അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല

11:46 am 16/11/2106 ദില്ലി: നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയില്‍ നോട്ടു മാറുന്നവര്‍ക്ക് ചില ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഹാജരാക്കണം. നോട്ട് മാറാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച്‌ നല്‍കുന്ന ഫോമിലെ വിവരങ്ങളുമായി ഒത്തു നോക്കാനായാണ് ഇത്. Read more about അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല[…]

ടാറ്റ ബിവറേജസ് തലപ്പത്തു നിന്നും മിസ്ട്രിയെ പുറത്താക്കി

11:44 am 16/11/2016 മുംബൈ: സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയതായി ടാറ്റ ഗ്ളോബല്‍ ബിവറേജസ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. തേയിലയും കാപ്പിയും നിര്‍മിക്കുന്ന കമ്പനിയുടെ പുതിയ ചെയര്‍മാനായി ഹരീഷ് ഭട്ടിനെ നിയമിച്ചു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് ഹരീഷ് ഭട്ട് അറിയപ്പെടുന്നത്. എന്നാല്‍, തന്നെ പുറത്താക്കിയ നടപടി അന്യായമാണെന്ന് മിസ്ട്രി പ്രതികരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍െറ മാറ്റം അജണ്ടയിലുണ്ടായിരുന്നില്ല. മിസ്ട്രിയായിരുന്നു ചെയര്‍മാന്‍ എന്ന നിലയില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ചെയര്‍മാനെ മാറ്റണമെന്ന നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍, Read more about ടാറ്റ ബിവറേജസ് തലപ്പത്തു നിന്നും മിസ്ട്രിയെ പുറത്താക്കി[…]

മിഷേൽ ഒബാമയെ അധിക്ഷേപിച്ച ക്ലേ കൗണ്ടി മേയർ രാജി വെച്ചു

11:43 am 16/11/2016 ചാൾസ്​റ്റൺ: അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമക്കു നേരെ ഫേസ്​ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്​റ്റ്​ വെർജീനിയയിലെ മേയർ രാജിവെച്ചു. ക്ലേ കൗണ്ടി മേയർ ബെവർലി വേലിങ്ങാണ്​ രാജി വെച്ചത്​. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ വെർജീനിയ ഡവലപ്മെന്‍റ് കോർപ്പറേറ്റ് ഡയറക്ടർ പമേല ടെയ് ലർ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് Read more about മിഷേൽ ഒബാമയെ അധിക്ഷേപിച്ച ക്ലേ കൗണ്ടി മേയർ രാജി വെച്ചു[…]

സാകിര്‍ നായികിന്‍െറ സംഘടനക്ക് നിരോധനം

11:43 am 16/11/2016 ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിന്‍െറ സംഘടന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചു. സാകിര്‍ നായികിന്‍െറ പ്രസംഗങ്ങളുടെ പേരില്‍ യു.എ.പി.എ പ്രകാരമാണ് വിലക്ക്. ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിലക്ക് പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. സാകിര്‍ നായികിന്‍െറയും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറയും Read more about സാകിര്‍ നായികിന്‍െറ സംഘടനക്ക് നിരോധനം[…]

ചാലക്കുടിയിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു

11:39 AM 16/11/2016 ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു. മാവേലിക്കര സ്വദേശികളായ കോലകെട്ടിയമ്പലം ചെങ്കിലാത്ത് വടക്കേപറയിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ(62), തെക്കേക്കര ജയകൃഷ്ണ ഭവനത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജി(42) എന്നിവരാണ് മരിച്ചത്. റയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാമ്പുമേക്കാട്ട് മനയിൽ ദർശനം നടത്താനെത്തിയതായിരുന്നു ഇവർ.

ഇന്ന് സഹകരണ ഹര്‍ത്താല്‍

11:35 AM 16/11/2016 തിരുവനന്തപുരം: അസാധു നോട്ടുകള്‍ സ്വീകരിക്കാനും മാറ്റിനല്‍കാനും റിസര്‍വ് ബാങ്ക് അനുമതിനല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ബുധനാഴ്ച അടച്ചിടും. സഹകരണ മേഖലക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സംസ്ഥാന വ്യാപക സഹകരണ ഹര്‍ത്താലാണ് നടക്കുകയെന്നും പ്രാഥമിക സൊസൈറ്റികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി. ജോയി എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സൊസൈറ്റികളുടെ പ്രതിനിധികളും ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും ബുധനാഴ്ച തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ സമരം നടത്തും. Read more about ഇന്ന് സഹകരണ ഹര്‍ത്താല്‍[…]

