ശരീരത്തില്‍ തോട്ട കെട്ടിവെച്ച്​ മരിച്ച നിലയില്‍.

12:12 pm 24/11/2016 എരുമപ്പെട്ടി (തൃശൂര്‍): ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥന്‍ മരിച്ചു. തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ ചാക്കപ്പ​െൻറ മകന്‍ വര്‍ഗീസാണ് (65) മരിച്ചത്. വീടി​െൻറ പിന്‍ഭാഗത്ത് ചിന്നിച്ചിതറിയ നിലയിലാണ്​ മൃതദേഹം കണ്ടത്. പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് ശരീരത്തി​െൻറ നടുഭാഗം തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്. ഇടതുകൈ അറ്റുപോയിട്ടുണ്ട്. അറ്റ കൈ കുറച്ചു ദൂരെനിന്നും കണ്ടത്തെി. കിണർ നിർമാണത്തിന്​ എത്തിച്ച തോട്ട സ്വയം വെച്ചുകെട്ടി പൊട്ടിച്ച് Read more about ശരീരത്തില്‍ തോട്ട കെട്ടിവെച്ച്​ മരിച്ച നിലയില്‍.[…]

രൂപയുടെ മൂല്യത്തിൽ ഇടിവ്​

11:59 pm 24/11/2016 മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ കുറഞ്ഞ്​ 68.83 രൂപയായി. ആഗോള വിപണികളിലെല്ലാം ഡോളർ വൻ മുന്നേറ്റമാണ്​ നടത്തുന്നത്​. ഇതിനൊടപ്പം ഇന്ത്യൻ ഒാഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക്​ നയിച്ചു എന്നാണ്​ സൂചന. ബുധനാഴ്​ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ്​ ​ക്ലോസ്​ ചെയ്​തത്​. ഇന്ത്യൻ ഒാഹരി വിപണികളും ഇന്ന്​ നഷ്​ടത്തിൽ തന്നെയാണ്​ വ്യാപാരം ആരംഭിച്ചത്​. സെൻസെക്​സ്​ 150 പോയിന്‍റ്​ നഷ്​ടം രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്​ന്ന Read more about രൂപയുടെ മൂല്യത്തിൽ ഇടിവ്​[…]

നെടുമ്പാശ്ശേരിയിൽ 10ലക്ഷത്തി​െൻറ അസാധു നോട്ട്​ പിടിച്ചെടുത്തു

12:09 pm 24/11/2016 കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രികനിൽ നിന്ന്​ 10 ലക്ഷംരൂപയുടെ അസാധു നോട്ടുകൾ പൊലീസ്​ പിടിച്ചെടുത്തു. ദുബൈയിൽ നിന്നു സ്​പേ​സ്​ജെറ്റ്​ വിമാനത്തിൽ വന്നിറങ്ങിയ യാത്രികനിൽ നിന്നാണ്​ നോട്ട്​ പിടിച്ചെടുത്തത്​. ഏഴു ലക്ഷത്തി​െൻറ 1000 രൂപ നോട്ടുകളും മൂന്നു ലക്ഷത്തി​െൻറ​ 500 രൂപ നോട്ടുകളുമാണ്​ ഉണ്ടായിരുന്നത്​.

ടെന്നസ്സിയില്‍ ബസ്സപകടം ; 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു

11:15 am 24/11/2016 പി. പി. ചെറിയാന്‍ ചാറ്റനോഗ(ടെന്നിസ്സി): ടെന്നിസ്സിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 6 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, 24 പേര്‍ക്ക് പരിക്കേല്‍കയും ചെയ്തു. നവംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമായിരുന്നു അപകടത്തിനു കാരണമെന്ന് ചാറ്റിനോഗ പൊലീസ് ചീഫ് ഫ്രഡ് ഫ്‌ലച്ചര്‍ പറഞ്ഞു. 25 വയസ്സുളള െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബസ്സില്‍നിന്നും മരിച്ചവരേയും പരിക്കേറ്റവരേയും Read more about ടെന്നസ്സിയില്‍ ബസ്സപകടം ; 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു[…]

ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി

11:13 AM 24/11/2016 സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഏതാനും സമയത്തേക്ക് അപ്രത്യക്ഷമായി. ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ടാണ് 15 മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് കാരണമെന്ന് ഡോര്‍സി തന്നെ പിന്നീട് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ സുക്കര്‍ബര്‍ഗിന്‍െറ അക്കൗണ്ടില്‍ മരിച്ചുപോയവരുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശം കടന്നുകൂടിയതും വാര്‍ത്തയായിരുന്നു.

ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.

10:40 am 24/11/2016 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി. ഗൂഢാലോചനയില്‍ പങ്കുള്ളവരാകും അറസ്റ്റിലാകുന്നത്. രണ്ട് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഭാര്യയും മക്കളും മതം മാറുമെന്ന ഭീതിയിലാണ് ഫൈസലിനെ മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടപ്പോള്‍ തീവ്രഹിന്ദുത്വ സംഘടനയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ പങ്കെടുത്തവരും പൊലീസ് വലയിലാണ്. മലപ്പുറം ഡിവൈ.എസ്.പി ടി.എം. Read more about ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.[…]

അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ്​ ഇന്ന്​ അവസാനിക്കും

10:37 am 24/11/2016 ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്ക്​ അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർ.ബി.​െഎ നൽകിയ ഇളവ്​ ഇന്ന്​ അവസാനിക്കും. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന്​ ഇളവ്​ അനുവദിച്ചിരുന്നു. ഇതാണ്​ ഇന്ന്​ അവസാനിക്കുന്നത്​. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന്​ ഇല്ലാതാവും. നവംബർ 8നാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്​. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്​. എന്നാൽ Read more about അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ്​ ഇന്ന്​ അവസാനിക്കും[…]

കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ച ഇന്ന്

08:21 AM 24/11/2016 തിരുവനന്തപുരം: സഹകരണവിഷയത്തിലെ പ്രക്ഷോഭം സംബന്ധിച്ച് ഭിന്നത ശക്തമായിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ്നേതാക്കളുമായി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച അവസാനചര്‍ച്ചക്കാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെങ്കിലും കറന്‍സി പിന്‍വലിക്കലും സഹകരണമേഖലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ വിഷയമാകും. വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഏതാനും ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ ആരെ നിയമിക്കണമെന്ന് Read more about കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ച ഇന്ന്[…]

500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല.

10:30 am 24/11/2016 തിരുവനന്തപുരം: 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എസ്.ബി.ടിക്ക് മാത്രം 25 കോടിയുടെ 500 രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയുടെ 100 രൂപയടക്കം 40 കോടിയാണ് എസ്.ബി.ടിക്ക് ആകെലഭിച്ചത്. അതേസമയം പൊതുസേവനങ്ങള്‍ക്ക് അസാധുനോട്ട് ഉപയോഗിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ Read more about 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല.[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ കരുണയുടെ ജൂബിലി വര്‍ഷ സമാപനം ഭക്തിനിര്‍ഭരമായി

10:31 am 24/11/2016 – ബീനാ വള്ളിക്കളം ഷിക്കാഗോ: ഫ്രാന്‍സീസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക കാരുണ്യ വര്‍ഷത്തിന്റെ സമാപനവും അതോടനുബന്ധിച്ച് നടന്ന 40 മണിക്കൂര്‍ ആരാധനയും ക്രിസ്തുരാജ തിരുനാളായ നവംബര്‍ 20-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. ഞായറാഴ്ച രാവിലെ 10.30-നു ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും കാരുണ്യ വര്‍ഷാവസാന പ്രാര്‍ത്ഥനകളും നടന്നു. കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകമായി കരുണാ കവാടത്തിലൂടെ ദണ്ഡവിമോചനം പ്രാപിക്കുവാന്‍ വിശ്വാസികള്‍ക്കു Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ കരുണയുടെ ജൂബിലി വര്‍ഷ സമാപനം ഭക്തിനിര്‍ഭരമായി[…]