ബാഹുബലിയുടെ നിർമാതാക്കളുടെ വീട്ടിലും റെയ്ഡ്

02.17 AM 12/11/2016 ഹൈദരാബാദ്: ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിർമാതാക്കളുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വെള്ളിയാഴ്ച വൈകുന്നേരം നിർമാതാക്കളായ ശോഭു യാർലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി അറുപത് കോടി രൂപയോളം ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. രാജ്യവ്യാപകമായി നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായാണ് ബാഹുബലി നിർമാതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

തമിഴ് സീരിയൽ നടി മരിച്ചനിലയിൽ

02.16 AM 12/11/2016 ചെന്നൈ: ചെന്നൈയിൽ തമിഴ് സീരിയൽ താരത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. സീരിയൽ താരവും അവതാരകയുമായ സബർണയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. താരം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. സബർണയുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബർണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. സൺ ടിവിയിലെ ഹിറ്റ് സീരിയലായ പസമലർ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം Read more about തമിഴ് സീരിയൽ നടി മരിച്ചനിലയിൽ[…]

നാട്ടങ്കത്തിൽ ഗോവ നേടി

02.15 AM 12/11/2016 പനാജി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നാട്ടങ്കത്തിൽ നോർത്ത് ഈസ്റ്റിനെ ഗോവ തകർത്തത്. രണ്ടാം പകുതി ഒരാൾ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായി ചുരുങ്ങിയ ഗോവ അവസാന മിനിറ്റിലെ ഗോളിലാണ് ജയം സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് ഗോവ നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. റോബിൻ സിംഗ്, റോമിയോ ഫെർണാണ്ടസ് എന്നിവരാണ് ഗോവയ്ക്കായി ഗോൾ നേടിയത്. സത്യസെൻ സിംഗിന്റെ Read more about നാട്ടങ്കത്തിൽ ഗോവ നേടി[…]

പിൻവലിച്ച നോട്ടുകൾ തിങ്കളാഴ്ചവരെ ഉപയോഗിക്കാം

02.14 AM 12/11/2016 ന്യൂഡൽഹി: പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി. വരുന്ന 14 വരെ അവശ്യ സേവനങ്ങൾക്ക് 500, 1000 നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, വിമാനത്താവളങ്ങൾ സർക്കാർ ഫാർമസി, ആശുപത്രി എന്നിവിടങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ തിങ്കളാഴ്ചവരെ 500, 1000 രൂപ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കും. ദേശീയ പാതകളിലെ ടോൾ പിരിവും 14 വരെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോൾ പമ്പിലും പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ Read more about പിൻവലിച്ച നോട്ടുകൾ തിങ്കളാഴ്ചവരെ ഉപയോഗിക്കാം[…]

നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ പ്രചരണ കുതന്ത്രമെന്ന് കോടിയേരി

02.13 AM 12/11/2016 കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം കള്ളപ്പണ വേട്ടയ്ക്കുള്ള ആത്മാർഥതയല്ല, പ്രചരണത്തിനുള്ള കുതന്ത്രമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടുകൾ ബദൽ സംവിധാനമൊരുക്കാതെ പിൻവലിച്ചതുമൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ നടത്താൻ പോലും കഴിയാതെ രോഗികൾ ആശുപത്രികളിൽ വലയുകയാണ്. ലോട്ടറി, നിർമാണ മേഖലകൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ അസാ ധുവാക്കാൻ പോകുന്നെന്ന വാർത്ത ഗുജറാത്തിലെ പത്രം ഏതാനും മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. വൻകിടക്കാരും കള്ളപ്പണക്കാരും കേന്ദ്ര സർക്കാർ Read more about നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ പ്രചരണ കുതന്ത്രമെന്ന് കോടിയേരി[…]

