സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ബോണസ്; ഇനി പുതിയ നിബന്ധനകള്‍

02.55 AM 12/11/2016 സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു. ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുകയുള്ളൂ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു. ബോണസും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഒമ്പത് നിബന്ധനകളാണ് സാമൂഹിക കാര്യ മന്ത്രാലയം ഇപ്പോള്‍ മൂന്നൊട്ടു വെച്ചിരിക്കുന്നത്. ജോലിയില്‍ നല്ല പ്രാവീണ്യം നേടിയവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ Read more about സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ബോണസ്; ഇനി പുതിയ നിബന്ധനകള്‍[…]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടി; യുവതി റിമാന്‍ഡില്‍

02.53 AM 12/11/2016 കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിൽ യുവതി റിമാൻഡിൽ .കോട്ടയം പെരുവ കുന്നിപ്പള്ളി പുലിക്കുഴിയിൽ രഞ്ജു ജോര്‍ജിനെയാണ് വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെ്യതത് .അമേരിക്ക,മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി . കോഴിക്കോട് ,കൊല്ലം ,കോട്ടയം, ആലപ്പൂഴ, എറണാകുളം , ഇടുക്കി ജില്ലകളിലാണ് ഇവര്‍ക്കെതിരെ പരാതിയുള്ളത് .രഞ്ജു ജോര്‍ജിനെ കൂടാതെ ഹൈദരാബാദ് സ്വദേശി രൂപൻ, മലേഷ്യക്കാരനായ ശ്രീരാം Read more about വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടി; യുവതി റിമാന്‍ഡില്‍[…]

പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; 2 പേര്‍ പിടിയില്‍

02.52 AM 12/11/2016 കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോഴിക്കോട് താമരശ്ശേരി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ വായ്പ ലഭിക്കുമെന്നും മൂന്ന് ലക്ഷം തിരിച്ചടച്ചാല്‍ മതി എന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ Read more about പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; 2 പേര്‍ പിടിയില്‍[…]

ഏഴിമല നാവിക അക്കാദമിക്കു സമീപത്തെ കാട്ടിൽ വന്‍ ചാരായ വേട്ട

02.51 AM 12/11/2016 പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി നേവൽ ബേസിന് സമീപത്തെ കാട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 600 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റുപകരണങ്ങളും മറ്റ് വസ്തുക്കളും. നേരത്തെ സജീവവാറ്റു കേന്ദ്രമായിരുന്ന ഇവിടെ ഇടക്കാലത്ത് പരിശോധനകളെ തുടർന്ന് വ്യാജവാറ്റ് നിലച്ചിരുന്നു. വീണ്ടും ഈ മേഖല വാറ്റുകേന്ദ്രമാകുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. വാറ്റുസംഘത്തിലുൾപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു

02.50 AM 12/11/2016 തിരുവനന്തപുരം: അധ്യാപികയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. അക്രമിയെ രക്ഷിക്കാൻ പൊലീസ് തങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അധ്യാപികയും ഭർത്താവും രംഗത്തെത്തി. എന്നാൽ ആരോപണങ്ങള്‍ തെറ്റാണെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. അധ്യാപികയായ ഭാര്യയെ വഴിയിൽ തടഞ്ഞ് വച്ച് അസഭ്യം പറഞ്ഞ അയവാസിയായ അനികുമാർറിനെ വ്രജേന്ദ്രലാൽ ചോദ്യം ചെയ്തിരുന്നു. അന്നേ ദിവസം രാത്രി താഹ എന്നു വിളിക്കുന്ന അനിൽകുമാറും ചില സുഹൃത്തുക്കളും ചേർന്ന് വ്രജേന്ദ്രലാലിനെ ആക്രമിക്കാനായി Read more about അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു[…]

ചില്ലറക്കായി ജനങ്ങൾ നെട്ടോട്ടത്തില്‍; മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിനൊഴുക്കുന്നത് 500 കോടി

