നോട്ട് അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധി.

09:19 am 20/11/2016 ദില്ലി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറൻസി പ്രതിസന്ധി ഉണ്ടായതിന് ശേഷം തുടര്‍ച്ചയായി പതിനൊന്ന്ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. അവധിദിനമായ ഇന്ന് നോട്ട് മാറ്റിയെടുക്കൽ അടക്കമുള്ള ബാങ്കിംഗ് ഇടപാടുകൾ ഒന്നും നടക്കുന്നില്ല. കറൻസി ക്ഷാമം പരിഹരിക്കാൻ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാൽ അഞ്ഞൂറിന്‍റെ നോട്ടെത്താൻ വൈകുന്നതിനാൽ കടുത്ത ചില്ലറ ക്ഷാമം അടക്കുമുള്ള പ്രതിസന്ധികള്‍ക്ക് യാതൊരയവും വന്നിട്ടില്ല.

ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടി ഉയരും.

09:11 am 20/11/2016 പനാജി: ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടി ഉയരും. 88 രാജ്യങ്ങളിൽ നിന്നുള്ള 194 ചിത്രങ്ങൾ ആണ്. ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് 3 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇടം നേടിയത്. സിനിമാസ്വാദകരുടെ കണ്ണും മനസ്സും ഇനിയുള്ള ഒരാഴ്ച ഗോവയിൽ. നാൽപത്തിയേഴാമത് മേളയ്ക്ക് തിരശ്ശീല ഉയരുമ്പോൾ ഇക്കുറിയും ചലച്ചിത്രപ്രേമികളെ ആകർഷിക്കുന്ന ഒത്തിരി സിനിമകൾ പ്രതീക്ഷിക്കാം. കഴിഞ്ഞ മാസം വിടപറഞ്ഞ വിഖ്യാത പോളിഷ് സംവിധായകൻ ആന്ദ്രേ Read more about ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടി ഉയരും.[…]

ഒബാമ പെറുവില്‍: അവസാന വിദേശ സന്ദര്‍ശനം.

09:09 am 20/11/2016 ലിമ: പെറു സന്ദര്‍ശം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ന് നാട്ടിലേക്ക് മടങ്ങും. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം ട്രംപിന്‍റെ ഭരണകാലത്തും ഉണ്ടാകില്ലെന്ന് ഒബാമ പറഞ്ഞു ബെർലിനിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്‍റിനെയും വഹിച്ചുകൊണ്ട് എയർഫോഴ്സ് വൺ പെറുവിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ജദര്‍ശനം. പെറു പ്രസിഡന്‍റ് പെദ്രോപാബ്ലോയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. Read more about ഒബാമ പെറുവില്‍: അവസാന വിദേശ സന്ദര്‍ശനം.[…]

സൈദ ഹമീദിന് ബ്രിട്ടന്‍ വിസ നിഷേധിച്ചു.

09:07 am 20/11/2016 ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും മൗലാനാ അബുല്‍ കലാം ആസാദിന്‍െറ ജീവചരിത്രകാരിയുമായ സൈദ ഹമീദിന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. ലണ്ടനില്‍ നെഹ്റു സെന്‍ററില്‍ നടക്കുന്ന ആസാദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കാന്‍ പോകാനാണ് സൈദ ഹമീദ് വിസക്ക് അപേക്ഷിച്ചത്. ബ്രിട്ടനിലെ എന്‍.ജി.ഒ ഇല്‍മി മജ്ലിസും ആസാദ് 1950ല്‍ സ്ഥാപിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സും സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, വിസ അഭിമുഖത്തിന് വിളിച്ച ഡല്‍ഹിയിലെ ബ്രിട്ടീഷ് എംബസി വിസ നിഷേധിച്ചുവെന്നാണ് അറിയിച്ചതെന്ന് Read more about സൈദ ഹമീദിന് ബ്രിട്ടന്‍ വിസ നിഷേധിച്ചു.[…]

നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി മീറ്റിഗും, വൈറല്‍ ഇന്‍ഫക്ഷന്‍സിനെപ്പറ്റി ചര്‍ച്ചയും കോണ്‍ഗേഴ്‌സില്‍

09’07 am 20/11/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂയോര്‍ക്ക്: ഡിസംബര്‍ മൂന്നാം തിയതി കോണ്‍ഗ്രേസിലുള്ള സഫറോണ്‍ റെസ്‌റ്റോറന്റില്‍ ( 97 NY-303, Congers, NY 10920) വെച്ച് രാവിലെ 11മണിക്ക് നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ (NINPAA) ആദ്യത്തെ കമ്മറ്റി മീറ്റിംഗ് നടത്തുന്നതാണ്. 12 മണിക്കുള്ള ഉച്ച ഭക്ഷണത്തിനു ശേഷം വൈറല്‍ ഇന്‍ഫക്ഷന്‍സ് എങ്ങിനെ തടയാമെന്നും, ചകിത്സാ ക്രമങ്ങളേപ്പറ്റിയും ചര്‍ച്ച നടത്തുന്നതാണ്. സിക്ക വൈറസ്, ചിക്കന്‍ ഗുനിയ, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. Read more about നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി മീറ്റിഗും, വൈറല്‍ ഇന്‍ഫക്ഷന്‍സിനെപ്പറ്റി ചര്‍ച്ചയും കോണ്‍ഗേഴ്‌സില്‍[…]

ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു.

