ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു.

09:34 am 10/12/2016 തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഒൗദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്. മകന്‍ മുസ്ലിമായത് തന്‍െറ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും തീരാദു:ഖത്തിലാഴ്ത്തിയിരുന്നു. ഫൈസലിനൊപ്പം കുടുംബമൊന്നാകെ ഇസ്ലാം മത വിശ്വാസികളാകുമെന്ന് ഭയപ്പെട്ടവര്‍ വീട്ടിലത്തെി മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് ഫൈസലിന്‍െറ ഭാര്യയും മൂന്നു മക്കളും ഇസ്ലാം സ്വീകരിച്ചത്.

ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി

09:33 am 10/12/2016 ന്യൂഡല്‍ഹി: ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി. അമേരിക്കയുമായുള്ള ഇന്ത്യയുടെ സൈനികചങ്ങാത്തം പൂര്‍ണതോതിലാകുന്നതിലേക്ക് നയിക്കുന്ന സുപ്രധാന ചുവടാണിത്. അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണനയാണ് പ്രതിരോധകാര്യങ്ങളില്‍ ഇന്ത്യക്ക് ഇനി ലഭിക്കുക. ഇതിനൊപ്പം അമേരിക്കന്‍ ബന്ധത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം കൂടുതല്‍ ദുര്‍ബലപ്പെടുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ നടത്തിയ വാഷിങ്ടണ്‍ യാത്രയില്‍ ഈ പദവി ഇന്ത്യക്ക് നല്‍കുന്നതില്‍ തീരുമാനമായിരുന്നു. എന്നാല്‍, അതിന്‍െറ വിശദാംശങ്ങള്‍ക്ക് ഇപ്പോഴാണ് അന്തിമരൂപമായത്. കഴിഞ്ഞ ദിവസം Read more about ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി[…]

സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി – തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍

09:27 am 10/12/2016 ഷിക്കാഗോ: ഷാംബര്‍ഗ് ഈഗര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി- ക്യൂബ്) രണ്ടാമത് ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം. മെന്‍സ് ഡബിള്‍സില്‍ ജെറി – തൗസീഫ് ടീം ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ജസ്റ്റിന്‍- പ്രദീപ് ടീമിനെ പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ രജനി – മായ ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഐവി- ടിനു ടീമിനെ പരാജയപ്പെടുത്തി. 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സിറിയക് കൂവക്കാടന്‍ – സാനു ടീം ജേതാക്കളായി. നിമ്മി- Read more about സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി – തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍[…]

സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു

09:28 am 10/12/2016 ക​ശ്​മീർ: ജമ്മു കശ്​മീരിലെ അറവാനി വില്ലേജിൽ സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. മൂന്ന്​ ദിവസം നീണ്ടു​ നിന്ന പോരാട്ടത്തിനൊടുവിലാണ്​ രണ്ട്​ ലശ്കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചത്​. സൈന്യവും ജമ്മു കശ്​മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ്​ അനന്തനാഗ്​ ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത്​​ ആക്രമണം നടത്തിയത്​. സൈന്യത്തി​െൻറ ആക്രമണത്തിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​​ വിവരങ്ങളുണ്ട്​. നിരവധിപ്പേർക്ക്​ പരിക്കേറ്റു. സുരക്ഷ സംവിധാനങ്ങൾ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ്​ ഗ്രാമീണർക്ക്​ പരിക്കേറ്റതെന്നാണ്​ വിവരം. Read more about സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു[…]

സൂസി സാമുവേല്‍ (അനുസ്മരണം- തോമസ് ഫിലിപ്പ് റാന്നി)

