ടോക്കിയോ ഒളിംപിക്‌സില്‍ പരിസ്ഥിതി സൗഹൃദ മെഡല്‍

01.56 PM 11/11/2016 ടോക്കിയോ: 2020 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിലും പാരാലിംപിക്‌സിലും നല്‍കുന്ന മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കും. ഉപേക്ഷിക്കപ്പെട്ട വൈദ്യുതോപകരണങ്ങളില്‍ നിന്ന് ലോഹങ്ങള്‍ സംസ്‌കരിച്ചെടുത്താണ് മെഡലുകള്‍ നിര്‍മ്മിക്കുക. സുസ്ഥിര ഗെയിംസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ തീരുമാനിച്ചത്. ഗെയിംസിന്റെ എല്ലാ പദ്ധതികളിലും നടത്തിപ്പിലും സുസ്ഥിരതയുണ്ടാവണമെന്നത് ടോക്കിയോ ഒളിംപിക്‌സിന്റെ നാല് സുപ്രധാന അജണ്ടകളില്‍പ്പെട്ടതാണ്. നിര്‍ദേശം എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മെഡല്‍ നിര്‍മാണത്തിനുള്ള കമ്പനിയെ കണ്ടെത്തും. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ Read more about ടോക്കിയോ ഒളിംപിക്‌സില്‍ പരിസ്ഥിതി സൗഹൃദ മെഡല്‍[…]

ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

01.54 PM 11/11/2016 മനാമ: ഇന്ത്യയിലെ ബാങ്കുകള്‍ 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുമ്പോഴും ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കോ മണിഎക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളോ ഇന്ത്യന്‍ കറന്‍സികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ ബാങ്കുകളും മണി സ്ഥാപനങ്ങളും എന്തു ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം. മാറ്റി നല്‍കാനാവശ്യമായ നോട്ടുകളും ഇവിടെ ലഭ്യമല്ല. ബഹ്‌റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500 നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ നോട്ടുകള്‍ മാറ്റാനെത്തിയ Read more about ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം[…]

പുതിയ അമേരിക്കന്‍ വിദേശനയത്തില്‍ ആണവ കരാറില്‍ മാറ്റമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍

01.51 PM 11/11/2016 റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് സൊണാള്‍ഡ് ട്രംപ് ഭരണം ഏറ്റെടുക്കുന്നതേടെ വിദേശ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലും തങ്ങളുമായുള്ള ആണവ കരാറില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ട്രംപ് വിജയത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനോ ഫോബിയ നിര്‍മിക്കാനോ സമവായത്തില്‍ ഏര്‍പ്പെടാനോ അമേരിക്കക്ക് ശക്തിയില്ല. ഇറാന്‍ ക്യാബിനറ്റില്‍ അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ആണവ കരാര്‍ അമേരിക്കന്‍ ഗവണ്‍മെന്റുമായി മാത്രം തമ്മില്‍ ഏര്‍പ്പെട്ടതല്ല. യൂ എന്നും മറ്റു പല Read more about പുതിയ അമേരിക്കന്‍ വിദേശനയത്തില്‍ ആണവ കരാറില്‍ മാറ്റമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍[…]

ജഡ്ജി നിയമനം: കൊളീജിയം സമര്‍പ്പിച്ച 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി

01.49 PM 11/11/2016 ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം സമര്‍പ്പിച്ച 77 പേരുടെ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 34 പേരെ നിയമിക്കുന്നത് അംഗീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട തീരുമാനമാകാതെ ഫയലുകളൊന്നും കെട്ടികിടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

വിമാനയാത്രാ ചെലവ് വർധിക്കുന്നു

01.46 PM 11/11/2016 ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു. വിമാനയാത്രകൾക്ക് ലെവി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പണ ചെലവ് വർധിക്കുന്നത്. പ്രാദേശികതലത്തിൽ വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏർപ്പെടുത്തുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടതെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. 1500ൽ അധികം കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഈ ചെലവ് വഹിക്കേണ്ടത്. ഇതോടെ ഒരാളുടെ യാത്രാചെലവിൽ 60 രൂപ വർധനവുണ്ടാകും. കൂടാതെ, 1000 Read more about വിമാനയാത്രാ ചെലവ് വർധിക്കുന്നു[…]