മ്യാൻമറിൽ ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം പതിച്ചു

02.12 AM 12/11/2016 റംഗൂൺ: ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം മ്യാൻമറിൽ വീണു. വടക്കൻ മ്യാൻമറിലെ രത്ന ഖനിക്കു സമീപമാണ് വലിയ ലോഹ വസ്തു ആകാശത്തുനിന്നും പതിച്ചത്. വ്യാഴാഴ്ച കച്ചിൻ സംസ്‌ഥാനത്തായിരുന്നു സംഭവം. സിലണ്ടർ രൂപത്തിലുള്ള 4.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുള്ള വലിയ ലോഹ വസ്തുവാണ് പതിച്ചത്. ഇതേ സമയം സമീപത്തെ വീടിനു മുകളിലും ലോഹ വസ്തു പതിച്ചു. ഇതിൽ ചൈനീസ് ഭാഷയിൽ എഴുതിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വലിയ ശബ്ദത്തോടെയാണ് ഇത് പതിച്ചതെന്ന് Read more about മ്യാൻമറിൽ ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം പതിച്ചു[…]

ഗംഗയിൽ അഞ്ഞൂറും ആയിരവും ഒഴുകി നടക്കുന്നു

02.11 AM 12/11/2016 ലക്നോ: കേന്ദ്രസർക്കാർ നടപടിയെ തുടർന്ന് ഒറ്റരാത്രികൊണ്ട് കടലാസുപുലികളായി മാറിയ 500, 1000 നോട്ടുകൾ തീയിലും ചവറിലും നിക്ഷേപിക്കുന്നത് വാർത്തയായിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ 500 നും, 1000 നും ഗംഗയിൽ ഒഴുകി നടക്കാൻ വിധിയുണ്ടായി. മിർസാപുറിലാണ് ഏതോ ഒരു കള്ളപ്പണക്കാരൻ നോട്ടുകളെ ഗംഗാ സ്നാനത്തിന് ഏൽപ്പിച്ചത്. മിർസാപുറിലെ നർഗാട്ടിൽ ആളുകൾ നദയിൽ കുളിക്കാനെത്തിയപ്പോഴാണ് നോട്ടുകൾ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. സംഭവം വാർത്തയായതോടെ നദീതീരത്തേക്ക് ആളുകൾ ഒഴുകിയെത്തി. പലരും വള്ളങ്ങളിൽ നോട്ട് ശേഖരിച്ചപ്പോൾ അതിനു ക്ഷമയില്ലാത്തവർ Read more about ഗംഗയിൽ അഞ്ഞൂറും ആയിരവും ഒഴുകി നടക്കുന്നു[…]

ഇന്ത്യയും ജപ്പാനും ആണവ കരാറിൽ ഒപ്പുവച്ചു

02.10 AM 12/11/2016 ടോക്കിയോ: ഇന്ത്യയും ജപ്പാനും സിവിൽ ആണവ കരാറിൽ ഒപ്പുവച്ചു. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഒരു രാജ്യവുമായി ആദ്യമായാണ് ജപ്പാൻ ആണവ കരാറിൽ ഒപ്പുവയ്ക്കുന്നത്. ആറു വർഷത്തെ ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമാകുന്നത്. ദ്വിദിന സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് കരാറിൽ ഒപ്പുവച്ചത് ഇതോടെ ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ജപ്പാന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാവും. ഊർജ രംഗത്ത് ചരിത്രപരമായ ചുവടുവയ്പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more about ഇന്ത്യയും ജപ്പാനും ആണവ കരാറിൽ ഒപ്പുവച്ചു[…]

സഹകരണ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെ: സുധീരൻ

02.09 AM 12/11/2016 തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പരിശോധനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. കള്ളപ്പണ കേന്ദ്രങ്ങളാണ് സഹകരണ സ്‌ഥാപനങ്ങളെന്ന പ്രചരണം ബോധപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്‌ഥാപനങ്ങൾക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കോടതിയും മുൻ ജഡ്ജിയും ഏറ്റുമുട്ടി; സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ

02.07 AM 12/11/2016 ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് മാർക്കണ്ഡേയ കാട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. സൗമ്യ വധക്കേസിൽ പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോഴാണ് കാട്ജുവിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ കാട്ജു ഫേസ്ബുക്കിൽ നടത്തിയ വിമർശനമാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നാടകീയ രംഗങ്ങൾക്കു ശേഷമാണ് പുനഃപരിശോധന ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരിട്ട് കാട്ജുവിന് നോട്ടീസ് Read more about കോടതിയും മുൻ ജഡ്ജിയും ഏറ്റുമുട്ടി; സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ[…]