ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്

01.34 PM 11/11/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കനേഡിയന്‍ താരങ്ങളുടെ ചെലവുകള്‍ക്കായുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവര്‍ഷവും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കാറുള്ള അതിപ്രശസ്തമായ ഗോള്‍ഡ് മെഡല്‍ പ്ലേറ്റ്‌സ് കോമ്പറ്റീഷനില്‍ മലയാളിയായ ജോ തോട്ടുങ്കല്‍ ഒന്നാം സമ്മാനമായ ഗോള്‍ഡ് മെഡലിന് അര്‍ഹനായി. കാനഡയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ആദ്യമായാണ് ഇതുപോലൊരു മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത്. കാനഡയിലേക്ക് കുടിയേറി 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍ എന്ന റെസ്റ്റോറന്റ് ആരംഭിച്ചു. കനേഡിയന്‍ Read more about ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്[…]

നോട്ട് മാറാൻ ക്യൂ നിന്നയാൾ വീണു മരിച്ചു

01.29 PM 11/11/2016 കണ്ണൂര്‍: തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാൾ വീണു മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണി ആണ് മരിച്ചത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വെബ് സൈറ്റിൽനിന്നു മുസ്ലിം വിരുദ്ധ പരാമർശം നീക്കി

01.25 PM 11/11/2016 വാഷിംഗ്ടൺ ഡിസി: മുസ്ലിം വിരുദ്ധ പ്രസ്താവനയിലൂടെ സർവരെയും ഇളക്കിമറിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്തി ഇപ്പോൾ അമേരിക്കയുടെ നിയുക്‌ത പ്രസിഡന്റായി നിൽക്കുന്ന ഡോണൾഡ് ട്രംപ് തന്റെ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. അമേരിക്കയിലേക്ക് മുസ്ലിംകൾ വരുന്നത് നിരോധിക്കും എന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനിംഗ് വെബ് സൈറ്റിൽ നല്കിയിരുന്ന പ്രസ്താവന പിൻവലിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് ഇതു പിൻവലിക്കുന്നതെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ മറുപടി. മുസ്ലിംകൾ അമേരിക്കയിൽ എത്തുന്നത് തടയുമെന്ന വിവാദ പ്രസ്താവനയിലൂടെയാണ് ട്രംപ് തെരഞ്ഞെടുപ്പ് മുഖ്യധാരയിലേക്കെത്തിയത്. Read more about ട്രംപിന്റെ തെരഞ്ഞെടുപ്പ് വെബ് സൈറ്റിൽനിന്നു മുസ്ലിം വിരുദ്ധ പരാമർശം നീക്കി[…]

പള്ളിയിൽ പോയ വയോധികയുടെ മാല പൊട്ടിച്ചു

01.24 PM 11/11/2016 തൊടുപുഴ: രാവിലെ കുർബാനയ്ക്കായി പള്ളിലേക്കു പോയ വൃദ്ധയുടെ മാല കവർന്നു. വണ്ടമറ്റം വാണിയക്കിഴക്കേൽ മേരി വർഗീസ് (72) ന്റെ അഞ്ചു പവന്റെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. രാവിലത്തെ കുർബാനയ്ക്കായി വണ്ടമറ്റം പള്ളിലേക്കു നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ഹെൽമറ്റ്ധാരി കവർന്നത്. സ്കൂട്ടർ പള്ളിക്കു സമീപത്തായി നിർത്തിയശേഷം ഹെൽമറ്റ് ധരിച്ച് എത്തിയ ആൾ പള്ളിലേക്കു നടന്നു കയറുകയായിരുന്ന മേരിയുടെ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം Read more about പള്ളിയിൽ പോയ വയോധികയുടെ മാല പൊട്ടിച്ചു[…]

ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു

01.23 PM 11/11/2016 ന്യൂഡൽഹി: ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടർമാർ ടാറ്റ ഗ്രൂപ്പ് ചെർമാൻ സ്‌ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുകയും ഏകകണ്ഠമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭട്ടിന്റെ രാജി. ബോർഡ് യോഗത്തിൽ തന്റെ വാദങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടതായി അദ്ദേഹം രാജിക്കത്തിൽ ആരോപിക്കുന്നു.

