മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി

09:58 AM 02/12/2016 കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാത്രി മുഴുവൻ മുഖ്യമന്ത്രി മമത ബാനര്‍ജി സെക്രട്ടേറിയേറ്റിൽ തുടർന്നു. കേന്ദ്രം സംസ്ഥാനത്തിനെ അനുവാദമില്ലാതെ വിന്യസിച്ച സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ തന്‍െറ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്നാണ് മമതയുടെ തീരുമാനം. രാത്രി വൈകിയും പല തവണ മമത മാധ്യമ പ്രവർത്തകരെ കണ്ട് തന്‍റെ ഉറച്ച തീരുമാനം അറിയിച്ചിരുന്നു. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ Read more about മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി[…]

മൂലമറ്റം: ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും

10: 45 am 02/12/2016 മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ തകരാറിലായ സ്ഫെറിക്കല്‍ വാല്‍വിന്‍െറ സീല്‍ മാറ്റുന്ന ജോലി പൂര്‍ത്തിയാക്കി തല്‍സ്ഥാനത്ത് ഘടിപ്പിച്ചു. ബട്ടര്‍ഫൈ്ള വാല്‍വിലൂടെ വെള്ളിയാഴ്ച വെള്ളം നിറച്ചു തുടങ്ങും. വൈകുന്നേരത്തോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍വസ്ഥിതിയിലാകും.

ജയിംസ് മാറ്റിസ് യു.എസ് പ്രതിരോധ സെക്രട്ടറിയാകും

10:44 am 02/12/2016 വാഷിങ്ടൺ: യു.എസ്‌. പ്രതിരോധ സെക്രട്ടറി സ്‌ഥാനത്തേക്ക് മറൈന്‍ കോര്‍പ്‌സ്‌ റിട്ട. ജനറല്‍ ജയിംസ്‌ മാറ്റിസിനെയാണു പരിഗണിക്കുന്നതെന്നു നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ്‌ ട്രംപ്‌. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒബാമയുടെ മധ്യേഷ്യന്‍ നയത്തിന്‍റെ വിമര്‍ശകനാണ് മാറ്റിസ്. ന്യൂജേഴ്സിയിൽ മാറ്റിസുമായി കഴിഞ്ഞ ദിവസം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി പദം ലക്ഷ്യമിടുന്നവരില്‍ പ്രമുഖനായ ന്യൂയോര്‍ക്ക്‌ മുന്‍ മേയര്‍ റൂഡി ഗുലിയാനി, കൊമേഴ്‌സ്‌ സെക്രട്ടിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന വന്‍കിട Read more about ജയിംസ് മാറ്റിസ് യു.എസ് പ്രതിരോധ സെക്രട്ടറിയാകും[…]

എയര്‍ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-റിയാദ് സര്‍വിസ് ഇന്നുമുതല്‍

09:30 am 02/12/2016 കൊണ്ടോട്ടി: എയര്‍ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-റിയാദ് വിമാന സര്‍വിസിന് വെള്ളിയാഴ്ച തുടക്കമാകും. റണ്‍വേ റീകാര്‍പ്പറ്റിങിന്‍െറ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്-റിയാദ് സെക്ടറിലാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം രാവിലെ 11.45ന് എത്തും. അവിടെ നിന്ന് ഉച്ചക്ക് 1.15ന് തിരിക്കുന്ന വിമാനം രാത്രി 8.45ന് മടങ്ങിയത്തെും. 20 കിലോഗ്രാം Read more about എയര്‍ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-റിയാദ് സര്‍വിസ് ഇന്നുമുതല്‍[…]

ഉത്തരേന്ത്യയില്‍ ഭൂചലനം

09:28am 02/12/2016 ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. വ്യാഴാഴ്ച രാത്രി 10.35ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ ധാര്‍കുലയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം.

ശനിയാഴ്ച 109-മത് സാഹിത്യ സല്ലാപം തെരഞ്ഞെടുപ്പിന് ശേഷം

09:27 am 2/12/2016 – ജയിന്‍ മുണ്ടയ്ക്കല്‍ ഡാലസ്: ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെരഞ്ഞെടുപ്പിന് ശേഷം’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ കാണാ കാഴ്ചകളും തൊട്ടറിഞ്ഞവരുടെ വിശകലനങ്ങളും ചര്‍ച്ചകളും ഈ സല്ലാപത്തില്‍ ഉണ്ടായിരിക്കുന്നതാണ്. മതവും ഭാഷയും സംസ്കാരവും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‍റെ അനന്തരഫലങ്ങള്‍ പ്രത്യേകമായി പരിശോധിക്കുന്നതാണ്. സല്ലാപത്തില്‍ പങ്കെടുക്കുവാനും അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല Read more about ശനിയാഴ്ച 109-മത് സാഹിത്യ സല്ലാപം തെരഞ്ഞെടുപ്പിന് ശേഷം[…]

അമേരിക്കന്‍ മലയാളിസംഘത്തിന് സ്വീകരണം

09:26 am 2/12/2016 – പി ഡി ജോര്‍ജ് നടവയല്‍ ജറുസലേം: ഹോളിലാന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസാ , ഈസ്റ്റ് ജറുസലെം, ജോര്‍ദ്ദാന്‍, സൈപ്രസ്സ് എന്നീ പ്രദേശങ്ങളുടെ ക്രിസ്തീയ അജപാലനച്ചുമതല നിര്‍വഹിക്കുന്ന ‘ജറുസലേം പാട്രിയാര്‍ക്കേറ്റിലെ’ അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിയമിച്ച ‘ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല’; ജറുസലേം പാട്രിയാര്‍ക്കേറ്റ് കാര്യാലയത്തില്‍ ഫിലഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഹാരിസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന അമേരിക്കന്‍ മലയാളിസംഘത്തിനു സ്വീകരണം നല്‍കി . പ്രമുഖ ഹോളി Read more about അമേരിക്കന്‍ മലയാളിസംഘത്തിന് സ്വീകരണം[…]

ബംഗളൂരുവില്‍ അഞ്ച് കോടിയുടെ പുതിയ നോട്ട് പിടിച്ചു

09:28 am 2/12/2016 Picture ബംഗളൂരു: ബംഗളൂരുവില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ അഞ്ചു കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇവരുടെ വീടുകളില്‍നിന്ന് അഞ്ചു കിലോ സ്വര്‍ണവും ആറു കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനിയും കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.

ദുബായിയിലേക്ക് പോകാനിരിക്കെ യുവാവ് കുത്തേറ്റു മരിച്ചു

09:23 am 2/12/2016 കാസര്‍ഗോഡ്: വെള്ളിയാഴ്ച വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് അബ്ദുള്‍ ഖാദറിനെയാണ് (22) ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. വൈകുന്നേരം അഞ്ചിന് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ടൗണിലായിരുന്നു സംഭവം. ടൗണില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അബ്ദുള്‍ ഖാദറിനെ ഒരുസംഘം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടെയുണ്ടായിരുന്നു പൊവ്വലിലെ സത്താദ് സിയാദ് (22), സവാദ്(22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

09:21 am 2/12/2106 മുംബൈ: സൗജന്യ സേവനം അനുവദിച്ചുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് പുതുതായി കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് ജിയോ Read more about റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി[…]