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അഭിനന്ദിച്ചു

01.44 PM 11/11/2016 പി. പി. ചെറിയാന്‍ ഡാളസ്: നവംബര്‍ 8 ന് നടന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചരിത്ര വിജയം കരസ്ഥമാത്തി ഇന്ത്യന്‍ വംശജരായ രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, ആര്‍. ഒ ഖന്ന, ഡോ. അമിബേറ, തുല്‍സി ഗമ്പാഡ്, കമല ഹാരിസ് എന്നിവരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിനുവേണ്ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ അഭിനന്ദനം അറിയിച്ചു. പാര്‍ട്ടി പരിഗണനയില്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളക്ക് സംഘടന സഹായ Read more about തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അഭിനന്ദിച്ചു[…]

ഭൂരിപക്ഷം വോട്ടുകള്‍ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി

01.42 PM 11/11/2016 പി.പി. ചെറിയാന്‍ വാഷിങ്ടന്‍: പോള്‍ ചെയ്ത പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലറി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ ഇലക്ട്രറല്‍ കോളേജില്‍ നിന്നുളള ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടു നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. 2000ല്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അല്‍ഗോറിന് ഹിലറിക്കുണ്ടായ ഇതേ അനുഭവം തന്നെയായിരുന്നു. പോപ്പുലര്‍ വോട്ടുകളില്‍ അല്‍ഗോര്‍ 50999897 നേടിയപ്പോള്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന് 50456002 വോട്ടുകളായിരുന്നു ലഭിച്ചത്. ഇലക്ട്രറല്‍ Read more about ഭൂരിപക്ഷം വോട്ടുകള്‍ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി[…]

ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധവുമായ് കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍

01.40 PM 11/11/2016 പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ഓസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. നവം.9 ബുധനാഴ്ചയായിരുന്നു ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതോടെ വാഹനഗതാഗതം നിറുത്തിവെച്ചു. ഓസ്റ്റിന്‍ ഡൗണ്‍ ടൗണിലൂടെ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ട്രമ്പിനെതിരെ മുദ്രാവാക്യം മുഴക്കുകയും, പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് മുന്നേറിയത്. പ്രകടനം അക്രമാസക്തമാകാതിരിക്കുന്നതിന് പോലീസ് പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഡാളസ്സ്, ഓസ്റ്റിന്‍, ഡന്റന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എല്‍ജിബിടി, Read more about ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധവുമായ് കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍[…]

ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു

01.38 PM 11/11/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ബ്രദറല്‍ ഫാമിലീസ് നോര്‍ത്ത് അമേരിക്കാ സംഘടനയുടെ പുതിയ ഭാരവാഹികളായി ഡാനിയേല്‍ ജോണ്‍സണ്‍, ന്യൂയോര്‍ക്ക്(പ്രസിഡന്റ്), രാജന്‍ തോമസ്, ന്യൂയോര്‍ക്ക്(സെക്രട്ടറി), ജിജി വില്യംസ്, അറ്റ്‌ലാന്റ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് ഹെംപ്സ്റ്റഡ് ഇമ്മാനുവേല്‍ ബ്രദറണ്‍ അസംബ്ലിയില്‍ നവം.5ന് ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. 2017 ജൂലായ് മാസം ഫിലഡല്‍ഫിയായില്‍ ഫീബാ കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഇവര്‍ നേതൃത്വം നല്‍കും. ഇന്ത്യയില്‍ നിന്നും അമേരിക്കകാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് Read more about ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു[…]

ഹാലോവിന്‍ ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം

01.36 PM 11/11/2016 ജോയിച്ചന്‍ പുതുക്കുളം ബാള്‍ട്ടിമൂര്‍: എണ്‍പതില്‍പ്പരം കുട്ടികള്‍ സകല പുണ്യവാളന്മാരുടേയും മാലാഖമാരുടേയും വേഷത്തില്‍ അണിഞ്ഞൊരുങ്ങി മാതാപിതാക്കളോടൊപ്പം ഒക്‌ടോബര്‍ 31-നു വൈകുന്നേരം ആറു മണിക്ക് പള്ളിയങ്കണത്തില്‍ എത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് നടത്തിയ ജപമാലയില്‍ അമ്പത്തിമൂന്ന് കൊന്തമണികളെ പ്രതിനിധീകരിച്ച് വിശ്വാസികള്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഓരോ രഹസ്യങ്ങളും ചൊല്ലി ദേവാലയത്തിനുള്ളില്‍ കുരിശിന്റെ വഴി പോലെ നിരനിരയായി നീങ്ങിയ കാഴ്ച ഭക്തിനിര്‍ഭരവും മനോഹരവുമായിരുന്നു. തുടര്‍ന്ന് ഓരോ വിശുദ്ധന്മാരേയും പ്രതിനിധീകരിച്ച് കുട്ടികള്‍ മാലാഖമാരുടെ അകമ്പടിയോടെ Read more about ഹാലോവിന്‍ ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം[…]