ഇന്ന് പ്രണാബ് മുഖർജിക്ക് എൺപത്തി ഒന്നാം പിറന്നാൾ

10:25 am 11/12/2016 ദില്ലി: രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇന്ന് എൺപത്തി ഒന്നാം പിറന്നാൾ. നിരവധി പരിപാടികളാണ് രാഷ്ട്രപതിയുടെ എൺപത്തി ഒന്നാം പിറന്നാളിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ സംഘടിപ്പിച്ചിട്ടുള്ളത്. നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ കൈലാഷ് സത്യാർത്ഥിയുടെ നൂറ് മില്യണ്‍ വേണ്ടി നൂറ് മില്യൺ എന്ന ക്യാംപെയിന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യു ബാലവേലയും ബാല പീഡനവും അടക്കം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ഈ ക്യാംപെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യലും,രാഷ്ട്രപതി Read more about ഇന്ന് പ്രണാബ് മുഖർജിക്ക് എൺപത്തി ഒന്നാം പിറന്നാൾ[…]

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്.

10:22 am 11/12/2016 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കുകയും ഡിജിറ്റല്‍ പണമിടപാട്് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നോട്ട് ക്ഷാമത്തിനിടയില്‍ പണമിടപാടിന് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിഞ്ഞിട്ടുണ്ട്. ഇ-വാലറ്റ് സമ്പ്രദായം വിപുലമായി. പേ-ടി.എം, ജിയോ മണി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖരാണ്. പുതിയ ഉപയോക്താക്കളെയും വ്യാപാരികളെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് Read more about ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്.[…]

നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു.

10;20 am. 11/12/2016 അബൂജ: നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു. ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്നേഴ്സ് ബൈബിൾ ചർച്ചിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. തെക്ക് കിഴക്കൻ നൈജീരിയയിലാണ് സംഭവം. അപകടം സംഭവിക്കുമ്പോൾ അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഗവർണർ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിർമാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തിൽ പൂർത്തിയാക്കിയതാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മേൽകൂര നിർമാണത്തിന് ഉപയോഗിച്ച Read more about നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു.[…]

ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

10:18 am 11/12/2016 ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്‍റെ ഹോം ഗ്രൗണ്ടായ മൈതാനത്തിന് സമീപമായിരുന്നു ഭീകരാക്രമണം. തുര്‍ക്കി സമയം പുലര്‍ച്ചെ രണ്ടു മണിയോടെ മൈതാനത്തിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്. കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും Read more about ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു[…]

കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും.

10:14 am 11/12/2016 കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും. അടുത്ത ഏപ്രിലില്‍ ട്രാക്കില്‍ കുതിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ നിര്‍മാണം മന്ദഗതിയിലാണെന്ന പരാതികള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നത്. മെട്രോക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രവും ഒപ്പുവെക്കും. ഉച്ചക്ക് 12ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫിസിലാണ് യോഗം. മെട്രോയുടെ ആലുവ-പേട്ട റൂട്ടിലെ പുരോഗതിയാണ് വിലയിരുത്തുക. കാക്കനാട്ടേക്കുള്ള മെട്രോയുടെ അടുത്തഘട്ടം, ജലമെട്രോ പദ്ധതി, കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത Read more about കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും.[…]

മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

10:13 am 11/12/2016 ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ ഭാരവാഹികളെ കണ്ടെത്തനുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്.ഉച്ചയോടെ അറുന്നൂറിലധികം അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തി.ഇത്തവണ 90ശതമാനം പോളിംഗ് ഉണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലഘടകമാണെന്നും ഇരു പാനലുകളുടെയും സാരഥികളായ ശശിധരന്‍ നായരും തോമസ് ചെറുകരയും പറഞ്ഞു.1080 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങള്‍ വോട്ടുചെയ്യാനെത്തിയത് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ഹൂസ്റ്റണിലെ മലയാളികളൂടെ ഐക്യം ശക്തിപ്പെടുത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ ബോധത്തിലൂന്നിയ ആഹ്വാനമാണെന്ന് നിലവിലെ പ്രസിഡന്റ് Read more about മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്[…]

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും.