09:30 am 10/12/2016 ഇന്ത്യന്‍ പെന്തക്കോസ്ത് സഭാ നേതാവും, തമിഴ്‌നാട് ചര്‍ച്ച് സ്റ്റേറ്റ് മുന്‍ പ്രസിഡന്റും, രാജ്യാന്തര സുവിശേഷ കണ്‍വന്‍ഷന്‍ പ്രസംഗകനും, കാരുണ്യപ്രവര്‍ത്തകനും, വിനയാന്വിതനും, സര്‍വ്വോപരി സ്‌നേഹ ഹൃദയനുമായ റവ. ഡോ. എം.എസ് സാമുവേലിന്റെ സഹധര്‍മ്മിണി സൂസി സാമുവേല്‍ (71) ഡിസംബര്‍ മൂന്നാംതീയതി ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ചയും ഫ്യൂണറല്‍ ശനിയാഴ്ചയും (ഡിസംബര്‍ 9-10) ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്നു. കുറെ നാളുകളായി സുഖമില്ലാതെ കഴിയുകയായിരുന്ന മിസ്സിസ് സൂസിയുടെ ആരോഗ്യസ്ഥിതിയും വിശേഷങ്ങളുമൊക്കെ ആരാഞ്ഞ് ഇടയ്ക്കിടയ്ക്ക് ഞാന്‍ പാസ്റ്ററെ വിളിക്കുമായിരുന്നു. മരിക്കുന്നതിന് Read more about സൂസി സാമുവേല്‍ (അനുസ്മരണം- തോമസ് ഫിലിപ്പ് റാന്നി)[…]

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ട്രെയിനുകൾ വൈകിയോടുകയാണ്​

09:23 am 10/12/2016 ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ട്രെയിനുകൾ വൈകിയോടുകയാണ്​. 101 ട്രെയിനുകൾ ഇത്തരത്തിൽ വൈകിയോടു​േമ്പാൾ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡൽഹി വിമാനത്താവളത്തി​ലെ പല വിമാനങ്ങളും മൂടൽമഞ്ഞ്​ മൂലം വൈകുകയാണ്​. ഉത്തർപ്രദേശിലെ അലഹബാദ്​ റെയിൽവേ സ്​റ്റേഷനിൽ പല ട്രെയിനുകൾ വൈകുകയാണ്​.

ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷവും ജനുവരി എട്ടിന്

09:22 am 10/12/2016 – എബി മക്കപ്പുഴ ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ ആഘോഷിക്കുന്നു. വളര്‍ച്ചയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികദിനാഘോഷം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായി എത്തുന്നു. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു Read more about ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷവും ജനുവരി എട്ടിന്[…]

ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ് ബുക്ക് ലൈവ്; രണ്ട് യുവതികള്‍ അപകടത്തില്‍ മരിച്ചു

09:22 am 20/12/2016 – പി.പി. ചെറിയാന്‍ പെന്‍സില്‍വേനിയ : കാറില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കില്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയ യുവതിയായ ഡ്രൈവറും കൂട്ടുകാരിയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പെന്‍സില്‍വേനിയ ഇന്റര്‍സ്‌റ്റേറ്റ് 380 ഹൈവേയില്‍ നവംബര്‍ 6 ചൊവ്വാഴ്ചയായിരുന്നു അപകടം. കുറഞ്ഞ വേഗതയില്‍ ഡ്രൈവ് ചെയ്തിരുന്ന കാറിനു പുറകില്‍ സെമിട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം വായുവില്‍ ഉയര്‍ന്നു നിലം പതിക്കുകയും വലിയ പൊട്ടിത്തെറിയോടെ തീപിടിക്കുകയും ചെയ്തു. ഇരുവരും തിരിച്ചറിയാനാവാത്ത വിധം കത്തി കരിഞ്ഞതായി Read more about ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ് ബുക്ക് ലൈവ്; രണ്ട് യുവതികള്‍ അപകടത്തില്‍ മരിച്ചു[…]

നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.

09:12 am 10/12/2016 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലത്തെിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണ്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം Read more about നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.[…]

കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്മസ് കരോള്‍ നടന്നു

11:35 pm 9/12/2016 ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈവര്‍ഷത്തെ സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ മൂന്നിന് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടന്നു. ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡാളസിലെ 23 പള്ളികളില്‍ നിന്നുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഡാളസ് സെന്റ് മേരീസ് വലിയപള്ളി അവതരിപ്പിച്ച ലഘുനാടകം എല്ലാവരുടേയും മുക്തകണ്ഠ പ്രശംസ നേടി. പ്രസിഡന്റ് റവ ഫാ. രാജു Read more about കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്മസ് കരോള്‍ നടന്നു[…]