മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

08:34 am 19/11/2016 തിരുവനന്തപുരം: യുക്തികൊണ്ട് നരേന്ദ്ര മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വലക്കാനുള്ള മോദി സര്‍ക്കാറിന്‍െറ തന്ത്രത്തിന് കേരളം ബദല്‍ ഉയര്‍ത്തും. സഹകരണ ബാങ്കില്‍നിന്ന് പണമെടുക്കാനാവാത്ത സാഹചര്യത്തിന് പകരം ചെക്ക് നല്‍കി വിനിമയം നടത്തുന്ന രീതി നടപ്പാക്കും. ശനിയാഴ്ച ജില്ല ബാങ്ക് അധ്യക്ഷന്മാരുമായും സഹകാരികളുമായും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി പോയി നിവേദനം കൊടുത്ത് Read more about മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.[…]

ഭക്തിയുടെ നിറവില്‍ മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണ

08:34 am 19/11/2016 – മനു നായര്‍ അരിസോണ: അയ്യപ്പസ്വാമി മണ്ഡലകാലത്തോടനുബന്ധിച്ചു അരിസോണയിയിലെ അയ്യപ്പഭക്തര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വൃതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം 1 മുതല് 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26വരെ) നടത്തുന്നു. ഈ മണ്ഡലകാലദിനങ്ങളില്‍ അരിസോണയിലുള്ള വിവിധക്ഷേത്രങ്ങളില്‍ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്വച്ചും അയ്യപ്പഭജനയുംപൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനുതുടക്കം കുറിച്ചുകൊണ്ട് ഞാറാഴ്ച നവംബര്‍ 20-ന് വൈകിട്ട്അഞ്ചുമണിക്ക് ഭാരതീയ ഏകതാമന്ദിറില്‍ വച്ച് അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു. അയ്യപ്പ സമാജ് അരിസോണയുടെ ആഭിമുഖൃത്തില്‍ Read more about ഭക്തിയുടെ നിറവില്‍ മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണ[…]

അമേരിക്കന്‍ പ്രവാസികളുടെ ആത്മീയ പ്രഭാഷണങ്ങളുമായി പവര്‍വിഷന്‍ ടി വി ചാനല്‍

08:33 am 19/11/2016 – മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: “”നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന ക്രിസ്തുദേവന്റെ ആഹ്വാനം നവമാദ്ധ്യമങ്ങളിലൂടെ അന്വര്‍ത്ഥമാക്കു വാന്‍ ലക്ഷ്യമാക്കി ആരംഭിച്ച പവര്‍വിഷന്‍ ടി വി ചാനല്‍ സംപ്രേക്ഷപണ പരിപാടികള്‍ വിപുലീകരിക്കുന്നു. കൂടുതല്‍ ആകര്‍ഷകവും ആത്മീയത വര്‍ദ്ധിപ്പിക്കുന്നതുമായ സുവിശേഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുള്ള വിപുലീകരണമാണ് ചാനല്‍ നടത്തുന്നത്. അതിന്റെ മുന്നോടിയായി ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്‍ഡിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. അമേരിക്കയിലും Read more about അമേരിക്കന്‍ പ്രവാസികളുടെ ആത്മീയ പ്രഭാഷണങ്ങളുമായി പവര്‍വിഷന്‍ ടി വി ചാനല്‍[…]

ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു

08:30 am 19/11/2016 – നിബു വെള്ളവന്താനം ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ സ്വതന്ത്ര പെന്തക്കോസ്തല്‍ സഭയായ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ (123 S Busse Rd, Mt Prospect) സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബൈജു മാത്യുവും, സഹ ശുശ്രൂഷകന്മാരും നിയോഗ പ്രാര്‍ത്ഥന നടത്തി. നല്ലൊരു പ്രഭാഷകനും, വേദാധ്യാപകനും, മികച്ച സംഘാടകനുമായ പാസ്റ്റര്‍ ജോണ്‍സണ്‍, 9 വര്‍ഷം ന്യൂയോര്‍ക്കിലെ ശാലേം അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു. ഡാളസ് ശാരോണ്‍ Read more about ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു[…]

സെന്റ് മേരീസ് വലിയ പള്ളി ടാലന്റ് ഷോയും താങ്ക്‌സ് ഗിവിംഗ് ഫീസ്റ്റും നവംബര്‍ 19-ന്

08:28 am 19/11/2016 ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയുടെ ടാലന്റ് ഷോയും താങ്ക്‌സ് ഗിവിംഗ് ഫീസ്റ്റും നവംബര്‍ 19-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. വികാരി റവ.ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സീസ് മാര്‍പാപ്പ

