നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി.

11:21 AM 24/12/2016 മുംബൈ: നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി. ഒാഹരി ഉടമകളുടെ വോട്ടിങിന്​ ശേഷമാണ്​ വാഡിയയെ പുറത്താക്കാൻ തീരുമാനിച്ചത്​. ഒാഹരി ഉടമകളിൽ 75.67 ശതമാനം പേരും വാഡിയയെ മാറ്റുന്നതിനുള്ള പ്രമേയത്തിന്​ അനുകൂലമായി വോട്ടു ചെയ്​തു. ആകെയുള്ള 25.48 കോടി വോട്ടുകളിൽ 14.91 കോടി വോട്ടുകൾ മാത്രമേ പോൾ ചെയ്​തുള്ളു. ഇതിൽ 11.28 കോടി വോട്ടുകളും പ്രമേയത്തിന്​ അനുകൂലിച്ചപ്പോൾ 3.62 കോടി വോട്ടുകൾ ഇതിനെ എതിർത്തു. യോഗത്തിൽ എസ്​.പദ്​മനാഭനെ കമ്പനിയുടെ Read more about നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി.[…]

കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.

12:34 PM 24/12/2016 തിരുവനന്തപുരം: കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചേരി ബേബി വധക്കേസ് വിടുതൽ ഹരജി തള്ളിയതിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴായിരുന്നു മണിയുടെ വിശദീകരണം. ഇതൊന്നും വിഷ‍യമല്ല. ഇനിയും കോടതികളുണ്ട്. അടുത്ത കോടതിയെ സമീപിക്കും. ഓരോ ജഡ്ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. എല്ലാം വരട്ടെ. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മന്ത്രിയാണ് എന്നുള്ളതൊന്നും വിഷയമല്ല. രാജി വെക്കില്ല. പ്രതിപക്ഷം പറയുമ്പോൾ രാജി വെക്കലല്ല തന്‍റെ ജോലി. Read more about കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.[…]

കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം : വി.എസ്

10:14 am 24/12/2016 തിരുവനന്തപുരം: കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമലംഘനം ഹൈകോടതി റെഗുലറൈസ് ചെയ്യാനിടയായ സാഹചര്യം പഠിച്ച് അടിയന്തരമായി അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ നിയമലംഘകര്‍ക്കനുകൂലമായ പരാമര്‍ശങ്ങളാണ് വിധിയിലേക്ക് നയിച്ച ഘടകം. കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം. വേമ്പനാട്ട് കായല്‍ തീരത്തായതിനാലും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയേതീരൂ. ഡി.എല്‍.എഫിന്‍െറ നിര്‍മാണം തീരദേശ പരിപാലനനിയമത്തിന്‍െറ കീഴില്‍ Read more about കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം : വി.എസ്[…]

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം.

10:12 am 24/12/2016 കൊളംബോ: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 273 റണ്‍സ് മറികടക്കാന്‍ ശ്രീലങ്കക്കായില്ല. ആതിഥേയരുടെ ഇന്നിങ്സ് 239 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഓപണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യന്‍ സ്കോറിങ്. രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്‍ Read more about അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം.[…]

നോട്ട് അസാധുവാക്കലിലെ പ്രതിഷേധവും കോണ്‍ഗ്രസ് ഇന്ന് രേഖപ്പെടുത്തും.

10:11 am 24/12/2016 കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജന്തര്‍മന്ദറിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 65 കോടിരൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. നോട്ട് അസാധുവാക്കലിലെ പ്രതിഷേധവും കോണ്‍ഗ്രസ് ഇന്ന് രേഖപ്പെടുത്തും.

