ഡമാസ്കസിൽ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെട്ടെ 11 പേർ മരിച്ചു

ബെയ്റൂട്ട്: സിറിയൻ തലസ്‌ഥാനമായ ഡമാസ്കസിൽ വിമതർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. വിമതർ തമ്പടിച്ചിരിക്കുന്ന കിഴക്കൻ ഗൗട്ടയിലെ ഡൗമയിലും സബ്ക്വയിലുമായിരുന്നു ആക്രമണം. ഡുമയിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടു പേരും സബ്ക്വയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഗൗട്ട മേഖലയിലെ ഏറ്റവും വലിയ നഗരമായ ഡൗമയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളാണ് വസിക്കുന്നത്. പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് വിമതരെ തുരത്താൻ കഴിഞ്ഞ Read more about ഡമാസ്കസിൽ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെട്ടെ 11 പേർ മരിച്ചു[…]

സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

12.58 PM 11/11/2016 തിരുവനന്തപുരം: ഗുണ്ടാകേസിൽ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയുംപറ്റി തെറ്റിദ്ധാരണകൾ പരത്താൻ പ്രചാരണങ്ങൾ നടക്കുന്നതായും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി പോലീസ് കേസെടുത്തിരിക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നും കോടിയേരി ആരോപിക്കുന്നു. സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് Read more about സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ[…]

അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു മരണം

12.56 PM 11/11/2016 മസാർ–ഇ–ഷരീഫ്: വടക്കൻ അഫ്ഗാനിസ്‌ഥാനിലെ ജർമൻ കോൺസുലേറ്റിനുനേരെ താലിബാൻ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച മസാർ–ഇ–ഷരീഫിലെ കോൺസുലേറ്റിനു സമീപമായിരുന്നു സംഭവം. ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് കോൺസുലേറ്റിന്റെ മതിലിൽ ഇടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞാഴ്ച കുണ്ടുസ് പ്രവിശ്യയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കോൺസുലേറ്റ് ആക്രമണമെന്ന് താലിബാൻ വക്‌താവ് അറിയിച്ചു. താലിബാൻ ആക്രമണത്തിൽ രണ്ടു അമേരിക്കൻ സൈനികരും Read more about അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു മരണം[…]

തുലാവർഷം ചതിച്ചു: കേരളം വരളുന്നു

12.55 PM 11/11/2016 പാലക്കാട്: തുലാവർഷം ചതിച്ചതോടെ കേരളം കടുത്ത വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു . മധ്യകേരളത്തിൽ ഭൂഗർഭജലവിതാനം മൂന്ന് മീറ്ററിലേറെ താഴ്ന്നതായി ജലവിഭവ വകുപ്പിന്‍റെ കണക്ക്. കിണറുകളിൽ വെള്ളം വറ്റി തുടങ്ങിയതോടെ ജനങ്ങളും ആശങ്കയിലാണ്. വരൾച്ചയിലും വറ്റാത്ത നീരുറവ. പത്തനംതിട്ട ആനിക്കാട്ടെ മൂപ്പതിലേറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ. തുലാപ്പെയ്ത്തിൽ ഏതാണ്ട് കിണർ നിറയേണ്ട സമയത്താണ് ഈ കാഴ്ച. വറ്റി വരണ്ട് അടിത്തട്ട് കാണാം . ഉള്ള വെള്ളം ചെറിയ പാത്രങ്ങൾ ഉപയോഗിച്ച് കോരി Read more about തുലാവർഷം ചതിച്ചു: കേരളം വരളുന്നു[…]

ഉത്തര്‍പ്രദേശില്‍ വന്‍ തീപിടുത്തം; 13 പേര്‍ വെന്തുമരിച്ചു

12.54 PM 11/11/2016 ഉത്തര്‍പ്രദേശിലെ സാഹിബാബാഗില്‍ ഫാക്ടറിക്ക് തീപിടിച്ച് 13 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയിലെ ഗാസിയാബാദിനടുത്ത് സാഹിബാബാദിലെ വസ്‌ത്ര നിര്‍മ്മാണ ശാലയിലാണ് തീപിടുത്തമുണ്ടായത്. പൊലീസും അഗ്നിശമന സേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. സ്ഥിതി പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് സൂചന. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില അതീവ ഗുരുതരമാണ്.

നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

12.52 PM 11/11/2016 ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്നഗർ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അടുത്തിടെ കണ്ടുകുറി വിനോദ തന്‍റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തിയിരുന്നു. ഭർത്താവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായായിരുന്നു ഭൂമി വിറ്റത്. 56.40 ലക്ഷം രൂപയാണ് ഭൂമി വിറ്റപ്പോൾ ലഭിച്ചത്. ഈ പണം മുഴുവൻ 500, 1000 നോട്ടുകളാണ് ലഭിച്ചതും Read more about നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി[…]

ഇ. അഹമ്മദിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

12.51 PM 11/11/2016 സൗദി അറേബ്യയിൽ ഉംറ കർമത്തിനെത്തിയ ഇ. അഹമ്മദ് എംപിയെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇ. അഹമ്മദിന്റെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

12.50 PM 11/11/2016 കൊച്ചി: നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്ല. കഴിഞ്ഞ ദിവസം പിടിച്ച മീനീന് പണം കിട്ടാത്തതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. മത്സ്യ തൊഴിലാളികളുടെ ഓരോ ബോട്ടും കരയ്ക്കടുക്കുന്‌പോള്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള മീനുകള്‍ ബോട്ടിലുണ്ടാകും. ഇത് തീരത്തെ ലേല കേന്ദ്രങ്ങളില്‍ വച്ച് ഉടനടി വില്‍പ്പന നടത്തുകയാണ് പതിന്. എന്നാല്‍ നോട്ടുകളുടെ വിനിമയത്തിന് നിയന്ത്രണം വന്നതോടെ മീനെടുക്കാന്‍ ആളില്ല. Read more about നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍[…]

ഗുരുനാനാക് ജയന്തി: 3000 പേർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു

12.49 PM 11/11/2016 ന്യൂഡൽഹി: ഈ മാസം 12 മുതൽ 21വരെ പാക്കിസ്‌ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനു സമീപം നൻകാന സാഹിബിൽ നടന്നുവരുന്ന ഗുരുനാനാക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ 3,316 സിക്ക് തീർഥാടകർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ ഭാഗമായാണു വീസ അനുവദിച്ചതെന്നു പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനിലെ മാധ്യമങ്ങളുടെ ചുമതലയുള്ള കൗൺസിലർ മൺസൂർ അലി മേമൻ പറഞ്ഞു. 1974 ലെ ഇന്ത്യ–പാക് ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് ഗുരുനാനാക് ജയന്തിക്ക് പാക്കിസ്‌ഥാനിലെ ജന്മനാട്ടിൽ സിക്ക് Read more about ഗുരുനാനാക് ജയന്തി: 3000 പേർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു[…]

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കുള്ള ഇളവുകള്‍ ഇന്ന് അവസാനിക്കും

12.47 PM 11/11/2016 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത് ദില്ലി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത്. ഇതിനിടെ ആദയനികുതി വകുപ്പ് ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നും Read more about അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കുള്ള ഇളവുകള്‍ ഇന്ന് അവസാനിക്കും[…]