08:28 am 19/11/2016 സ്റ്റോക്ക്‌ഹോം:കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സീസ് മാര്‍പാപ്പ. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവുമില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക…

കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്

08:27 am 19/11/2016 ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടത്തുന്നതാണ്. ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് ക്രിസ്തുമസ് ദൂത് നല്‍കുന്നതാണ്. ഡാളസിലെ 23-ഓളം പള്ളികളുടെ കൂട്ടായ്മയാണ് കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോളിനു നേതൃത്വം നല്‍കുന്നത് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയാണ്. Read more about കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്[…]

സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനത്തില്‍ നിന്ന്‌ 91 ലക്ഷം രൂപ പിടികൂടി.

03:20 PM 18/11/2016 മുംബൈ: മഹാരാഷ്ട്രയിലെ സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനത്തില്‍ നിന്ന്‌ 91 ലക്ഷം രൂപ പിടികൂടി. തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുഭാഷ് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്റെ വാഹനത്തില്‍നിന്നാണ് 91 ലക്ഷം രൂപ പിടിച്ചെടുത്തത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോകമംഗള്‍ എന്ന സഹകരണ ബാങ്കിന്‍റെ വാഹനത്തില്‍നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തത്. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍അസാധുവാക്കപ്പെട്ട 1,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ല. മന്ത്രി സ്ഥലത്തില്ലെന്നാണ് അടുത്ത Read more about സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനത്തില്‍ നിന്ന്‌ 91 ലക്ഷം രൂപ പിടികൂടി.[…]

ജഡ്​ജി നിയമനം: 43 പേരുകൾ നിരാകരിച്ച കേന്ദ്ര നടപടി​ സുപ്രീംകോടതി തള്ളി

03:19 PM 18/11/2016 ന്യൂഡൽഹി: ഹൈകോടതി ജഡ്​ജിമാരുടെ നിയമനത്തിന്​ കൊളീജിയം ശിപാർശ ചെയ്​ത 43 പേരുകൾ തിരിച്ചയച്ച കേന്ദ്ര സർക്കാറി​െൻറ നടപടി സുപ്രീംകോടതി അംഗീകരിച്ചില്ല. നിരാകരിക്കപ്പെട്ട പേരുകൾ വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന്​ അയച്ചു. പേരുകൾ നിരാകരിച്ച കേന്ദ്രസർക്കാറി​െൻറ നടപടി​ സുപ്രീംകോടതി കൊളീജിയം തള്ളി. ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ, ജസ്​റ്റിസ്​ എ.ആർ ദവെ എന്നിവരടങ്ങിയ ബഞ്ചാണ്​ കേന്ദ്ര സർക്കാറി​െൻറ നടപടി തള്ളിയത്​. ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന്​ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ Read more about ജഡ്​ജി നിയമനം: 43 പേരുകൾ നിരാകരിച്ച കേന്ദ്ര നടപടി​ സുപ്രീംകോടതി തള്ളി[…]

ഡാലസില്‍ വില്‍സണ്‍ ജോര്‍ജിന്റെ വചന പ്രഭാഷണം നവംബര്‍ 20 ന്

12:44 pm 18/11/2016 – പി. പി. ചെറിയാന്‍ മസ്കിറ്റ്(ഡാലസ്): സുപ്രസിദ്ധ ഗാനരചിതാവും വേദപണ്ഡിതനും ഉണര്‍വ് പ്രാസംഗികനുമായി പാസ്റ്ററല്‍ വില്‍സണ്‍ ജോര്‍ജ് നവംബര്‍ 20 ന് ഡാലസില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കുന്നു. മസ്കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുളള ഷാരോണ്‍ ഫെലോഷിപ്പ് ഹാളില്‍ ഞായറാഴ്ച വൈകിട്ട് കൃത്യം 5.45 ന് ഗാനശുശ്രൂഷയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. മലയാളത്തിലും ഹിന്ദിയിലും ഏകദേശം 400 ഗാനങ്ങള്‍ വില്‍സണ്‍ ജോര്‍ജ് രചിച്ചിട്ടുണ്ട്. സംഗീത ശുശ്രൂഷയ്ക്ക് ഷീലാ ജോര്‍ജ്, നേതൃത്വം നല്‍കും. ഷിറിന്‍ ജോര്‍ജ് യുവജനങ്ങള്‍ക്കായുളള പ്രത്യേക സന്ദേശം Read more about ഡാലസില്‍ വില്‍സണ്‍ ജോര്‍ജിന്റെ വചന പ്രഭാഷണം നവംബര്‍ 20 ന്[…]