പെട്രോളിന് 13 പൈസ കൂടി; ഡീസലിന് കുറഞ്ഞു

09:22 am 1/12/2016 ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 13 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 12 പൈസ കുറച്ചു. ആഗോള വിപണിയിലെ ഇന്ധന വിലയില്‍ വന്ന മാറ്റമാണ് രാജ്യത്തും പ്രതിഫലിച്ചത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. വാറ്റ് നികുതി ഒഴിവാക്കിയുള്ള തുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും പെട്രോള്‍ പമ്പുകള്‍ വില നിര്‍ണയിക്കുക. നവംബര്‍ 16ന് പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു.

കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക സമരം

09:18 am 1/12/2016 – പി. പി. ചെറിയാന്‍ ചിക്കാഗൊ: കുറഞ്ഞ വേതനം 15 ഡോളറാക്കി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ നവംബര്‍ 29ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഷിക്കാഗൊ, ഡിട്രോയ്റ്റ്, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് അണിനിരന്നത്. ഷിക്കാഗൊ, ഒഹെയര്‍ ഇന്റര്‍നാഷ്ണല്‍ ടെര്‍മിനല്‍സിനു പുറത്തു നൂറുകണക്കിന് ജീവനക്കാര്‍ നടത്തിയ പ്രകടനം എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതിരിക്കുന്നതു പോലീസ് പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു. ന്യൂജേഴ്‌സിയില്‍ നടത്തിയ പ്രകടനത്തെ Read more about കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക സമരം[…]

ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം

09:12 am 1/12/2016 എടത്വാ: സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വ്യാപകമാക്കുന്നതിന് ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഗാന്ധിദര്‍ശന്‍ പദ്ധതിക്ക് നല്കുന്ന മാതൃകപരമായ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക ഗാന്ധി ദര്‍ശന്‍ പുരസ്കാരം നല്കി ആദരിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശശികുമാര്‍ ജി.വാര്യര്‍ അദ്യക്ഷത വഹിച്ചു.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പുരസ്കാരം സമ്മാനിച്ചു.റവ.ഫാദര്‍ ജോര്‍ജ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ചു.ഗാന്ധി ഉത്സവത്തോടനുബന്ധിച്ച് Read more about ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം[…]

ജര്‍മനിയില്‍ ഒമ്പതു ലക്ഷം പേരുടെ ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു

09:11 am 1/12/2016 ബര്‍ലിന്‍: ജര്‍മന്‍ ടെലികോമിന്റെ ഒമ്പതു ലക്ഷം ഉപഭോക്താക്കളെ ഹാക്ക് ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് ജര്‍മനിയിലെ ഒമ്പതു ലക്ഷം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടത്. ഇതെക്കുറിച്ച് അന്വേഷണം നടത്തുന്ന ജര്‍മന്‍ ടെലികോം ഹാക്കര്‍മാരയാണ് മുഖ്യമായി സംശയിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത് ഫോണ്‍, ടെലിവിഷന്‍ സേവനങ്ങളും തടസപ്പെടാന്‍ കാരണമായി. ഡയല്‍ അപ്പീല്‍ റൂട്ടറുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്‌നമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം. ചിലതരം റൂട്ടറുകള്‍ക്കു മാത്രമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത് Read more about ജര്‍മനിയില്‍ ഒമ്പതു ലക്ഷം പേരുടെ ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു[…]

ഇരുപതു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് 420.9 മില്യന്‍ ലോട്ടറി പങ്കിട്ടു

09:10 am 1/12/2016 – പി. പി. ചെറിയാന്‍ പോര്‍ട്ട് ലാന്റ്(ടെന്നിസ്സി): ടെന്നിസ്സി പോര്‍ട്ട് ലാന്റിലുളള മെറ്റല്‍ നിര്‍മ്മാണ പ്ലാന്റിലെ 20 തൊഴിലാളികള്‍ ചേര്‍ന്ന് 420.9 മില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക് പോട്ട് പങ്കിട്ടതായി നവംബര്‍ 29 ന് ലോട്ടറി അധികൃതര്‍ പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാര്‍ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസ്സി 20’ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവ് പറഞ്ഞു. എല്ലാ ബുധനാഴ്ചയും Read more about ഇരുപതു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് 420.9 മില്യന്‍ ലോട്ടറി പങ്കിട്ടു[…]

കരുണാനിധി ആശുപത്രിയിൽ.

