സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

02.06 AM 12/11/2016 തിരുവനന്തപുരം: സുപ്രീം കോടതിയിൽനിന്നും തനിക്ക് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹർജി തള്ളിയ സുപ്രീം കോടതി നടപടിയിൽ പ്രതികരിക്കുകയായിരുന്നു അവർ. ഗോവിന്ദച്ചാമി ജയിലിൽനിന്നും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. സൗമ്യയുടെ അവസ്‌ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വ്യക്‌തമാക്കിയാണ് Read more about സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ[…]

സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി

02.06 AM 12/11/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങൾ പറയാൻ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. Read more about സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി[…]

വെള്ളിയാഴ്ച മാത്രം ബാങ്കുകളിൽ നിക്ഷേപിച്ചത് 53,000 കോടി രൂപ

02.04 AM 12/11/2016 ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതോടെ വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളിൽ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജനങ്ങൾ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. ഡിസംബർ 30 വരെയാണ് ഇത്തരത്തിൽ നോട്ടുകൾ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്. 14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറൻസികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ Read more about വെള്ളിയാഴ്ച മാത്രം ബാങ്കുകളിൽ നിക്ഷേപിച്ചത് 53,000 കോടി രൂപ[…]

പുജാരയ്ക്കും വിജയ്ക്കും സെഞ്ചുറി; ഇന്ത്യ തിരിച്ചടിക്കുന്നു

02.00 AM 12/11/2106 രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 537 റൺസ് പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 253/1 എന്ന നിലയിലാണ്. സെഞ്ചുറി കുറിച്ച ചേതേശ്വർ പുജാര (100*), മുരളി വിജയി (103*) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിനെ പ്രതിരോധിക്കുന്നത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ 185 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 29 നേടിയ ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ഇന്ത്യക്കു മൂന്നാം ദിനം നഷ്‌ടമായത്. പുജാരയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. Read more about പുജാരയ്ക്കും വിജയ്ക്കും സെഞ്ചുറി; ഇന്ത്യ തിരിച്ചടിക്കുന്നു[…]

എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

01.57 AM 12/11/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ 2016ല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്. ഹൈസ്‌കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്‌കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. Read more about എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു[…]

പുതിയ 2000 നോട്ടില്‍ 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍

02.52 PM 11/11/2016 ഏറെ പ്രത്യേകതകളുള്ളതാണ് ഇന്ന് ജനത്തിന്‍റെ കയ്യില്‍ കിട്ടിയ രണ്ടായിരം രൂപാ നോട്ട്.നേരത്തെ ഇറങ്ങിയ വലിയ നോട്ടുകളേക്കാള്‍ വലുപ്പം കുറവാണ്.സോഷ്യല്‍ മീഡിയയില്‍ കൂടി ഈ നോട്ടുകള്‍ സംബന്ധിച്ച് പ്രചരിച്ച പല കാര്യങ്ങളും അസത്യമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളത്. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍, 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുണ്ട്. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. മജന്ത നിറത്തില്‍ ആകര്‍ഷമായ രീതിയിലാണ് Read more about പുതിയ 2000 നോട്ടില്‍ 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍[…]

ഇരട്ടി വിലകൊടുത്ത് സ്വര്‍ണ്ണം വാങ്ങിയും പകുതി വിലയ്ക്ക് നോട്ടുകള്‍ വിറ്റും കള്ളപ്പണക്കാരുടെ പുതിയ തന്ത്രങ്ങള്‍

02.50 PM 11/11/2016 രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ കെട്ടുകണക്കിന് നോട്ടുകള്‍ നികുതകിയടയ്ക്കാതെ കൈവശം വെച്ചിരുന്നവര്‍ എങ്ങനെയും പണം വെളുപ്പിക്കാനുള്ള നീക്കം തുടങ്ങി. പുതിയ നീക്കത്തിലെ പഴുതുകള്‍ കണ്ടെത്തി എല്ലാ വഴികളും അടച്ച് കള്ളപ്പണക്കാരെ പൂട്ടാനുള്ള ശക്തമായ നടപടികള്‍ ആദായ നികുതി വകുപ്പും തുടങ്ങിയിട്ടുണ്ട്. ജ്വല്ലറികളാണ് കള്ളപ്പണക്കാരുടെ ഇപ്പോഴത്തെ പ്രധാന ആശ്രയമെന്നാണ് ആദായ നികുതി വകുപ്പിന് കിട്ടിയ വിവരം. നിയമപ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. Read more about ഇരട്ടി വിലകൊടുത്ത് സ്വര്‍ണ്ണം വാങ്ങിയും പകുതി വിലയ്ക്ക് നോട്ടുകള്‍ വിറ്റും കള്ളപ്പണക്കാരുടെ പുതിയ തന്ത്രങ്ങള്‍[…]

കൈക്കൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

02.45 PM 11/11/2016 മുംബൈ: കൈകൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുറില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ബാലാസാഹേബ് ഭീകാജി ബാബറാണ് കൈക്കൂലി കേസില്‍ പിടിയിലായത. 2500 രൂപയാണ് കൈകൂലിയായി ആവശ്യപ്പെട്ടത്. അപേക്ഷ ശരിയാക്കി നല്‍കണമെങ്കില്‍ നൂറിന്റെ 25 നോട്ടുകള്‍ തരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അപേക്ഷകന്‍ ഇക്കാര്യം പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലിസ് എത്തി ബാബറിനെ അറസ്റ്റ് ചെയതു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായതോടെയാണ് 100 രൂപാ നോട്ടുകള്‍ക്ക് ആവശ്യമേറിയത്.

പുലിമുരുകന്റെ വ്യാജപതിപ്പ്; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

02.29 PM 11/11/2016 കൊച്ചി: പുലിമുരുകൻ സിനിമ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം നൽകിയ പരാതിയിൽ ആന്റി പൈസി സെൽ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സൈബർ ബ്രേക്ക് സോഫ്റ്റ് വെയർ വഴി സൈബർ ഡോം ചിത്രം ഇന്റർനെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു. ശ്രിലങ്ക, ദുബായ് എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രത്തിന്റെ Read more about പുലിമുരുകന്റെ വ്യാജപതിപ്പ്; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു[…]

കെ എസ് ഇ ബി നവംബർ 17 വരെ വൈദ്യുതി വിശ്ചേദിക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 എന്നീ നോട്ടുകള്‍ നിരോധിച്ച സാഹചര്യംമൂലം ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിന് വൈദ്യുതി വകുപ്പ് ഉപഭോക്താക്കൾക്ക് സാവകാശം അനുവദിച്ചു .ബുദ്ധിമുട്ടനുഭവിക്കുന്നതായി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പണമടയ്ക്കാനുള്ള തീയതി നവംബര്‍ 17 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. അതുവരെ പണമടയ്ക്കാത്ത കാരണത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതല്ല. അതോടൊപ്പം കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കും ചെക്ക് മുഖേന പണമടയ്ക്കാനുള്ള അവസരവുമുണ്ടാകും