കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി

10:14 am 24/11/2016 തിരുവല്ല: കറ്റോട് വടക്കേപറമ്പില്‍ കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി. സംസ്കാരം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതരായ മറിയാമ്മ, ബേബി. മക്കള്‍: ലീലാമ്മ, ജോയി, ജയ്‌നമ്മ, ബിനു, ബിന്ദു, പരേതയായ ബീന. മരുമക്കള്‍: തോമസ് മാത്യു കിഴക്കേടത്ത് പ്രക്കാനം, ലത, ജോര്‍ജ് തോമസ് (യുഎസ്), അലക്‌സ് കെ.നൈനാന്‍ (യുഎസ്), സാബു (കുവൈറ്റ്), സാം കെ.ഫിലിപ് കൊച്ചുപറ.

ഫീസടക്കാൻ പണം പിൻവലിക്കാൻ കഴിഞ്ഞില്ല കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു

04:07 PM 23/11/2016 ബാൻഡ​: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ കഴിയാത്തതിനെ തുടർന്ന്​ കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. ഉത്തർപ്രദേശിലെ ബാൻഡയിലുള്ള മാവി ബുസുർഗ്​ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​. പാഞ്ചനി ഡിഗ്രി കോളേജിലെ ബി.എസ്​.സി വിദ്യാർഥി സുരേഷാണ്​ ആത്​മഹത്യ ചെയ്​തത്​. ​ ഫീസ്​ അടക്കാൻ പണം പിൻവലിക്കുന്നതിനായി സുരേഷ് ദിവസങ്ങളായി ബാങ്കിൽ ക്യൂ നിൽക്കുകയായിരുന്നു. ചൊവ്വാഴ്​ചയും ഇത്തരത്തിൽ ബാങ്കിൽ സുരേഷ്​ ക്യൂ നിന്നിരുന്നു. എന്നാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. ബുധനാഴ്​ചയായിരുന്നു ​കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന Read more about ഫീസടക്കാൻ പണം പിൻവലിക്കാൻ കഴിഞ്ഞില്ല കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു[…]

മാധ്യമങ്ങൾ എന്നെ കത്തികൊണ്ട്​ കുത്തി– ജയരാജൻ

04:00 PM 23/11/2016 കണ്ണൂർ: മാധ്യമങ്ങൾ തന്നെ കത്തികൊണ്ട്​ കുത്തുകയായിരുന്നെന്ന്​ ഇ.പി ജയരാജൻ എം.എൽ.എ. തനിക്കെതിരെ ആരൊ​െക്കയോ നീക്കങ്ങൾ നടത്തുന്നുണ്ട്​. അത്​ ആരാണെന്ന്​ അന്വേഷിക്കണം. ഇനി മാധ്യമവേട്ടക്ക്​ ഇരയാകാനില്ലെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ചെയർമാനായ കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും Read more about മാധ്യമങ്ങൾ എന്നെ കത്തികൊണ്ട്​ കുത്തി– ജയരാജൻ[…]

നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം

03:59 pm 23/11/2016 ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക്​ മുന്നില്‍ എം.പിമാരുടെ ധര്‍ണ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഒാളം പ്രതിപക്ഷ എം.പിമാരാണ്​‘ഒറ്റവരി’ ധർണയിൽ പ​െങ്കടുത്തത്​.ബി.ജെ.പി യെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തിനുണ്ട്. നോട്ട്​ അസാധുവാക്കിയ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ നവംബർ 28ന്​ രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. രാജ്യം വരിനിൽക്കുന്നതു നോലെ തങ്ങളും ഒറ്റവരിയിൽ നിന്ന്​ പ്രതിഷേധിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പ്രതികരിച്ചു. നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ നേരി​െട്ടത്തി വിശദീകരണം നൽകണമെന്നാണ്​ Read more about നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം[…]

ഇന്ത്യൻ സൈന്യത്തി​െൻറ ഷെല്ലാക്രമണം; 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ

03:55 PM 23/11/2016 ശ്രീനഗർ: കശ്​മീരിലെ തർക്കമേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11​ ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ. ബസിൽ സഞ്ചരിക്കുകയായിരുന്ന ഒമ്പത്​ സാധാരണക്കാരും ഇതിൽ ഉൾപ്പെടും. ബുധനാഴ്​ച നീലംവാലിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുനേരെ ഷെൽ പതിച്ചാണ്​ ഇവർ കൊല്ലപ്പെട്ടതെന്ന്​ പാക്​ പ്രാദേശിക പൊലീസ്​ ഉദ്യോഗസ്​ഥൻ വസീംഖാൻ പറഞ്ഞു. ​പാക്​ അധീന കശ്​മീരി​​​ലെ നക്​യാൽ മേഖലയിൽ വീടിന്​ നേരെയുണ്ടായ മോർട്ടാർ ഷെൽ ആക്രമണത്തിലാണ്​ മറ്റ്​ രണ്ടുപേർ മരിച്ചത്​​. പാകിസ്​താ​െൻറ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തിന്​ ശക്​തമായ മറുപടി ​കൊടുക്കു​മെന്ന്​ ഇന്ത്യൻ Read more about ഇന്ത്യൻ സൈന്യത്തി​െൻറ ഷെല്ലാക്രമണം; 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ[…]

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016-ലെ ഫാമിലി നൈറ്റ് വാര്‍ണ്ണാഭമായി കൊണ്ടാടി