10:10 am 11/12/2016 കൊണ്ടോട്ടി: ഡിസംബര്‍ രണ്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും. ഒന്നര വര്‍ഷത്തിന് ശേഷം കോഴിക്കോട്-റിയാദ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസാണ് സര്‍വിസ് ആരംഭിച്ചത്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വിസ്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള അനുകൂല സമീപനത്തെ തുടര്‍ന്നാണ് പ്രതിദിന സര്‍വിസായി മാറ്റുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ജനുവരി പകുതിയോടെ പ്രതിദിനമാക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വിസുള്ളത്. കോഴിക്കോട് നിന്ന് രാവിലെ Read more about കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും.[…]

മറിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി -73) നിര്യാതയായി

10:09 am 11/12/2016 അടൂര്‍: വിമുക്തഭടന്‍ നെല്ലിമുകള്‍ അജി കോട്ടേജില്‍ എന്‍.വി. ഏബ്രഹാമിന്റെ ഭാര്യ പി.ടി. മറിയാമ്മ (അമ്മുക്കുട്ടി -73) നിര്യാതയായി. പരേത പെരിങ്ങനാട് പാപ്പാടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. സജി ഏബ്രഹാം, റെജി ഏബ്രഹാം, അജി ഏബ്രഹാം. മരുമക്കള്‍: ജയ, സീമ, ബിന്ദു (എല്ലാവരും വാഷിംഗ്ടണ്‍ ഡി.സി). സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച അടുര്‍ പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി, അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത Read more about മറിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി -73) നിര്യാതയായി[…]

പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ മിഷന്‍ലീഗ് ഉല്‍ഘാടനം –

10:03 am 11/12/2016 ജോസ് മാളേയ്ക്കല്‍ പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ മേല്‍നോട്ടത്തിലുള്ള ചെറുപുഷ്പമിഷന്‍ ലീഗിന്റെ പുതിയ സ്കൂള്‍വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം ഇടവക വികാരി റവ: ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ നിര്‍വഹിച്ചു. നവംബര്‍ 13 ഞായറാഴ്ച്ച ദിവ്യബലിയര്‍പ്പണത്തിനായി മിഷന്‍ലീഗ് വോളന്റിയര്‍മാര്‍ മിഷന്‍ ലീഗിന്റെ ബാനറിനു പിന്‍പിലായി പതാകകള്‍ കയ്യിലേന്തി മിഷന്‍ ലീഗിന്റെ സന്ദേശം അറിയിക്കുന്ന ഗാനാലാപനത്തോടെ പ്രദക്ഷിണമായി പള്ളിക്കകത്തു പ്രവേശിച്ചു. വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പ്രവര്‍ത്തകര്‍ക്ക് ഫാ: ജേക്കബ് Read more about പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ മിഷന്‍ലീഗ് ഉല്‍ഘാടനം –[…]

ജോര്‍ജ് നടയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

10:00 am 11/12/2016 – സജി കരിമ്പന്നൂര്‍ അറ്റ്‌ലാന്റ: ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുന്ന ജോര്‍ജ് നടയില്‍ നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) എറ്റേണല്‍ മെമ്മറി ഗാര്‍ഡന്‍സില്‍. ഭാര്യ വടവാതൂര്‍ കരിമ്പന്നൂര്‍ പരേതയായ തങ്കമ്മ (തങ്കായി.) മക്കള്‍: കുര്‍യ്യാക്കോസ് ജോര്‍ജ്, ബെനി ജോര്‍ജ്, സൂസമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ജോളിക്കുട്ടി, ജെസി, ജോണ്‍ തോമസ് തച്ചാറ, കുമരകം, മാത്യു കെ. ഉമ്മന്‍ മോതനോലില്‍, വെള്ളാവൂര്‍. എല്ലാവരും അമേരിക്ക. അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. ഒരിക്കലും മായത്ത പ്രസന്നതയും സൗമ്യതയും സ്വഭാവത്തിലെ Read more about ജോര്‍ജ് നടയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി[…]