പൂമരത്തിലെ ആദ്യഗാനം എത്തി

11:04 am 19/11/2016 കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി.എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമ്പസ് പശ്ചാത്തലമാക്കിയ ചിത്രമാണ് പൂമരം. ഒരു കോളേജ് വിദ്യാര്‍ഥിയായിട്ടാണ് കാളിദാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. പ്രഭുവിനൊപ്പം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

2000 രൂപ നോട്ട്​ സ്​കാൻ ചെയ്​താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 5

10:58 am 19/11/2016 ബംഗളൂരു: പുതിയ 2000 രൂപ നോട്ട്​ സ്​കാൻ ചെയ്​താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച്​ മോദി നടത്തിയ പ്രസംഗമാണ്​ മൊബൈൽ ആപ്പ്​​ വഴി കാണാൻ കഴിയുക. ‘മോദി കീനോട്ട്’ എന്നാണ്​ ഇൗ മൊബൈൽ ആപ്ലിക്കേഷ​െൻറ പേര്​. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്​തു കഴിഞ്ഞു. നോട്ടിലെ സെക്യൂരിറ്റി ത്രെഡിനെ, ആപ്ലിക്കേഷൻ ഉപയോഗിച്ചു Read more about 2000 രൂപ നോട്ട്​ സ്​കാൻ ചെയ്​താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 5[…]

നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്

10:56 am 19/11/2016 ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവ്വകലാശാലയിൽ നിന്ന്​ കാണാതായ ബിരുദ വിദ്യാർഥി നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്​. നജീബി​െൻറ ​ജെ.എൻ.യുവിലെ ഹോസ്​റ്റൽ വിലാസത്തിൽ നവംബർ 14 നാണ്​ കത്ത്​ എത്തിയിരിക്കുന്നത്​. നജീബിനെ അലിഗഡിലെ മാർക്കറ്റിലെ മുസ്​ലിം പള്ളിക്ക്​ സമീപം കണ്ടുവെന്നാണ്​ കത്തിൽ പറയുന്നത്​. തന്നെ അപായപ്പെടുത്താൻ കൊണ്ടുവന്നവരിൽ നിന്ന്​ രക്ഷപ്പെടാൻ സഹായിക്കണമെന്ന്​ നജീബ്​ ആവശ്യപ്പെട്ടുവെന്നും യുവതി വെളിപ്പെടുത്തുന്നു. പൊലീസ്​ സഹായം ആവശ്യപ്പെടുന്നതിന്​ മുമ്പ്​ നജീബ്​ തിരക്കിൽ അപ്രത്യക്ഷമായെന്നും കത്തിൽ പറയുന്നതായി പൊലീസ്​ പറഞ്ഞു. Read more about നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്[…]

ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല

08:56 am 19/11/2016 ന്യൂഡല്‍ഹി: പതിവു പ്രവൃത്തി ദിവസമാണെങ്കിലും ബാങ്കുകളില്‍ ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കി. താൽകാലികമായി മാറ്റിവെച്ച ജോലികൾ ബാങ്ക് ജീവനക്കാർക്ക് പൂർത്തിയാക്കുന്നതിനും Read more about ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല[…]

സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

08:55 am 19/11/2016 തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ സമ്മേളനത്തില്‍ ഉണ്ടാവില്ല. വിശദമായ ചര്‍ച്ചയ്ക്കു ശേഷം സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയ ശേഷം സഭ പിരിയും. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി 2011 ഡിസംബര്‍ ഒന്‍പതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സഹകരണമേഖലയെ Read more about സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും[…]

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, പ്രിയങ്ക ഗാന്ധി ‘നിര്‍ണായക പങ്ക്’ വഹിക്കുമെന്ന് കോണ്‍ഗ്രസ്

