ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു

02.33 AM 12/11/2016 ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ വിജയത്തിന് കാരണം ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് എന്ന ആരോപണത്തെ തള്ളി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണം വിചിത്രമാണെന്നും ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഉപഭോക്താവിനു മുന്നില്‍ വിവിധങ്ങളായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നാണ് ഫേസ്ബുക് ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ താന്‍ അതീവജാഗരൂകനാണെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ്, അതേകുറിച്ച് വളരെയധികം പരിശോധനകള്‍ നടത്തിയെന്നും വ്യക്തമാക്കി. ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രം അവരുടെ വാളില്‍ Read more about ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു[…]

വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴി വീണ്ടുമെടുക്കും

02.32 AM 12/11/2016 തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് നീക്കം. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍. സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. നേരത്തെ രഹസ്യമൊഴിയെടുത്തിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ആദ്യം നല്‍കിയ മൊഴിയില്‍ ജയന്തനുമായി സാമ്പത്തിക തര്‍ക്കമാണുള്ളത്. പുതിയ വെളിപ്പെടുത്തലിനു ശേഷമുള്ള മൊഴിയില്‍ ജയന്തനും മറ്റ് മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും Read more about വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴി വീണ്ടുമെടുക്കും[…]

സൗദിയിൽ റോഡപകടം; ഓരോ 70 മിനിറ്റിലും ഒരു മരണം

02.30 Am 12/11/2016 സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തു റോഡപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ റോഡപകടങ്ങളില്‍ 1249 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എന്‍ജിനീയര്‍ സുല്‍താന്‍ അല്‍ Read more about സൗദിയിൽ റോഡപകടം; ഓരോ 70 മിനിറ്റിലും ഒരു മരണം[…]

ഉപ്പിനു ക്ഷാമം; അഭ്യൂഹം മാത്രമെന്ന് കേന്ദ്രവും സംസ്‌ഥാനങ്ങളും

02.26 Am 12/11/2016 ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉപ്പിനു ക്ഷാമമുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകളും. ഉപ്പിനു ക്ഷാമമില്ലെന്നും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഉപ്പ് നൽകുന്നതിനു സംസ്‌ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വക്‌താവ് അറിയിച്ചു. ഉപ്പിനു ക്ഷാമമാണെന്ന വാർത്ത പരന്നതോടെ വിലയും കുതിച്ചു. കിലോയ്ക്ക് 100 മുതൽ 400 വരെയായി പലയിടത്തും വില. ഇതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെതിയത്. അവശ്യ സാധനങ്ങളുടെ പട്ടികയിലുള്ള ഉപ്പിനു വിലകൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ Read more about ഉപ്പിനു ക്ഷാമം; അഭ്യൂഹം മാത്രമെന്ന് കേന്ദ്രവും സംസ്‌ഥാനങ്ങളും[…]

കോടതിയിൽ നടന്നത് മുൻകൂട്ടി തയാറാക്കിയ നാടകം: കട്ജു

02.24 AM 12/11/2016 ന്യൂഡൽഹി: സുപ്രീം കോടതിക്ക് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമർശനം. സുപ്രീം കോടതി തന്നോട് അനീതി കാട്ടിയെന്ന് കട്ജു ആരോപിച്ചു. സൗമ്യ വധക്കേസിൽ കോടതിക്ക് തന്റെ സഹായം ആവശ്യമുണ്ടെന്നു കരുതി തയാറായാണ് പോയത്. എന്നാൽ മുൻകൂട്ടി തയാറാക്കിയ നാടകമാണ് കോടതിയിൽ അരങ്ങേറിയത്. സുപ്രീം കോടതി മുൻ ജഡ്ജിയെന്ന പരിഗണന തനിക്കു ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരിച്ചത്.

