യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ 7​ കോടി രൂപ.

12:47 PM 23/12/2016 ഹൈദരാബാദ്​: കളളപണം നിക്ഷേപത്തെ കുറിച്ചുള്ള പരിശോധനകൾക്കിടെ ഹൈദരാബാദിലെ യൂബർ ടാക്​സി ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ ഏഴ്​ കോടി രൂപ. നോട്ട്​ പിൻവലക്കലി​െൻറ പശ്​ചാത്തലത്തിൽ ഹൈദരബാദിലെ ബാങ്കുകളിൽ വൻതോതിൽ പണത്തി​െൻറ നിക്ഷേപം നടന്നതായി പരാതികളുണ്ടായിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ പരിശോധന നടത്തിയത്​. ഇൗ പരിശോധനയിലാണ്​ ​സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഹൈദരാബാദി​ലെ യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ഏഴ്കോടി രൂപ പിടിച്ചെടുത്തത്​. നോട്ട്​ പിൻവലിക്കൽ തീരുമാനം Read more about യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ 7​ കോടി രൂപ.[…]

ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയെ ഇനി രാജു കക്കട്ടിലും, ജോസ് ചാമക്കാലയും നയിക്കും

02:38 pm 23/12/2016 ഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിന്‍ഡ്‌സെര്‍ (KCS Dteroit &-Windsor) 2017 -2018 ഭരണസമതി ഡിസംബര്‍ 17, 2016 നു തിരങ്ങെടുക്കപ്പെട്ടു. പ്രസിഡന്റ്: രാജു കക്കാട്ട്, വൈസ് പ്രസിഡന്റ്: സജി മരങ്ങാട്ടില്‍, സെക്രട്ടറി: ജോസ് ചാമക്കാല, ജോയിന്റ് സെക്രട്ടറി: തോമസ് ഇലക്കാട്ട്, ട്രഷറര്‍: ഷാജന്‍ മുകളേല്‍, കിഡ്‌സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍: ജോംസ് കിഴക്കെക്കാട്ടില്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്‌സ്: ജോബി മംഗലത്തേട്ട്, അലക്‌സ് കോട്ടൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റീ മെംബേര്‍സ് Read more about ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയെ ഇനി രാജു കക്കട്ടിലും, ജോസ് ചാമക്കാലയും നയിക്കും[…]

കാനഡ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ നടത്തപ്പെട്ടു

02:35 pm 23/12/2016 മിസ്സിസാഗ: ആദ്യ പാസ്റ്ററല്‍ കൗണ്‍സിനു തുടക്കമിട്ടുകൊണ്ട് കാനഡയിലെ സീറോ മലബാര്‍ സഭ ശക്തമായ കാല്‍വെയ്പിലേക്ക്. കാനഡയിലെ അപ്പസ്‌തോലിക എക്‌സാര്‍ക്കേറ്റിന് കഴിഞ്ഞ ഒക്‌ടോബറില്‍ ഒരുവര്‍ഷം പിന്നിട്ടിരുന്നു. എക്‌സാര്‍ക്കേറ്റ് പ്രവര്‍ത്തനങ്ങളില്‍ അഭിവന്ദ്യ പിതാവിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍. ഡിസംബര്‍ മാസം പത്താംതീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗം വൈകിട്ട് 4 മണിയോടെ സമാപിച്ചു. സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അഭി. Read more about കാനഡ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ നടത്തപ്പെട്ടു[…]

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം

02:33 pm 23/12/2016 – വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി. ഫെലോഷിപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ 2017 ജനുവരി 8 ന് വൈകുന്നേരം അഞ്ചുമണിക്ക് 34 ഡെല്‍ഫോര്‍ഡ് അവന്യു ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ജലിക്കല്‍ ദൈവാലയത്തില്‍വച്ച് ( St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621)നടത്തപ്പെടുന്നതാണ്. Read more about ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം[…]

തിരുജനനത്തിന്റെ സന്ദേശങ്ങളുമായി യുവധാര ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി

– ബെന്നി പരിമണം ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര’യുടെ ക്രിസ്മസ് വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. മാനവരാശിയുടെ നന്മയ്ക്കായി തിരുവവതാരം ചെയ്ത യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സദ്‌വാര്‍ത്താദൂതുകള്‍ ആലേഖനം ചെയ്ത “യുവധാര’ ക്രിസ്മസ് സ്‌പെഷല്‍ എഡിഷന്‍ വിഭാവനം ചെയ്തിരിക്കുന്ന ചിന്താവിഷയം “Self Emptied Incarnation’ (സ്വയം ശുന്യമാക്കിയ ജഡാവതാരം) എന്നതാണ്. യുവധാരയുടെ ഡിജിറ്റല്‍ കോപ്പി ഭദ്രാസനത്തിലെ എല്ലാ വിശ്വാസികള്‍ക്കും കിട്ടത്തക്ക ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു. ക്രിസ്മസിന്റെ സ്‌നേഹസന്ദേശങ്ങള്‍ അടങ്ങിയ ലേഖനങ്ങളും, കവിതകളും, ഓര്‍മ്മക്കുറിപ്പുകളും മറ്റുമായി Read more about തിരുജനനത്തിന്റെ സന്ദേശങ്ങളുമായി യുവധാര ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി[…]