ഇന്ന് ലോക ഉപഭോക്തൃ ദിനം;

08:28 am 24/12/2016 ‍ ഇന്ന് ലോക ഉപഭോക്തൃ ദിനം. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി 30 വര്‍ഷം മുമ്പാണ് ഉപഭോക്തൃ നിയമം നിലവില്‍ വന്നത്. പുതിയ സാഹചര്യത്തില്‍ നിയമത്തില്‍ സമൂല മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങള്‍ക്കൊപ്പം സേവനത്തിനും നിയമം ബാധമാക്കി ഉപഭോക്തൃ നിയമം നിലവില്‍ വന്നത് 1986ലാണ്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടിനിടയില്‍ ഗുണമേല്‍മയില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റവര്‍ക്ക് തിരിച്ച് നല്‍കിയവരും നഷ്‌ടപരിഹാരം കൈപ്പറ്റിയവരും നിരവധി. എന്നാല്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ഉപഭോക്തൃ ഫോറങ്ങള്‍ എടുക്കുന്ന കാലതാമസം വിമര്‍ശനങ്ങള്‍ക്ക് Read more about ഇന്ന് ലോക ഉപഭോക്തൃ ദിനം;[…]

നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം

08:22 am 24/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം. സ്വന്തം ജനങ്ങള്‍ക്കുനേരെ നടത്തിയ അധാര്‍മികവും അസഹനീയവുമായ നടപടി ലോകത്തിനുതന്നെ മാരക ഉദാഹരണമാണെന്ന് മുഖപ്രസംഗത്തില്‍ ഫോബ്സ് ചെയര്‍മാനും എഡിറ്റര്‍ ഇന്‍-ചീഫുമായ സ്റ്റീവ് ഫോര്‍ബ്സ് പറഞ്ഞു. 86 ശതമാനം കറന്‍സി നോട്ട് പിന്‍വലിച്ച അഭൂതപൂര്‍വമായ നടപടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ പരിക്കേല്‍പിച്ചു. 70കളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയപോലൊരു നീക്കമാണിത്. സര്‍ക്കാര്‍ അവകാശപ്പെട്ടെന്നല്ലാതെ, Read more about നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം[…]

കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു

08:20 am 24/12/2016 തിരുവനന്തപുരം: കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് 20 കോടി കടമെടുത്ത് കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു. ട്രേഡ് യൂനിയനുകളുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വെള്ളിയാഴ്ച ശമ്പളവിതരണം നടത്തിയത്. അഞ്ച് ദിവസമെങ്കിലും പഞ്ച് ചെയ്യാത്തവര്‍ക്കും ശമ്പളകുടിശ്ശിക നല്‍കിയിട്ടുണ്ട്. അതേസമയം, ഇനി ഏഴുദിവസംകൂടി കഴിയുമ്പോള്‍ അടുത്ത മാസത്തെ ശമ്പളദിനമത്തെുകയാണ്. കനറ ബാങ്കില്‍നിന്നുള്ള 100 കോടി വായ്പയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. ഇത് തരപ്പെട്ടില്ളെങ്കില്‍ വീണ്ടും കെ.ടി.ഡി.എഫ്.സിയെ സമീപിക്കേണ്ടി വരും. Read more about കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു[…]

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

08:20 am 24/12/2016 യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് വൈദ്യുതിവകുപ്പ് മന്ത്രിയായ എം.എം. മണി. മണി ഉള്‍പ്പെടെയുള്ളവര്‍ സി.പി.എം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടത്തിയ ഗൂഢാലോചനക്കൊടുവിലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടതെന്നാണ് കേസ്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മണിയും മറ്റ് പ്രതികളായ ഒ.ജി മദനനും പാമ്പുപാറ കുട്ടനും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. തൊടുപുഴ സെഷന്‍സ് കോടതിയാണ് ഇതിന്‍മേല്‍ വിധി പറയുന്നത്. 1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. Read more about അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി[…]

സീനിയര്‍ താരങ്ങളുടെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്ന് നയന്‍താര.

08:15 am 24/12/2016 ചെന്നൈ: സീനിയര്‍ താരങ്ങളുടെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്ന് നയന്‍താര. ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകില്ലെന്ന് നയന്‍സ് വ്യക്തമാക്കി. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍താര നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയന്‍സ് നിലപാട് വ്യക്തമാക്കിയത് എന്നാണ് തമിഴ് മാഗസിന്‍ പറയുന്നത്. നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളായിരുന്നു നായകന്‍മാര്‍. സ്വന്തം നിലയ്ക്ക് ചിത്രം വിജയിപ്പിക്കാന്‍ Read more about സീനിയര്‍ താരങ്ങളുടെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്ന് നയന്‍താര.[…]