മാനിനെ വേട്ടയാടൽ; സൽമാന് സുപ്രീം കോടതി നോട്ടീസ്

01.22 PM 11/11/2016 ന്യൂഡൽഹി: മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് സുപ്രീം കോടതി നോട്ടീസ്. സൽമാനെ കുറ്റവിമുക്‌തനാക്കിയ നടപടി ചോദ്യം ചെയ്ത് രാജസ്‌ഥാൻ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. 1998ൽ രാജസ്‌ഥാൻ മരുഭൂമിയിൽ സിനിമയുടെ ചിത്രീകരണത്തിനെത്തിയ സൽമാൻ മാനിനെ വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞവർഷം ജൂലൈയിൽ രാജസ്‌ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്‌തനാക്കിയിരുന്നു. ഇതിനെതിരേയാണ് രാജസ്‌ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും

01.21 PM 11/11/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു ശനിയാഴ്ച കോടതിയിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കട്ജു കോടതിയിൽ ഹാജരാകുക. സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കിൽ ഇട്ട വിമർശനക്കുറിപ്പ് പുനഃപരിശോധനാഹർജിയായി പരിഗണിച്ച് സുപ്രീം കോടതി, വിമർശനം സംബന്ധിച്ച വാദങ്ങൾ ഉന്നയിക്കുന്നതിനായി കോടതിയിൽ ഹാജരാകാൻ അഭ്യർഥിച്ച് ജസ്റ്റീസ് കട്ജുവിനു നോട്ടീസ് അയച്ചിരുന്നു. സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്നു മനസിലായത്. കേസ് പുനഃപരിശോധിക്കാൻ തന്റെ സഹായം അഭ്യർഥിക്കുകയാണു ചെയ്തത്. അതോടെയാണ് നവംബർ Read more about മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും[…]

പൂജാരയ്ക്കും വിജയ്ക്കും അർധ സെഞ്ചുറി

01.20 PM 11/11/2016 രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തിൽതന്നെ ഗൗതം ഗംഭീറിനെ നഷ്‌ടപ്പെട്ടെങ്കിലും ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മുരളി വിജയുടെയും തോളിലേറി ഇന്ത്യ പൊരുതുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 537 റൺസ് നേടിയിരുന്നു. 29 റൺസ് നേടിയ ഗംഭീറിന്റെ പുറത്താകലിനുശേഷം ക്രീസിലെത്തിയ പൂജാര ശക്‌തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 86 പന്തിൽനിന്ന് 62 റൺസുമായി Read more about പൂജാരയ്ക്കും വിജയ്ക്കും അർധ സെഞ്ചുറി[…]

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ നേതാക്കളോട് മോദി

01.18 PM 11/11/2016 ടോക്കിയോ: ത്രിദിന സന്ദർശനത്തിനായി ജപ്പാനിൽ ഇന്നലെ വൈകുന്നേരം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ പ്രമുഖരോട് മോദി ആവശ്യപ്പെട്ടു. മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇന്നു കൂടിക്കാഴ്ച നടക്കും. രണ്ടു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മോദി ജപ്പൻ സന്ദർശിക്കുന്നത്. ആണവ വ്യാപാര കരാർ ഉൾപ്പെടെ തന്ത്രപ്രധാനമായ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പൺ ഇക്കണോമിയായി Read more about ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ നേതാക്കളോട് മോദി[…]

സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട്; 14 പേർ അറസ്റ്റിൽ

01.17 PM 11/11/2016 കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാർ അറസ്റ്റിൽ. തിരിമറിയെ തുടർന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.