08:51 am 19/11/2016 ന്യൂഡല്‍ഹി: മാസങ്ങള്‍ക്കകം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, പ്രിയങ്ക ഗാന്ധി ‘നിര്‍ണായക പങ്ക്’ വഹിക്കുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നത് പാര്‍ട്ടിക്ക് മാത്രമല്ല, ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കൊന്നാകെ ആത്മവിശ്വാസവും ഊര്‍ജവും പകരുമെന്നും നേതാക്കള്‍ പറഞ്ഞു. സാധ്യമായാല്‍, എല്ലാ മണ്ഡലത്തിലും പ്രിയങ്കയെ പ്രചാരണത്തിനിറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുലാം നബി ആസാദ്, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിത്, രാജ് ബബ്ബര്‍ Read more about ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, പ്രിയങ്ക ഗാന്ധി ‘നിര്‍ണായക പങ്ക്’ വഹിക്കുമെന്ന് കോണ്‍ഗ്രസ്[…]

2000ത്തിന്‍െറ പുതിയ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്.

08:48 am 19/11/2016 ന്യൂഡല്‍ഹി: 2000ത്തിന്‍െറ പുതിയ നോട്ട് വെള്ളം തട്ടിയാല്‍ മഷിയിളകിപ്പോവുകയാണെന്ന് പരാതിപ്പെട്ട സുപ്രീംകോടതി അഭിഭാഷകനോട് എങ്കില്‍ താങ്കള്‍ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്. 500, 1000 രൂപ കറന്‍സി നിരോധനത്തിനെതിരെയുള്ള ഹരജിക്കാരിലൊരാളായ അഡ്വ. മനോഹര്‍ലാല്‍ ശര്‍മയാണ് ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നോട്ടിന്‍െറ ഗുണനിലവാരം മോശമാണെന്ന് സ്ഥാപിച്ച അഭിഭാഷകനോട് നോട്ട് വെള്ളത്തിലിടാതിരുന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.ചീഫ് ജസ്റ്റിസ്

അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി.

08:44 am 19/11/2016 കാസര്‍കോട്: അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. ബാങ്കില്‍നിന്ന് ഒരാഴ്ച പരമാവധി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയും എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2500 ആയും നിജപ്പെടുത്തിയിരിക്കെയാണ് സംഭവം. നീലേശ്വരം സ്വദേശികളായ നെടുങ്കണ്ടം റംല മന്‍സിലില്‍ പി. ഹാരിസ് (39), തെരു സീനത്ത് മന്‍സിലില്‍ പി. നിസാര്‍ (42), ഇയാളുടെ സഹോദരന്‍ നൗഷാദ് (39), ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39), വാഹനദല്ലാള്‍ വടകര Read more about അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി.[…]

കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ.

08:44 am 19/11/2016 മലപ്പുറം: കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ. ഫൈസലി(30)നെ ആണ്​ ഫാറൂഖ്​നഗർ അങ്ങാടിയിൽ വെ​േട്ടറ്റ്​ മിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്​. രാവിലെ പള്ളിയിലേക്ക്​ പോകുന്നവരാണ്​ മൃതദേഹം കണ്ടത്​. തുടർന്ന് ​പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിരൂരങ്ങാടി ​െപാലീസെത്തി ഇൻക്വസ്​റ്റ്​ ആരംഭിച്ചു. ഗർഫിൽ ജോലി ചെയ്യുന്ന ഫൈസൽ അവധിക്ക്​ നാട്ടിൽ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ്​ സംഭവം.

സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി.

08:36 am 19/11/2016 തിരുവനന്തപുരം: സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള തീരുമാനത്തത്തെുടര്‍ന്നാണിത്. പ്ളാസ്റ്റിക് ഉപയോഗിച്ചുള്ള ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ഒഴിവാക്കണം. യോഗങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് പ്ളാസ്റ്റിക് ഗ്ളാസ് പാടില്ല. സ്റ്റീല്‍, ചില്ല് ഗ്ളാസുകള്‍ മാത്രം ഉപയോഗിക്കാം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പാടില്ല. അതിഥികളെ സ്വീകരിക്കുമ്പോഴും സ്വാഗതം ആശംസിക്കുമ്പോഴും നല്‍കുന്ന ബൊക്കെകള്‍ പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞവയാകരുത്. അതിഥികള്‍ക്ക് പൂവോ ചെറിയ Read more about സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി.[…]