02.49 AM 12/11/2016 ബംഗളൂരു: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതൊന്നും കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ ആംഡംബര വിവാഹത്തിന്റെ ഒരുക്കത്തെ ബാധിച്ചിട്ടില്ല. നോട്ടു നിരോധനത്തെ തുടർന്ന് ചില്ലറക്കായി ബംഗളുരുവിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് ആഡംബരത്തിന് കുറവൊന്നുമില്ല. ബംഗളുരു പാലസ് ഗ്രൗണ്ടിൽ കൊട്ടാരത്തിന്റെ മാതൃകയിലുള്ള കല്യാണ പന്തലാണ് ഒരുക്കിയിരിക്കുന്നത്. മകളുടെ വിവാഹത്തിന് റെഡ്ഡി അഞ്ഞൂറ് കോടി രൂപ പൊടിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ബംഗളുരുവിലെ Read more about ചില്ലറക്കായി ജനങ്ങൾ നെട്ടോട്ടത്തില്‍; മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിനൊഴുക്കുന്നത് 500 കോടി[…]

സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം

02.48 AM 12/11/2016 കാസര്‍കോട്: ബദിയടുക്കയില്‍ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ട പെൺകുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. മുളിയാര്‍ കെട്ടുകല്ലിലെ മൊയ്തീനെയാണ് ബദിയടുക്ക എസ്.ഐ കെ.ദാമോദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സ്കൂളിലേക്ക് നടന്നുപോകുന്നതുനിടയിലാണ് കാറിലെത്തിയ മൊയ്തീൻ പെൺകുട്ടിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. കറുത്ത ഇന്‍ഡിക കാറിലായിരുന്നു പ്രതിയെത്തിയത്. കാറിനകത്തുവെച്ച് കുട്ടിയെ മൊയ്തീന്‍ പീഡിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം Read more about സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം[…]

ആതിരപ്പള്ളിയില്‍ ഡാം അനുവദിക്കില്ല-യു.ഡി.എഫ്

02.46 AM 12/11/2016 തൃശൂര്‍: ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട ഒരു സമവായ ചര്‍ച്ചക്കും ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേ സമയം ഡാം നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. വനഭൂമി കൈമാറാനാവശ്യപ്പെട്ട് കെഎസ്ഇബി വനംവകുപ്പിന് കത്തയച്ചു. വാഴച്ചാലില്‍ നടത്തിയ പൊതു യോഗത്തിലാണ് ആതിരപ്പള്ളിയുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാട് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. യുഡിഎഫ് ഉള്ളിടത്തോളം ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സര്‍ക്കാര്‍ ആതിരപ്പള്ളി വിഷയത്തില്‍ Read more about ആതിരപ്പള്ളിയില്‍ ഡാം അനുവദിക്കില്ല-യു.ഡി.എഫ്[…]

ഫ്‌ലാറ്റ് തട്ടിപ്പ്: പരാതിയുമായി പ്രവാസി വ്യവസായി

02.43 Am 12/11/2016 തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഉടമ ജേക്കബിനെതിരെ പരാതിയുമായി പ്രവാസി വ്യവസായി. സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം കമ്പനി അധി കൃതര്‍ തിരികെ നല്‍കുന്നില്ലെന്നാണ് തിരുവനന്തപുരം സ്വദേശി കൂടിയായ വ്യവസായി ഫെലിക്‌സ് കുരുവിളയുടെ പരാതി തന്റെ അച്ഛനുമായി സൗഹൃദം സ്ഥാപിച്ച ജേക്കബ് സാംസണ്‍ , 75 ലക്ഷം രൂപ കടമായി വാങ്ങിയെന്ന് ഫെലിക്‌സ് പറയുന്നു. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ഈടായി കമ്പനിയുടെ നിരമ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ Read more about ഫ്‌ലാറ്റ് തട്ടിപ്പ്: പരാതിയുമായി പ്രവാസി വ്യവസായി[…]

4000 രൂപയ്ക്ക് ചില്ലറ തേടി രാഹുല്‍ ഗാന്ധിയും ക്യൂവില്‍

02.38 AM 12/11/2016 കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യമെങ്ങും ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിലെ ക്യൂവിലാണ് രാഹുല്‍ ഗാന്ധിയും ഇടംപിടിച്ചത്. പാവം ജനങ്ങള്‍ കഷ്ടത്തിലാണെന്നും 4000 രൂപ മാറ്റി വാങ്ങാനാണ് താനും എത്തിയതെന്ന് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ക്യൂവില്‍ നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. Read more about 4000 രൂപയ്ക്ക് ചില്ലറ തേടി രാഹുല്‍ ഗാന്ധിയും ക്യൂവില്‍[…]