09:08 am 01/12/2016 ചെന്നൈ: തമിഴ്​നാട്​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്​ രാവിലെ ആറുമണിയോടെ നിർജലീകരണത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 92കാരനായ കരുണാനിധി ആഴ്​ചകളായി അസുഖ ബാധിതനാണ്​. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരു​െമന്നും അധികൃതർ അറിയിച്ചു

സെന്റ് തോമസ് മിഷന്‍ താങ്ക്‌സ് ഗിവിങ്ങ് ലഞ്ച് നല്‍കി

09:06 am 1/12/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരായ ആളുകള്‍ക്ക് താങ്ക്‌സ് ഗിവിങ് ലഞ്ച് നല്‍കി. താങ്ക്‌സ ഗിവിങ് ദിനമായ നവംബര്‍ 24ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെയായിരുന്നു ലഞ്ച് നല്‍കിയത്. ആത്മീയവും ഭൗതീകവുമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും Read more about സെന്റ് തോമസ് മിഷന്‍ താങ്ക്‌സ് ഗിവിങ്ങ് ലഞ്ച് നല്‍കി[…]

ഡാലസ് ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്

09:06 am 1/12/2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ തൊഴില്‍ രഹിതരെ ഉദ്ദേശിച്ചു ഡാലസില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.ഡിസംബര്‍ 5 രാവിലെ 11 മുതല്‍ 2 വരെ ഡാലസ് ലവ് ഫീല്‍ഡ് ഹില്‍ട്ടണ്‍ !ഡബിള്‍ ട്രിയിലാണ് ഫെയര്‍ നടക്കുന്നത്. ഫെയറില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് മുന്‍പു ഹാളില്‍ ഹാജരാകണമെന്നും വ്യക്തിപര വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പതിനഞ്ചോളം കോപ്പികള്‍ കൈവശം സൂക്ഷിക്കണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഡാലസിലെ പ്രമുഖ കമ്പനികളിലെ റിക്രൂട്ടിങ്ങ് ഏജന്റുമാര്‍ Read more about ഡാലസ് ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്[…]

ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കൂടുതല്‍ സാമുഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്

09:04 am 1/12/2016 ഹൂസ്റ്റണ്‍: കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പുതുതായി എത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാനും അംഗത്വ വിതരണം,ധനസമാഹരണം എന്നിവ ഊര്‍ജിതപ്പെടുത്താനും ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഡോ. ജോര്‍ജ് കാക്കനാട്ടിന്റെ ഭവനത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്‌സ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു സെബാസ്റ്റ്യന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.ഡോ.ജോര്‍ജ് കാക്കനാട്ട് Read more about ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കൂടുതല്‍ സാമുഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്[…]

നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​

06:40 pm 30/11/2016 തിരുവനന്തപുരം: സംസ്​ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷനും നൽകുന്നതിനായി ട്രഷറികൾക്കും ബാങ്കുകൾക്കുമായി നാളെ ആർ.ബി.​െഎ 1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​​ വാർത്ത സമ്മേളനത്തിൽ​ അറിയിച്ചു​.ഇതിൽ 500 കോടി ബാങ്കുകൾക്കും500 കോടി ട്രഷറികൾക്കുമാണ്​ നൽകുക. 200 കോടി പിന്നീട്​ എത്തുമെന്നും​ അദ്ദേഹം അറിയിച്ചു. നാളെ മുതൽ ബാങ്കുകളിൽ നിന്നും ട്രഷറികളിൽ നിന്നും ജീവനക്കാർക്ക്​ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ജീവനക്കാർക്ക്​ 24000 രൂപ മാത്രമേ ശമ്പളത്തിൽ നിന്ന്​ ഒരാഴ്​ച Read more about നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​[…]