ഫോമാ മെട്രോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി

03:46 pm 23/11/2016 ന്യൂയോര്‍ക്ക്: ഫോമാ മെട്രോ റീജിയന്റെ 2016- 18-കാലയളവിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്ക് ക്യൂന്‍സിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വച്ച് 2016 നവംബര്‍ 20-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നിര്‍വഹിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റീജണിന്റെ ഭാഗമായ എട്ടു അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു. റീജണ്‍ സെക്രട്ടറിയായി ചാക്കോ കോയിക്കലേത്ത്, ട്രഷററായി മാത്യു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ഭാവി പരിപാടികള്‍ക്കായി സജി ഏബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, സ്റ്റാന്‍ലി Read more about ഫോമാ മെട്രോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]

ജോര്‍ജി വര്‍ഗീസ് ഫൊക്കാന ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍. ടെറന്‍സണ്‍ തോമസ് സെക്രട്ടറി , ലീല മാരേട്ട് വൈസ് പ്രസിഡന്റ്.

– ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയിജോര്‍ജി വര്‍ഗീസിനേയും ,ട്രസ്റ്റീബോര്‍ഡ്‌സെക്രട്ടറി ആയി ടെറന്‍സണ്‍ തോമസ്,ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡന്റ് ആയി ലീല മാരേട്ട് എന്നിവരെ തെരെഞ്ഞുടുത്തു. ഫൊക്കാനയുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് ജോര്‍ജി വര്‍ഗീസ്.വിദ്ധാര്‍ഥി രാഷ്ട്രിയ്ത്തിലൂടെ ആണ് പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുന്നത്. ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി ആയി വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ജോര്‍ജി വര്‍ഗീസ് ഇന്ന് ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി നില്‍കുമ്പോള്‍ അദ്ദേഹം കടന്നു വന്ന വഴിയിലൂടെ ഒരു തിരിയഞ്ഞു നടത്തം. Read more about ജോര്‍ജി വര്‍ഗീസ് ഫൊക്കാന ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍. ടെറന്‍സണ്‍ തോമസ് സെക്രട്ടറി , ലീല മാരേട്ട് വൈസ് പ്രസിഡന്റ്.[…]

ആറന്മുളയിൽ വിമാനത്താവളം ഇല്ല; വ്യവസായ മേഖലാ പദവി റദ്ദാക്കി

01:17 pm 23/11/2016 തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച വി.എസ് സർക്കാർ തീരുമാനം മന്ത്രിസഭാ യോഗം റദ്ദാക്കി. ആറന്മുള അടക്കമുള്ള പ്രദേശങ്ങളിലെ 350 ഹെക്ടർ ഭൂമിക്ക് നൽകിയ വ്യവസായ മേഖലാ പദവിയാണ് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൂടാതെ വിമാനത്താവള കമ്പനി കെ.ജി.എസിന് നൽകിയ എൻ.ഒ.സിയും സർക്കാർ കെ.ജി.എസ് എസ് ഗ്രൂപ്പുമായി ഏർപ്പെട്ടിരുന്ന ഒാഹരി പങ്കാളിത്ത കരാറും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും Read more about ആറന്മുളയിൽ വിമാനത്താവളം ഇല്ല; വ്യവസായ മേഖലാ പദവി റദ്ദാക്കി[…]

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് ചവറ്റുകുഴിയിൽ തള്ളി.

01:17 pm 23/11/2016 ന്യൂഡൽഹി: ഡൽഹിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച്​ ചവറ്റുകുഴിയിൽ തള്ളിയയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വടക്കൻ ഡൽഹിയലെ ഹരിജൻ ബസ്​തിയിൽ താമസിക്കുന്ന ബീർബൽ(35) ആണ്​ അറസ്​റ്റിലായത്​. തിങ്കളാഴ്​ച രാത്രി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ നിന്ന്​ പുറത്തുപോയപ്പോഴാണ്​ സംഭവം. കുട്ടിയെയും സഹോദരങ്ങളെയും വീട്ടിൽ നിർത്തിയാണ്​ കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക്​ പുറത്തു പോയത്​. പിതാവ്​ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തെകുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ: വീടിനു പുറത്ത്​ കളിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി കാണിച്ച്​ വശീകരിച്ച പ്രതി ആനന്ദ്​ പർബതിനു സമീപമുള്ള Read more about മൂന്നര വയസുകാരിയെ പീഡിപ്പിച്ച് ചവറ്റുകുഴിയിൽ തള്ളി.[…]

നോട്ട്​ അസാധുവാക്കൽ: കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി

01:13 pm 23/11/2016 ന്യൂഡല്‍ഹി: നോട്ട്​ അസാധുവാക്കിയതുമായി ബന്ധപ്പെട്ട്​ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്​റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി. നോട്ട്​ അസാധുവാക്കിയത്​ ചോദ്യംചെയ്​ത്​ അതത്​ ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക്​ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം കേസുകൾ സുപ്രീംകോടതിയിലേക്കോ ഏതെങ്കിലുമൊരു ​​ൈഹകോടതിയിലേക്കോ മാറ്റണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം ഡിസംബർ രണ്ടിന്​ സുപ്രീംകോടതി പരിഗണിക്കും. നോട്ട്​ പിൻവലിച്ചതിനെതിരെ ഹരജി നൽകിയവർക്ക്​ Read more about നോട്ട്​ അസാധുവാക്കൽ: കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി[…]

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

01:11pm 23/11/2016 ജമ്മു: ഇന്ത്യൻ സൈനികന്‍റെ മൃതദേഹം ഛേദിച്ച് വികൃതമാക്കിയതിന് പിന്നാലെ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പൂഞ്ച് കൂടാതെ ബിംപെർ ഗാലി, കൃഷ്ണ ഗട്ടി, നൗഷാര സെക്ടറുകളിലും പാക് സേന വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി, Read more about അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു[…]

ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ.

01:05 pm 23/11/2016 ഹൈദരാബാദ്: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം ‘ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ. ഡിസൈൻ ജോലികൾക്കായി അന്നപൂർണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി നിർമാതാവ് ഷോബു യാലഗാഡ സൈബർ സെല്ലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാഫിക് ഡിസൈനർ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് Read more about ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ.[…]

എഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു

10.04 PM 22/11/2016 ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ വൈകിട്ട് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.മാനേജുമെന്റിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളിയുനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു. തിങ്കാളാഴ്ച വൈകിട്ടും ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജുമെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും Read more about എഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു[…]

കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

9.45 PM 22/11/2016 കര്‍ണാടക: കര്‍ണാടക സംഗീത കുലപതി ഡോ മുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി കിടപ്പിലായിരുന്നു അദ്ദേഹം. 1930 ജൂലയ് ആറിനാണ് ബാല മുരളി കൃഷ്ണ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍തന്നെ ബാലമുരളി കൃഷ്ണ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്. രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതി സംഗീത പുരസ്കാരം നല്‍കി കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്യ വളരെ ചെറു പ്രായത്തില്‍ തന്നെ Read more about കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു[…]

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ.

11:52 AM 22/11/2016 തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ. നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർ സാമ്പത്തിക സഹായ ആവശ്യങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങൾ നിലകൊണ്ടിട്ടുണ്ട്. കർഷക ആത്മഹത്യകളില്ലാത്തത് ഇത്തരം സ്ഥാപനങ്ങൾ ഉള്ളതു കൊണ്ടാണ്. പ്രശ്നം ചർച്ച ചെയ്യാനായി കേരളത്തിൽ നിന്നുള്ള Read more about സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ.[…]