ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 20 മരണം

01.15 PM 11/11/2016 ജുബ: സൗത്ത് സുഡാനിലെ യാമ്പിയോയിൽ സർക്കാർ സൈന്യവും സർക്കാർ വിരുദ്ധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ടു. സർക്കാർ വിരുദ്ധ സേന ജനങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇതിനെ പ്രതിരോധിക്കാനായി സൈന്യം ഇറങ്ങേണ്ടിവരുകയായിരുന്നു എന്നും ഗുംബ്ഡെ സംസ്‌ഥാന വാർത്താവിതരണ മന്ത്രി ജോസഫ് നതാലി സബുൻ പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഹായി കുബയിലേക്കെത്തിയ സർക്കാർ വിരുദ്ധസേന ആക്രമണം അഴിച്ചു വിടുകയായിരുന്നു. പോലീസും സർക്കാർ സൈന്യവും ഇവരെ തുരത്തി പ്രദേശത്തിന്റെ Read more about ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 20 മരണം[…]

രാജു നാരായണസ്വാമിക്കെതിരെ വാറന്റ്

01.14 PM 11/11/2016 തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം കുടുംബ കോടതിയിൽനിന്നാണ് രാജു നാരായണസ്വാമിയുടെ ഭാര്യ ബീന നൽകിയ കേസിൽ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരമാണ് ഭാര്യ കേസ് നൽകിയത്. ബീനയ്ക്ക് മാസംതോറും 25,000 രൂപ ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. കഴിഞ്ഞമാസം 31 വരെ ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് രാജു നാരായണസ്വാമിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

ശ്രീനഗറിൽ ഏഴു സ്‌ഥലങ്ങളിൽ വീണ്ടും കർഫ്യൂ

01.12 PM 11/11/2016 ശ്രീനഗർ: ജമ്മു കാഷ്മീർ തലസ്‌ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. വിഘടനവാദികളുടെ പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ ഫറൂഖിനെയും മുഹമ്മദ് യാസിൻ മാലിക്കിനെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അലിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്. ഏഴു സ്‌ഥലങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. നൗഹാട്ടയിലെ ജാമിയ മോസ്കിനു സമീപത്തുനിന്ന് വിഘടനവാദികൾ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മോസ്കിൽ പ്രാർഥന അനുവദിച്ചില്ല. Read more about ശ്രീനഗറിൽ ഏഴു സ്‌ഥലങ്ങളിൽ വീണ്ടും കർഫ്യൂ[…]

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പവൻ കല്ല്യാൺ

01.10 PM 11/11/2016 വിജയവാഡ: തെലുങ്ക് സിനിമാ താരവും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്ല്യാൺ 2019ൽ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞദിവസം അനന്തപുരമുവിൽ നടന്ന റാലിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 2014ൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പവൻ കല്ല്യാൻ ജനസേനാ പാർട്ടി രൂപീകരിക്കുന്നത്. ടിഡിപി–ബിജെപി സഖ്യത്തെയാണ് ജനസേന അന്നു പിന്തുണച്ചത്. നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്.

ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ ബ്രസീൽ തലപ്പത്ത്

01.08 PM 11/11/2016 മൊണ്ടിവീഡിയോ (ഉറുഗ്വെ): ലോകകപ്പ് യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കൻ പോരാട്ടങ്ങളിൽ ഉറുഗ്വെ, വെനസ്വേല, പെറു എന്നിവ ജയിച്ചപ്പോൾ കൊളംബിയയും ചിലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങിയ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വെ 2–1ന് ഇക്വഡോറിനെയാണ് കീഴടക്കിയത്. കോസ്റ്റെസ് (12–ാം മിനിറ്റ്), റോളൻ (45+1) എന്നിവരാണ് ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടത്. ഇക്വഡോറിനായി കൈസെഡോ (45) ഗോൾ മടക്കി. പരാഗ്വെയെയാണ് പെറും കീഴടക്കിയത്. ഒരു ഗോൾ വഴങ്ങിയശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു പെറുവിന്റെ വിജയാഘോഷം. Read more about ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ ബ്രസീൽ തലപ്പത്ത്[…]

