ഓമന ചാക്കോ നിര്യാതയായി .

09:01 am 12/12/2016 പി.പി. ചെറിയാന്‍ മാവേലിക്കര: നെസ്സ് വില്ലയില്‍ പരേതനായ പി.ഐ. ചാക്കോയുടെ ഭാര്യ ഓമന ചാക്കോ (75) നിര്യാതയായി. പള്ളത്ത് കുടുംബാംഗമാണ്. മാവേലിക്കര ഗവ. ഹൈസ്കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു പരേത. മക്കള്‍: പരേതനായ ജേക്കബ് ചാക്കോ (ബംഗളൂരൂ), വര്‍ഗീസ് ചാക്കോ (ഡാലസ്). മരുമക്കള്‍: ഷീനാ കുരുവിള (ബംഗളൂരൂ), ആനി ഇട്ടിയവിര (ഡാലസ്). സംസ്കാരം ഡിസംബര്‍ 16-നു മാവേലിക്കര സി.എസ്.ഐ ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പള്ളത്ത് (സാബു) ഡാലസ് 801 414 1273.

ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത്.

09:00 am 12/12/2016 മുംബൈ: ‘യേ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിൽ പാകിസ്താൻ നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര നവ നിർമാൺ സേന(എം.എൻ.എസ്) വീണ്ടും രംഗത്ത്. ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത് വന്നത്. അതിനിടെ നടൻ ഷാരൂഖ് ഖാൻ എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. രാജ് താക്കറയുടെ വീട്ടിൽ ഒരു മണിക്കൂർ ഇവർ Read more about ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത്.[…]

മതത്തിന്റ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​.

09:27 pm 11/12/2016 കാത്​വ: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. ജമ്മു കശ്​മീരിനെ ഭീകരവാദത്തിലൂടെ വിഭജിച്ച്​ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്​ പാകിസ്​താൻ ലക്ഷ്യമിടുന്നത്​. തീവ്രവാദത്തെ ആയുധമായി സ്വീകരിക്കുന്നത്​ ഭീരുക്കളാണ്​, അല്ലാതെ ധീരൻമാരല്ല. മതത്തി​െൻറ പേരിൽ ഇന്ത്യയെ വേർതിരിക്കാനുള്ള പാക്​ ശ്രമങ്ങൾ വിലപ്പോകില്ല. മതത്തി​െൻറ പേരിൽ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലെന്നും രാജ്​നാഥ്​ സിങ്​ വ്യക്തമാക്കി. ജമ്മു കശ്മീരിലെ കാത്​വയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാകിസ്​താൻ ഇന്ത്യയെ Read more about മതത്തിന്റ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​.[…]

രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം.

09:22 pm 11/12/2016 കൊച്ചി: ഐ.എസ്.എല്‍ രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. മത്സരത്തിന്റെ 65ാം മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് നേടിയ ഗോളാണ്​ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പന്തുമായി ഒറ്റക്ക്​ മുന്നേറിയ ബെല്‍ഫോര്‍ട്ട് ഡല്‍ഹി ഗോളിയെ കബളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെയാണ് വല കുലുക്കിയത്. നേരത്തേ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മൂന്നാം മിനിറ്റില്‍ തന്നെ ഡല്‍ഹി വല കുലുക്കാന്‍ കേരളത്തിന് അവസരം ലഭിച്ചതായിരുന്നു. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന മലയാളി താരം സി.കെ വിനീതിന് Read more about രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം.[…]

റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി.

03:10 pm 11/12/2016 ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആദായ നികുതി ഉദ്യോഗസ്ഥരും ഡൽഹി പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി. ഇതിൽ 2.5 കോടി പുതിയ നോട്ടുകൾ ആണ്. ശനിയാഴ്ച രാത്രി10:30നായിരുന്നു റെയ്ഡ്. കപ്ബോർഡിലും സ്യൂട്ട്കേസിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി.

03:00 pm 11/12/2016 തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാതെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശിപ്പിച്ച 83 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. 12 സ്വാശ്രയ കോളേജിലെ എന്‍ആര്‍ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83 വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി.

മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് ​രണ്ടു പേർ മരിച്ചു.

02:39 pm 11/12/2016 മുംബൈ: മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് ​രണ്ടു പേർ മരിച്ചു. പൈലറ്റും ഒരു സ്​ത്രീയുമാണ്​ മരിച്ചത്​.​ പരിക്കേറ്റ മറ്റു രണ്ടുപേ​രെ സമീപത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോരഗാവിനടുത്ത്​ ആരെയ്​ കോളനിയിലാണ്​ തകർന്ന്​ വീണത്​. ഹെലികോപ്റ്റർ പൂർണമായി കത്തിയെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. രക്ഷാ പ്രവർത്തനത്തിനായി മൂന്ന്​​ അഗ്​നിശമന യൂണിറ്റുകൾ സംഭവ സ്​ഥലത്ത്​ എത്തിയിട്ടുണ്ട്​. വിനോദ സവാരി നടത്തുന്ന ഹെലികോപ്​റ്ററാണ്​ തകർന്നത്​. വിനോദ യാത്രക്ക്​ വന്ന സ്​ത്രീയാണ്​ മരിച്ചതെന്ന്​ കരുതുന്നു.

ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ.

01:07 pm 11/12/2016 ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയാകാനും അണ്ണാ ഡിഎംകെയുെട ജനറൽ സെക്രട്ടറി പദവി പിടിയിലൊതുക്കാനും നീക്കം നടത്തുന്ന തോഴി ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ ഒരുക്കമാണെന്ന് ദീപ ജയകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ദീപ, ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലിറങ്ങാൻ തയാറാണെന്നും വ്യക്തമാക്കി. അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. പാർട്ടിയെ Read more about ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ.[…]

ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി.

01:06 on 11/12/2016 മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി. കോഹ്ലിയടെ കരിയറിലെ മൂന്നാം ഇരട്ടസ്വെഞ്ചറി നേട്ടമാണിത്. കോഹ്ലിയുടെയും ജയന്ത് യാദവിൻെറയും മികവിൽ ഇന്ത്യ വമ്പൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 579 റൺസെടുത്തിട്ടുണ്ട്. കോഹ്‍ലി 212 റൺസോടെയും ജയന്ത് യാദവ് 92 റൺസോടെയും ക്രീസിലുണ്ട്. എട്ടാം വിക്കറ്റിൽ ഇരുവരും നിർണായകമായ 226 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. എട്ടാം വിക്കറ്റിലെ Read more about ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി.[…]

പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

01:01 pm 11/12/2016 കൊച്ചി: മദ്യപ്രദേശ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മദ്യപ്രദേശിലെ മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവിടുത്തെ പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതുസംബന്ധിച്ച് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും പിണറായി പറഞ്ഞു. പരിപാടി സ്ഥലത്തേക്ക് പോകാന്‍ എത്തിയപ്പോള്‍, പൊലീസ് വാഹനം തടഞ്ഞു. മുന്നൂറോളം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ടെന്നും, മടങ്ങിപ്പോകണമെന്നും Read more about പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി[…]