പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്
09:47 am 1/12/2016 ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കുള്ള പുനരധിവാസ പാക്കേജ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് പ്രഖ്യാപിച്ച വികസന പാക്കേജില്‍നിന്നാണ് ഈ സഹായം. പാക് അധീന കശ്മീരില്‍നിന്ന് 36,384 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. ഇവര്‍ക്ക് ഒറ്റത്തവണ കേന്ദ്രസഹായമായി 2,000 കോടി രൂപയാണ് വകയിരുത്തുന്നത്. പാക്കേജ് പ്രകാരം അഞ്ചര ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ജീവനോപാധി ധനസഹായമായി നല്‍കും. സംസ്ഥാന സര്‍ക്കാറിന് കൈമാറുന്ന തുക അര്‍ഹരായ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. Read more about പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്[…]