ജ്ഞാനപീഠ പുരസ്കാരം ബംഗാളികവി ശംഖ ഘോഷിന്

01:46 PM 23/12/2016 ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ. ഇപ്പോൾ ബംഗ്ളാദേശിൽ സ്ഥിതി ചെയ്യുന്ന ചാങ്പൂരിലാണ് ജനനം. 84 വയസായ ശംഖ ഘോഷ് ബംഗബാസി കോളേജ്, ജാദവ്പുർ Read more about ജ്ഞാനപീഠ പുരസ്കാരം ബംഗാളികവി ശംഖ ഘോഷിന്[…]

ബന്ധു നിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു -ചെന്നിത്തല

01:45 pm 23/12/2016 തൃശൂർ: യു.ഡി.എഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിടത്തും തന്‍റെ ബന്ധുവിനെ നിയമിച്ചിട്ടില്ല. തനിക്കെതിരായ പരാതി പുകമറ സൃഷ്ടിക്കാനാണ്. മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഉമ്മൻചാണ്ടിയും മറ്റു മന്ത്രിമാരും ഉൾപ്പടെയുള്ള 9 പേർക്കെതിരെയാണ് Read more about ബന്ധു നിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു -ചെന്നിത്തല[…]

ഉമ്മൻ ചാണ്ടി വീണ്ടും സോളാർ കമീഷനിൽ

01:44 pm 23/12/2016 കൊച്ചി: പറയാനുള്ള കാര്യങ്ങൾ സോളാർ കമീഷനോട് നേരത്തെ തന്നെ പറഞ്ഞതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അറിയാവുന്ന എല്ലാ കാര്യവും കമീഷന് മുന്നിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ കമീഷനിൽ ഹാജരായപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25ന് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് എത്തി കമീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇക്കുറി കമീഷന്‍ ആസ്ഥാനത്ത് ഹാജരാകാൻ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം, സരിത എസ്. നായര്‍ തുടര്‍ച്ചയായി അവധി അപേക്ഷ നല്‍കി Read more about ഉമ്മൻ ചാണ്ടി വീണ്ടും സോളാർ കമീഷനിൽ[…]

പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു.

10:30 AM 23/12/2016 ന്യൂഡൽഹി: പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ​ ഇനി പൊതുസ്​ഥലത്ത്​ മാലിന്യം കത്തിച്ചാൽ 25,000 രൂപ പിഴയടക്കേണ്ടി വരും. പൊതുസ്​ഥലത്ത്​ മാലിന്യങ്ങൾ കത്തിക്കുന്നതിന്​​ പുർണ്ണമായും നിരോധനമേർപ്പടുത്തയതായി ഹരിത ​ട്രൈബ്യൂണൽ അറിയിച്ചു. ചെറിയ അളവിലുള്ള മാലിന്യം പൊതുസ്​ഥലത്ത്​ കത്തിച്ചാൽ 5000 രൂപ പിഴയായി നൽകേണ്ടി വരും. മാലിന്യത്തി​െൻറ അളവ്​ വർധിച്ചാൽ അതിനനുസരിച്ച്​ പിഴ 25,000 രൂപ വരെ വർധിക്കും. ഹരിത ട്രൈബ്യൂണൽ ചെയർപേഴ്​സൺ ജസ്​റ്റിസ്​ സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്​ Read more about പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു.[…]

തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു.

12:11 am 23/12/2016 കോഴഞ്ചേരി: ശബരിമല ശ്രീധര്‍മശാസ്താവിന് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു. ഒന്നാംദിവസ വിശ്രമസ്ഥലമായ ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം വരെ നൂറുകണക്കിന് ഭക്തര്‍ പാതയോരത്ത് നിറപറയും നിലവിളക്കുമായി രഥഘോഷയാത്രയെ വരവേറ്റു. പുലര്‍ച്ചെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ നിര്‍മാല്യത്തിനുശേഷം ഗജമണ്ഡപത്തില്‍ തങ്കഅങ്കി പേടകം തുറന്നപ്പോള്‍ മുതല്‍ നിരവധി അയ്യപ്പഭക്തര്‍ ശരണമന്ത്രങ്ങളുമായി ദര്‍ശനം നടത്തി കാണിക്കയര്‍പ്പിച്ചു. ഗണപതിഹോമത്തിനുശേഷം ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി ഭദ്രദീപം തെളിയിച്ച് രഥത്തിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. ശബരീശന് അണിയാന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ Read more about തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു.[…]