്‍ക്കായി 1200 കോടി രൂപ ബാങ്ക് വഴിയും 1200 കോടി ട്രഷറി വഴിയുമാണ് ശമ്പള ഇനത്തില്‍ വിതരണം ചെയ്യേണ്ടത്. ഇതുസംബന്ധിച്ച് ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും കനറാ, എസ്.ബി.ടി, എസ്.ബി.ഐ തുടങ്ങിയ Read more about ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത.[…]

പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും.

11:17 am 30/12/2016 ഇസ്​ലാമാബാദ്​: പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും. പാക്​ വിമാനത്തവളത്തി​െൻറ ​ൈസെറ്റിലുള്ളത്​ ​’സി​.െഎ.ഡി മൂസയിലെ’ സലിം കുമാർ. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക്​ ഹാക്കർമാർ അക്രമിച്ചതിന്​ പിന്നാലെയാണ്​ പാക്​ സൈറ്റുകളിൽ കേരള സൈബർ വാരിയേഴ്​സ്​, മല്ലു സൈബർ ​േ​സാൾജിയേഴ്​സ്​ എന്ന പേരിൽ മലയാളി ഹാക്കർമാർ നുഴഞ്ഞു കയറിയത്​. കഴിഞ്ഞ ദിവസം പാക്​ വിമാനത്താവളത്തിന്​ നേരെയായിരുന്നു സൈബർ ആക്രമണ​മെങ്കിൽ ഇപ്പോൾ പാക്​ വെബ്​പോർട്ടലുകളിലാണ്​ മലയാളി ഹാക്കർമാർ Read more about പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും.[…]

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.

11:11 am 30/12/2016 ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ Read more about ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.[…]

ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും

11:12 am 30/12/2016 84 -ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ, സി.കെ.ജാനു എന്നിവർ പങ്കെടുക്കും. ഉച്ചക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി ഡോ.ധർമ്മേന്ദ്ര പ്രഥാൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജൻമ സ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

എം.ടി വാസുദേവൻ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം .

11:11 am 30/12/2016 തിരുവനന്തപുരം: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേർത്തു. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച നടൻ മോഹൻലാലിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍, ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു

11:09 am 30/12/2016 ഇസ്ലാമാബാദ്: പാക് താലിബാന്‍റെ മുതിർന്ന നേതാവ് മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. സൈനികരും സാധാരണക്കാരും അടക്കം 31 പേർ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് പാക് താലിബാന്‍റെ മുൻ വക്താവ് കൂടിയായ മുസ് ലിം ഖാന് കോടതി ശിക്ഷ വിധിച്ചത്. 62കാരനായ മുസ് ലിം ഖാനെ ‘സ്വാത് കശാപ്പുകാരൻ’ എന്നാണ് അറിയപ്പെടുന്നത്. മോചനദ്രവ്യത്തിനായി രണ്ട് ചൈനീസ് എൻജിനീയർമാരെയും ഒരു സിവിലിയനെയും തട്ടിക്കൊണ്ടു പോയ കേസിലും Read more about മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു[…]

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.

10:58 am 30/12/2016 ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. യോഗനിദ്രയിലായിരുന്ന ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ച് മേല്‍ശാന്തി ദീപം തെളിക്കും. തുടര്‍ന്ന് മാളികപ്പുറത്ത് നട തുറക്കുന്നതിന് അനുമതിയും ഭസ്മവും നല്‍കി മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയെ അയക്കും. സന്നിധാനത്തെ ഉപദേവന്മാരായ കന്നിമൂല ഗണപതിക്കും നാഗരാജാവിനും ദീപം തെളിച്ചശേഷം പതിനെട്ടാം പടിയിറങ്ങി മേല്‍ശാന്തി ആഴി തെളിക്കും. തുടര്‍ന്ന് Read more about മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.[…]

കേരള സമാജം ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

11:08 am 30/12/2016 – ജോസ്മാന്‍ കരേടന്‍ മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തിമൂന്നാമത് ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയം വേദിയായി. കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ബാന്റ് ടീമിലെ എണ്‍പതോളം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്മസ് ബാന്റ് മേളത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. കേരള സമാജം സെക്രട്ടറി നോയല്‍ മാത്യു സ്വാഗതം നേര്‍ന്നപ്പോള്‍, പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ കേരള സമാജത്തിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന സംക്ഷിപ്തം വിവരിച്ച് പരിപാടികളുടെ സഹകാരികളായ സ്‌പോണ്‍സര്‍മാര്‍ക്കും, പങ്കാളികള്‍ക്കും. Read more about കേരള സമാജം ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി[…]

ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

11:01 am 30/12/2016 കൊല്ലം: ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്. ശിവഗിരി തീർഥാടകരുടെ വാഹനമാണ് ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ടത്.

മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്

11:00 am 30/12/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ (ദു:ഖറോനോ) അമേരിക്കയിലെ പ്രഥമ മലങ്കര ദേവാലയമായ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 31-നു ശനിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപനായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത Read more about മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്[…]