പെട്രോളിന് 1.46, ഡീസലിന് 1.53 രൂപയും കുറച്ചു

11:36 am 16/11/2016 ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. സെപ്റ്റംബര്‍ മുതല്‍ ആറു തവണ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് വിലയില്‍ കുറവുവരുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില പുതുക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ – അമേരിക്കന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

11:35 am 16/11/2016 പി.പി. ചെറിയാന്‍ സാക്രമെന്റോ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഗുര്‍ണൂര്‍ സിംഗ് നഹല്‍ (17) വീടിനു മുന്നിലുള്ള ഗാരേജിനു സമീപം വെടിയേറ്റ് മരിച്ചു. നവംബര്‍ എട്ടിനായിരുന്നു സംഭവം. ഇന്റര്‍കും ഹൈസ്കൂളില്‍ നിന്നും 2017 സ്പ്രീംഗില്‍ ഗ്രാജ്വേറ്റ് ചെയ്യാനിരിക്കെയാണ് നഹല്‍ കൊല്ലപ്പെട്ടത്. പിതാവിന്റെ കടയില്‍ നിന്നും രാത്രി പത്തുമണിയോടെ വീടിനു സമീപം എത്തി, കാറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് നഹാലിന് അക്രമിയുടെ വെടിയേറ്റത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന നഹലിന്റെ മുത്തശ്ശിയാണ് വെടിയേറ്റ് കിടക്കുന്ന കൊച്ചുമകനെ Read more about ഇന്ത്യന്‍ – അമേരിക്കന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു[…]

മാധ്യമശ്രീ അവാര്‍ഡിന് പ്രവാസി ചാനലിന്റെ അഭിവാദ്യങ്ങള്‍.

11:34 am 16/11/2106 ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റ് വഴി ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും വാര്‍ത്തകളും വിശേഷങ്ങളും ദൃശ്യങ്ങളും ലഭ്യമാകുന്ന പ്രവാസി ചാനല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പ്രാവാസികള്‍ തന്നെ രൂപംകൊടുത്ത ചാനല്‍ എന്ന ബഹുമതിക്കര്‍ഹമായ പ്രവാസി ചാനല്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍കൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയില്‍ അരങ്ങേറുന്ന ഓരോ മലയാളി പരിപാടികളുടെയും ദൃശ്യഭാഷ്യം വിട്ടുകളയാതെ ചാനല്‍ Read more about മാധ്യമശ്രീ അവാര്‍ഡിന് പ്രവാസി ചാനലിന്റെ അഭിവാദ്യങ്ങള്‍.[…]

ജോബോയ് മണലേലും, ആന്‍സ് മാളിയേക്കലും കെ.സി.സി.എന്‍.എ. ബോസ്റ്റണ്‍ യൂണിറ്റ് ഭാരവാഹികള്‍

11:33 am 16/11/2016 ബിനോയി സ്റ്റീഫന്‍ കിഴക്കനടി ബോസ്റ്റണ്‍: വടക്കേ ആമേരിക്കയിലെ ക്‌നാനായ കത്തോലിക്ക അത്മായ സംഘടനകളുടെ സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ബോസ്റ്റണ്‍ യൂണിറ്റില്‍ പ്രസിഡന്റായി ശ്രീ. ജോബോയ് ജേക്കബ് മണലേലിനേയും, സെക്രട്ടറിയായി ശ്രീമതി ആന്‍സ് ജോസഫ് മാളിയേക്കലിനേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ക്‌നാനായ യൂണിറ്റ് ബോസ്റ്റണില്‍ സ്ഥാപിക്കുന്നതിന് നേത്യുത്വം നല്‍കുകയും, അതിന്റെ പ്രഥമ സാരധിയാവുകയും, ബോസ്റ്റണിലെ മലയാളി അസ്സോസ്സിയേഷനായ കേരള അസ്സോസ്സിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ടിലിനെ നയിച്ച ശ്രീ. ജോബോയിയും, Read more about ജോബോയ് മണലേലും, ആന്‍സ് മാളിയേക്കലും കെ.സി.സി.എന്‍.എ. ബോസ്റ്റണ്‍ യൂണിറ്റ് ഭാരവാഹികള്‍[…]