ഹിമാചലിൽ 76 ലക്ഷം രൂപ പിടികൂടി

02.23 AM 12/11/2016 മാണ്ഡി: ഹിമാചൽപ്രദേശിൽ പോലീസ് 76 ലക്ഷം രൂപ പിടികൂടി. കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളായി കാറിൽ സൂക്ഷിച്ച പണമാണ് പോലീസ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ടൊയോട്ട ഫോർച്ചൂണർ കാറിൽ സമ്മാനപ്പൊതിയിലാണ് നോട്ട് സൂക്ഷിച്ചിരുന്നത്. മണാലിയിൽനിന്നും ബിലാസ്പുരിലേക്ക് വരികയായിരുന്ന കാർ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം സംസ്‌ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയായിരുന്നെന്നാണ് കരുതുന്നത്.

ക്ഷാമമെന്ന് അഭ്യൂഹം; ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം

02.22 AM 12/11/2016 ന്യൂഡൽഹി: ക്ഷാമം നേരിട്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിന്റെയും ഡൽഹിയിലേയും ചില ഭാഗങ്ങളിലാണ് അഭ്യൂഹം പടർന്നത്. ആളുകൾ കൂട്ടത്തോടെ ഉപ്പുവാങ്ങാൻ ഇറങ്ങിയതോടെ വില കുതിച്ചുകയറി. ചില സ്‌ഥലങ്ങളിൽ ഒരു കിലോ ഉപ്പിന് 400 രൂപവരെയായി. ഇതോടെ ലക്നോവിലെ മൊത്തക്കച്ചവട സ്‌ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ഉപ്പിനും അവശ്യ സാധനങ്ങൾക്കും ക്ഷാമമില്ലെന്നും സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചത്. ഉപ്പുവാങ്ങാൻ ഇറങ്ങിയവരെ നിയന്ത്രിക്കാൻ പോലീസിനെ നിയോഗിക്കേണ്ടിവന്നു. Read more about ക്ഷാമമെന്ന് അഭ്യൂഹം; ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം[…]

മൊസൂളിൽ 40 ഗ്രാമീണരെ ഐഎസ് വെടിവച്ചു കൊന്നു

02.21 Am 12/11/2016 ബാഗ്ദാദ്: ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ മൊസൂളിൽ 40 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിലെ വൈദ്യുത പോസ്റ്റുകളിൽ കെട്ടത്തൂക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് ഗ്രാമീണരെ വകവരുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലപ്പെടുത്തിയവരെ വിവിധ സ്‌ഥലങ്ങളിൽ വൈദ്യുത പോസ്റ്റിൽ കെട്ടിത്തൂക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാളെ വധിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു. മൊസൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഐഎസിന്റെ വിലക്കുണ്ട്. ഇത് അറിയാതെ ഫോൺ ഉപയോഗിച്ചയാളെയാണ് വധിച്ചത്.

കാറിൽ ചന്ദനം കടത്തിയ രണ്ടു യുവാക്കൾ പിടിയിൽ

02.20 AM 12/11/2016 അടിമാലി: അടിമാലയിൽ കാറിൽ ചന്ദനം കടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. മറയൂർ സ്വദേശി പ്രദീപ് (20), കോവിൽ കടവ് സ്വദേശി സുലൈമാൻ (20) എന്നിവരാണ് പിടിയിലായത്. മറയൂരിൽനിന്നും കടത്തുകയായിരുന്ന 17 കിലോ ചന്ദനം ഇവരിൽനിന്നു പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. കാറിലുണ്ടായിരുന്ന രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെവെട്ടിച്ച് കടന്നുകളഞ്ഞു. കോവിൽ കടവ് സ്വദേശികളായ അബ്ദുൾ താജിഷ്, വിഗ്നേഷ് എന്നിവാരാണ് രക്ഷപെട്ടത്.

ഡൽഹിയിൽ യുവതിയെ മാനഭംഗപ്പെടുത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

02.18 AM 12/11/2016 ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രി ജീവനക്കാരൻ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഡൽഹി മംഗൾപുരിയിലാണ് സംഭവം. സഞ്ജയ് ഗാന്ധി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വീരേന്ദ്രയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുമായി പരിചയത്തിലായ വീരേന്ദ്ര വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.