ഡോ. ടി. ടി. തോമസ് (88) നിര്യാതനായി

10:55 pm 19/11/2016 ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ലൈഫ് ഗവര്‍ണര്‍ ഡോ. ടി. ടി. തോമസ് (88) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സീനിയര്‍ മെത്രാപ്പൊലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറയുടെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: അന്നമ്മ. മക്കള്‍: റ്റിജി, റ്റോബി. മരുമക്കള്‍: നാന്‍സി, ജോയ്‌സ്.

ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി.

06:57 pm 19/11/2016 ചെന്നൈ: രണ്ടു മാസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി. എ.ഐ.എ.ഡി.എം.കെ പാർട്ടിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജയലളിതക്ക് അണുവിമുക്ത അന്തരീക്ഷം ആവശ്യമുള്ളതിനാലാണ് ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍തന്നെ തുടരുന്നതെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജയലളിത പൂര്‍ണ ആരോഗ്യവതിയാണെങ്കിലും രോഗം ഭേദപ്പെട്ടുവരുന്ന ഈ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷിയുടെ കുറവുണ്ട്. സൂക്ഷ്മ നിരീക്ഷണം നല്‍കിയില്ളെങ്കില്‍ വീണ്ടും Read more about ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി.[…]

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു.

06:54 pm 19/11/2016 തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ആറു പേരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. പൊലീസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവർ ആവര്‍ത്തിച്ചു. നുണപരിശോധനയില്‍ കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതിയിരുന്നത്. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസിന് കേസന്വേഷണത്തിന് പുതിയ മാർഗങ്ങൾ Read more about കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു.[…]

പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.

06:49 pm 19/11/2016 തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തന്‍റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് കുമ്മനം ശക്തമായി പ്രതികരിച്ചത്. ‘കള്ളപ്പണവേട്ടയിൽ പരിഭ്രാന്തരായവരിൽ പ്രമുഖൻ എന്‍റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!’ -പോസ്റ്റിൽ കുമ്മനം വ്യക്തമാക്കുന്നു. ‘രാജശേഖരാ… തന്‍റെ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല…’ എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ Read more about പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.[…]

ഇന്ത്യ–ഇംഗ്ലണ്ട്​ രണ്ടാം ടെസ്​റ്റിൽ ഇന്ത്യക്ക്​ വിജയ സാധ്യത.

06:49 pm 19/1/2016 വിശാഖപട്ടണം: ഇന്ത്യ–ഇംഗ്ലണ്ട്​ രണ്ടാം ടെസ്​റ്റിൽ ഇന്ത്യക്ക്​ വിജയം മണക്കുന്നു​. ഒന്നാം ഇന്നിങ്​സിൽ ഇംഗ്ലീഷ്​ പടയെ 255ന്​ കൂടാരം കയറ്റിയ ഇന്ത്യ മൂന്നാം ദിനം മത്സരം അവസാനിപ്പിക്കു​​േമ്പാൾ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 98റൺസെടുത്തിട്ടുണ്ട്​. അർദ്ധ ശതകം നേടിയ (56 )ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും അജങ്ക്യ രഹാനെയുമാണ്​ (22) ക്രീസിൽ. 14 റൺസെടുക്കുന്നതിനിടെ ഒാപണർ മുരളി വിജയ്​ , ലോകേഷ്​ രാഹുൽ, ചേതശ്വേർ പൂജാര എന്നിരെ ഇന്ത്യക്ക്​ നഷ്​ടമായി.. നേരത്തെ ശേഷിച്ച അഞ്ചു വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ Read more about ഇന്ത്യ–ഇംഗ്ലണ്ട്​ രണ്ടാം ടെസ്​റ്റിൽ ഇന്ത്യക്ക്​ വിജയ സാധ്യത.[…]

ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ വെടിവെച്ചു കൊലപ്പെടുത്തി.

06:44 pm 19/11/2016 റായ്പൂർ: ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല: വി.എം സുധീരൻ

03:34 pm 19/11/2016 തിരുവനന്തപുരം: സി.പി.എമ്മും ബി.​െജ.പി ശൈലിയിലാണ്​ കേരളത്തിൽ ഭരണം നടത്തുന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. വരുതിയിൽ നിൽക്കാത്ത ബാങ്ക്​ ഭരണസമിതികളെ തകർക്കാൻ സി.പി.എം ശ്രമിക്കു​ന്ന സാഹചര്യത്തിൽ സംയുക്​ത സമരം കൊണ്ട്​ അർഥമില്ല. സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല. എല്ലാ കക്ഷികളും യോജിച്ച്​ സർവകക്ഷി സംഘമായി എം.പിമാരോടൊപ്പ​ം പ്രധാനമന്ത്രിയെ കണ്ട്​ കേരളത്തി​െൻറ പ്രശ്​നങ്ങൾ അറിയിക്കണം. സമരം നടത്തണമെങ്കിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ആസ്​ഥാനത്താണ്​ വേ​ണ്ടതെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ Read more about സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല: വി.എം സുധീരൻ[…]

അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

12:19 pm 19/11/2016 ഡിഗ്‌ബോയ്​: അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു. തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പേങ്കരി ഏരിയയിലാണ്​ ആക്രമണമുണ്ടായത്​. ശനിയാഴ്​ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി. ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് Read more about അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.[…]

ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തും

11:43 am 19/11/2016 ദില്ലി: 2020 ആകുന്നതോടെ ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തുമെന്ന് റിപ്പോർട്ട്. ജിഎസ്എംഎ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടാണ് ഈ കാര്യം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ 2020 ആകുമ്പോഴെക്കും ഇന്ത്യയിലുള്ള ജനസംഖ്യയുടെ 67 ശതമാനം മൊബൈല്‍ ഉപയോഗിക്കുന്നവരാകും. 2015–ൽ ഇന്ത്യൻ ജനസംഖ്യയുടെ 47 ശതമാനം ആൾക്കാർ ഫോൺ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ 2016 ജൂണിൽ 61. 6 കോടി ഫോൺ ഉപയോക്‌താക്കളുണ്ടായിരുന്നു. ഫോണുകളുടെ വിലക്കുറവും നെറ്റ് വര്‍ക്കുകളുടെ ലഭ്യതയുമാണ് ഫോൺ ഉപയോഗം വർധിപ്പിച്ചത്. 2020 ഓടെ Read more about ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തും[…]

ചൈന ഓപ്പണ്‍: പി.വി സിന്ധു ഫൈനലിൽ

11:08 am 19/11/2016 ബീജിങ്: ചൈനീസ് ഓപ്പൺ സൂപ്പർ സീരിസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ 11-21, 23-21, 21-19നു തോൽപ്പിച്ചാണ് സിന്ധു ചരിത്രനേട്ടം കൊയ്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ സുൻ യുവാണ് സിന്ധുവിൻെറ എതിരാളി. ചൈനീസ് മേധാവിത്വം പുലർത്തുന്ന ഈ ടൂർണമെൻറിൻെറ ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. 2014ൽ സൈന നെഹ്വാൾ ആയിരുന്നു ടൂർണമെന്റ് ജേതാവ്. 2015-ൽ ലി സൂറിയോട് തോറ്റ് Read more about ചൈന ഓപ്പണ്‍: പി.വി സിന്ധു ഫൈനലിൽ[…]