09:05 am 20/11/2016 വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് 170 കോടി രൂപ (25 മില്യണ്‍ യു.എസ് ഡോളര്‍) നല്‍കിയാണ് ട്രംപ് ആറു വര്‍ഷം മുമ്പ് തുടങ്ങിയ നിയമനടപടികള്‍ അവസാനിപ്പിച്ചത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍വകലാശാല തങ്ങളെ കബളിപ്പിച്ചു വിദ്യാര്‍ഥികളുടെ പരാതി. കേസില്‍ വിചാരണ ഈ മാസം 25ന് തുടങ്ങാനിരിക്കെയാണ് ട്രംപിന്‍െറ നടപടി. കേസിന്‍െറ വിചാരണ പലവിധത്തില്‍ നീട്ടിക്കൊണ്ടുപോവാന്‍ ട്രംപ് ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ Read more about ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു.[…]

ഫാദര്‍ മറ്റം, കാലത്തിനു മുന്‍പേ നടന്ന വിവര്‍ത്തകന്‍:

09:03 am 20/11/2016 – ഡോ.സ്കറിയ സക്കറിയ മലയാളത്തിന്റെ ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാദര്‍ മറ്റം കാലത്തിനു മുന്‍പേ നടന്ന ബൈബിള്‍ വിവര്‍ത്തകനായിരുന്നു എന്ന് ഡോ സ്കറിയ സക്കറിയ പ്രസ്താവിച്ചു. കുര്യനാട് മറ്റം ഭവനില്‍ നടന്ന ഫാദര്‍ സി കെ മറ്റം അന്‍പതാം ചരമ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ ഭാഷാസാഹിത്യ ദര്‍ശനമുള്ള, ചിന്തയും ഭാഷയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ പ്രതിഭാശാലിയായിരുന്നു ഫാദര്‍ മറ്റം എന്നു ഡോ സ്കറിയ സക്കറിയ പറഞ്ഞു. പാറേമ്മാക്കലച്ചന്‍, നീധിരിക്കല്‍ Read more about ഫാദര്‍ മറ്റം, കാലത്തിനു മുന്‍പേ നടന്ന വിവര്‍ത്തകന്‍:[…]

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 91മരണം.

09:00 am 20/11/2016 പറ്റ്ന: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 91 ആയി. 150 പേർക്ക് പരിക്ക്. കാണ്‍പൂരില്‍ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അറുപതോളം പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക വിവരം. പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ പട്ടണത്തിലാണ് സംഭവം. അപകട സമയത്ത് യാത്രക്കാർ ഉറക്കത്തിലായിരുന്നു. യാത്രക്കാരാണ് തകർന്ന ബോഗികളിൽ നിന്ന് മരണപ്പെട്ടവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. കൂടാതെ Read more about ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 91മരണം.[…]

രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടി

11;15 pm 19/11/2016 ജിദ്ദ: വനിതകളുടെ പാദരക്ഷക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടിയത്. പാദരക്ഷകളുടെ 346 പെട്ടികള്‍ ആണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. ഈ പെട്ടിക്കുള്ളിലുണ്ടായിരുന്ന എല്ലാ പാദരക്ഷകള്‍ക്കകത്തും ഗുളികള്‍ ഒളിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പശ്ചിമ മേഖല കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയെ പ്രശംസിച്ചു.

കേരള ബ്ളാസ്റ്റേഴ്സിനെതിരെ മുംബൈക്ക് എതിരില്ലാത്ത അഞ്ച്​ ഗോൾ വിജയം

11:11 pm 19/11/2016 മുംബൈ: സ്വന്തം മണ്ണിലെ രണ്ട് തകര്‍പ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായി സെമി ബര്‍ത്തുറപ്പിക്കാനിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിനെതിരെ മുംബൈക്ക് എതിരില്ലാത്ത അഞ്ച്​ ഗോൾ വിജയം. ഒമ്പത്​ മിനിറ്റിനുള്ളിലെ രണ്ട്​ ഗോൾ ഉൾപ്പെടെ സൂപ്പർ താരം ഡീഗോ ഫോർലാൻ നേടിയ മൂന്ന്​ ഗോൾ മികവിലാണ്​ മുംബൈ കേരളത്തെ കണ്ണീരണിയിച്ചത്​. 5,12,63 മിനിട്ടുകളിലാണ് ഫോർലാൻ കേരളത്തിൻെറ വല കുലുക്കിയത്. ഫോർലാനെക്കൂടാതെ കഫുവും ലൂസിയൻ ഗോയവും മുംബെെക്കായി ലക്ഷ്യം കണ്ടു.