03:52 pm 23/11/2016 – സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ 2016-ലെ ഫാമിലി നൈറ്റും, താങ്ക്‌സ് ഗിവിംഗ് ആഘോഷവും നവംബര്‍ 19-ന് ശനിയാഴ്ച 406 കിംഗ് സ്ട്രീറ്റിലുള്ള ചര്‍ച്ചില്‍ വച്ചു വര്‍ണ്ണാഭമായി കൊണ്ടാടി. വൈകിട്ട് 6.30-ന് വികാരി റവ. സോണി ഫിലിപ്പിന്റെ ആമുഖ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി. ചര്‍ച്ച് ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം സി.എസ് ചാക്കോ (പ്രോഗ്രാം കണ്‍വീനര്‍) കടന്നുവന്ന വിശിഷ്ടാതിഥികളേയും, ഇടവക ജനങ്ങളേയും കുടുംബസംഗമ മേളയിലേക്ക് സ്വാഗതം ചെയ്തു. റവ. സോണി ഫിലിപ്പിന്റെ Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016-ലെ ഫാമിലി നൈറ്റ് വാര്‍ണ്ണാഭമായി കൊണ്ടാടി[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു

03:51 pm 23/11/2016 – ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക സമൂഹമൊന്നാകെ ചേര്‍ന്ന് മുതിര്‍ന്നവരെ ആദരിച്ചു. നവംബര്‍ 13-നു 11 മണിക്ക് പ്രത്യേക കൃതജ്ഞതാ ബലിയര്‍പ്പണവും തുടര്‍ന്ന് അതിമനോഹരമായ ആഘോഷങ്ങളും നടന്നു. മുഖ്യകാര്‍മികനായിരുന്ന ഫാ. ജോസ് ഭരണികുളങ്ങരയോടൊപ്പം ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫ്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ കൂനംപറമ്പത്ത്, ഫാ. മത്തായി തോണിക്കുഴിയില്‍ എന്നിവര്‍ പങ്കുചേര്‍ന്നു. Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു[…]

തോമസ് പാറയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

03:50 pm 23/11/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അറ്റ്‌ലാന്റ: പൊയ്യപാറയില്‍ പരേതനായ അപ്രേംകുട്ടിയുടേയും മറിയംകുട്ടിയുടേയും മകന്‍ തോമസ് പാറയില്‍ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26ന് (ശനി) 1.30ന് ലോഗന്‍വീല്‍ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം ഇറ്റേര്‍ണഹില്‍ സെമിത്തേരിയില്‍. ഭാര്യ ഷേര്‍ളി തൃശൂര്‍ അമ്മാടം കാട്ടൂക്കാരന്‍ കുടുംബാംഗം. മക്കള്‍: അപ്രേം, മരിയ. സഹോദരങ്ങള്‍: പരേതയായ ജോളി, എലിസബത്ത് ജോസഫ് മൂഞ്ഞേലി പുത്തന്‍വേലിക്കര, കത്രീന ജോസഫ് കോട്ടൂര്‍ (ജര്‍മനി), മേരി ജോര്‍ജ് അരീക്കാടന്‍ (കാനഡ), അന്നമ്മ Read more about തോമസ് പാറയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി[…]

മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 11, 12 തീയതികളില്‍.

03:49 pm 23/11/2016 – രാജു മാലിക്കറുകയില്‍-കോര്‍ഡിനേറ്റര്‍ ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിയ്ക്കുന്ന പരിശുദ്ധ മോറാന്‍മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 85-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലെ യാക്കോബായ ഇടവകകളായ സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ്‌മേരീസ്, സെന്റ്‌മേരീസ് ക്‌നാനായ എന്നീദൈവാലയങ്ങള്‍ സംയുക്തമായി 2017 ഫെബ്രുവരി 11, 12 (ശനി, ഞായര്‍) തിയതികളില്‍ നടത്തുന്നതിനുള്ള ക്രമികരണങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം പെരുന്നാള്‍ വാക്യുഗനിലുള്ള സെന്റ്‌മേരീസ് ക്‌നാനായ സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തും. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വര്‍ഷം തോറും നടത്തിവരാറുള്ള ഉപന്യാസമത്സരം Read more about മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 11, 12 തീയതികളില്‍.[…]

അമേരിക്ക അവസരങ്ങളുടേയും പാരമ്പര്യത്തിന്റേയും കലവറ: മൈക്ക് സ്പാനോ, യോങ്കേഴ്‌സ് സിറ്റി മേയര്‍

03:48 pm 23/11/2016 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: അമേരിക്ക അവസരങ്ങളുടേയും, പാരമ്പര്യത്തിന്റേയും കലവറയാണെന്നും, അവ പാഴാക്കാതെ പ്രയോജനപ്പെടുത്തണമെന്നും യോങ്കേഴ്‌സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ ഉദ്‌ബോധിപ്പിച്ചു. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവി സുരക്ഷിതമാക്കാന്‍ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമാണ്. നല്ല രീതിയില്‍ അവരെ വഴി കാട്ടുക, മാതാപിതാക്കളോടായി മേയര്‍ ഉപദേശിച്ചു. നവംബര്‍ 20 ഞായറാഴ്ച സെന്റ് തോമസ് Read more about അമേരിക്ക അവസരങ്ങളുടേയും പാരമ്പര്യത്തിന്റേയും കലവറ: മൈക്ക് സ്പാനോ, യോങ്കേഴ്‌സ് സിറ്റി മേയര്‍[…]