മിസ്ത്രിയുടെ പുറത്താകലിനു ലൈംഗീകാരോപണം കാരണമായെന്നു റിപ്പോർട്ട്

01.07 PM 11/11/2016 മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയുടെ പുറത്താകലിലേക്കു നയിച്ചത് ലൈംഗീക ആരോപണങ്ങളെന്നും സൂചന. കഴിഞ്ഞമാസം 24നാണ് മിസ്ത്രി ചെയർമാൻ സ്‌ഥാനത്തുനിന്ന് പുറത്തായത്. മോശം ഭരണത്തെ തുടർന്നാണ് പുറത്താക്കൽ എന്നു പറയുന്നുണ്ടെങ്കിലും ലൈംഗീക ആരോപണങ്ങളും മിസ്ത്രിക്കു തിരിച്ചടിയായതായി ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് മേധാവി രാകേഷ് സർണയ്ക്കെതിരേ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി ലൈംഗീക പീഡനത്തിനു പരാതി നൽകിയിരുന്നു. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്‌ഥനായ Read more about മിസ്ത്രിയുടെ പുറത്താകലിനു ലൈംഗീകാരോപണം കാരണമായെന്നു റിപ്പോർട്ട്[…]

കനേഡിയൻ സംഗീതജ്‌ഞൻ ലിയൊണാർഡ് കോഹൻ അന്തരിച്ചു

01.05 PM 11/11/2016 ന്യുയോർക്ക്: ഗായകനും സംഗീതജ്‌ഞനുമായ ലിയൊണാർഡ് കോഹൻ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ മോൺട്രിയലിൽ ജനിച്ച പിന്നീട് കലിഫോർണിയയിലേക്കു താമസം മാറ്റി. ഗായകൻ, സംഗീതജ്‌ഞൻ, കവി എന്നീ നിലകളിൽ അദ്ദേഹം മികവ് പുലർത്തി. അദ്ദേഹത്തിന്റെ ഹല്ലേലുയ്യ എന്ന ഗാനം വളരെ പ്രശസ്തമാണ്. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആൽബം പുറത്തിറങ്ങിയത്.

കള്ളപ്പണത്തിനെതിരായ ഇന്ത്യൻ ശ്രമങ്ങൾക്ക് ഐഎംഎഫ് പിന്തുണ

01.04 PM 11/11/2016 വാഷിംഗ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കം പ്രശംസാർഹമാണെങ്കിലും സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് മുന്നറിയിപ്പും നൽകുന്നുണ്ട്. അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണാർഥത്തിൽ പിന്തുണയ്ക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ കറൻസി നോട്ടുകൾക്ക് വൻ സാധ്യതയും പങ്കുമാണുള്ളത്. അതുകൊണ്ടുതന്നെ നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാൻ പാടില്ല– ഐഎംഎഫ് വക്‌താവ് ഗെരി റൈസ് പറഞ്ഞു. ചൊവ്വാഴ്ച നോട്ടുകൾ പിൻവലിച്ചശേഷം വ്യാഴാഴ്ചയാണ് Read more about കള്ളപ്പണത്തിനെതിരായ ഇന്ത്യൻ ശ്രമങ്ങൾക്ക് ഐഎംഎഫ് പിന്തുണ[…]

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം

01.02 PM 11/11/2016 ബെലോ ഹൊറിസോണ്ടെ: ഫുട്ബോൾ ലോകത്തെ പരമ്പരാഗത വൈരികളായ ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം. മൂന്നു ഗോളിനായിരുന്നു അർജന്റീനയെ ബ്രസീൽ തകർത്തത്. ആദ്യ പകുതിയിൽതന്നെ ആതിഥേയർ വിജയം മണത്തിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റിൽ കുടിന്യോയും ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ സൂപ്പർതാരം നെയ്മറുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ അമ്പത്തിയൊമ്പതാം മിനിറ്റിൽ പൗലിന്യോയിലൂടെ ബ്രസീൽ മൂന്നാം ഗോളും നേടി അർജന്റീനയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചു. ഈ തോൽവിയോടെ Read more about ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം[…]

വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല

01.00 PM 11/11/2016 ഭരണ പരിഷ്കരണ കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കമ്മീഷന്റെ ഓഫീസ് ഐ.എം.ജിയില്‍ നിശ്ചയിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന് തുടക്കം മുതല്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നതാണ്. കമ്മീഷന്‍ ചെയര്‍മാനായ വി.എസിന് ഔദ്ദ്യോഗിക വസതിയായി അനുവദിച്ച കവടിയാര്‍ ഹൗസിലാണ് കമ്മീഷന്റെ ആദ്യ യോഗം ചേര്‍ന്നതും. സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തില്‍ ഓഫീസ് അനുവദിക്കണമെന്ന് ആദ്യ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായി Read more about വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല[…]