സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.

11:57 am 8/11/2016 തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ലഭ്യതയുടെ കുറവ്, ഭൂഗര്‍ഭജലത്തിന്‍െറ അവസ്ഥ, വരള്‍ച്ചയുടെ ലഭ്യമായ മറ്റു സൂചനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്താകെ ഗണ്യമായ മഴക്കുറവുണ്ട്. ജലസ്രോതസ്സുകളിലും കുറവുണ്ടായി. ഭൂഗര്‍ഭ ജലത്തിന്‍െറ അളവിലും നേരിയ കുറവ് കണ്ടത്തെി. രണ്ടാം കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടക്ക് -കിഴക്കന്‍ കാലവര്‍ഷവും ദുര്‍ബലമായി. വരള്‍ച്ച Read more about സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.[…]

ദുബായ്-അബുദാബി ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും

11:56 am 8/11/2016 ദുബായ്: ദുബായ്-അബുദാബി റൂട്ടില്‍ വരാന്‍ പോകുന്ന അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ നാളെ പുറത്ത് വിടും. വെറും 12 മിനിറ്റ് കൊണ്ട് ഹൈപ്പര്‍ലൂപ്പ് വഴി അബുദാബിയില്‍ എത്താന്‍ കഴിയും. അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ലൂപ്പിന്റെ ഡിസൈനും മറ്റ് കാര്യങ്ങളും ചൊവ്വാഴ്ചയാണ് പുറത്തിറക്കുന്നത്. ദുബായ്-അബുദാബി റൂട്ടിലാണ് പ്രാരംഭ ഘട്ടത്തില്‍ ഹൈപ്പര്‍ലൂപ്പ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. നിലവിലുള്ളവയില്‍ വച്ച്‌ ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമായിരിക്കും ഇത്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ Read more about ദുബായ്-അബുദാബി ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും[…]

കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

11:56 AM 08/11/2016 ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതിനിടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്. ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്നു ചാടിയ ഉദയ്, അനിൽ എന്നീ നടന്മാരെ തടാകത്തിൽ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവർ. Read more about കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.[…]

എന്‍ഡി ടിവി ഇന്ത്യ ചാനല്‍ വിലക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

11:55 am 8/11/2016 ദില്ലി: എന്‍ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്‌ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എന്‍ ഡി ടിവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. എന്‍ ഡി ടിവി പ്രൊമോട്ടര്‍ പ്രണോയ് റോയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല Read more about എന്‍ഡി ടിവി ഇന്ത്യ ചാനല്‍ വിലക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു[…]

421 പേരില്‍ നിന്ന് പൊലീസ് 10 ലക്ഷത്തിന്‍െറ ബോണ്ട് വാങ്ങുന്നു

11:55 AM 08/11/2016 മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷം സമാധാനപരമായി നടത്താനുള്ള നടപടികള്‍ ദക്ഷിണ കന്നട ജില്ലയില്‍ പൊലീസ് ശക്തമാക്കി.കഴിഞ്ഞ വര്‍ഷം ആഘോഷത്തത്തെുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായ 421 പേരില്‍ ഓരോരുത്തരില്‍നിന്നും 10 ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ട് വാങ്ങുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസ് അറിയിച്ചു. അക്രമങ്ങളില്‍ പങ്കാളികളാവുകയോ ആസൂത്രണം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ളെന്നാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് ബോണ്ട് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം കുടക് ജില്ലയിലെ മടിക്കേരിയില്‍ ടിപ്പു ജയന്തി ആഘോഷത്തത്തെുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വി.എച്ച്.പി Read more about 421 പേരില്‍ നിന്ന് പൊലീസ് 10 ലക്ഷത്തിന്‍െറ ബോണ്ട് വാങ്ങുന്നു[…]

കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം സ്മരിക്കപ്പെടേണ്ട അവസരം: യൂയാക്കിം മാര്‍ കൂറിലോസ്

11:54 am 8/11/2016 – പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം ഒരിക്കല്‍ കൂടി സ്മരിക്കപ്പെടുന്നതിനും പുതുക്കുന്നതിനുളള അവസരമായി അഖില ലോക സണ്‍ഡേ സ്കൂള്‍ദിനം മാറണമെന്ന് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജം പ്രസിഡന്റ് റ്റൈറ്റ്. റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബര്‍ 6ന് മാര്‍ത്തോമ സഭാ അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സഭാംഗങ്ങള്‍ക്കും നല്‍കിയ Read more about കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം സ്മരിക്കപ്പെടേണ്ട അവസരം: യൂയാക്കിം മാര്‍ കൂറിലോസ്[…]

ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ

11:53 AM 08/11/2016 ഫിലഡല്‍ഫിയ: ഏറ്റവും വിശ്വസ്തരായ ഉപദേശകര്‍ പോലും ട്രംപിന് അനുകൂലമായി ട്വീറ്റ് ചെയ്യാന്‍ മടിക്കുമ്പോള്‍ എങ്ങിനെയാണ് അമേരിക്കയുടെ ആണവ രഹസ്യം അദ്ദേഹത്തെ ഏല്‍പിക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ ചോദിച്ചു. അമേരിക്കയുടെ ഭരണഘടനയോട് ബഹുമാനമില്ലാത്ത ഒരാള്‍ക്ക് നിങ്ങള്‍ വോട്ടു ചെയ്യില്ളെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഫിലഡല്‍ഫിയയില്‍ നടന്ന ഹിലരിയുടെ അവസാനവട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. വൈകാരിക സ്ഥിരതയില്ലാത്ത ഒരാള്‍ സര്‍വ്വ സൈന്യാധിപനായിരിക്കാന്‍ അയോഗ്യനാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് വിഭാഗീയതയും ഐക്യവും Read more about ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ[…]

ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ

11:50 AM 08/11/2016 ബംഗളൂരു: ഈമാസം 10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ശ്രീരാമസേന തുടങ്ങിയ സംഘടനകളും കൊഡവ സമുദായവും രംഗത്തത്തെിയതോടെ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചിലര്‍ ടിപ്പു ആഘോഷത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് അതിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമീഷണര്‍മാരും ജില്ലാ ആസ്ഥാനങ്ങളിലത്തെി സുരക്ഷാനടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം Read more about ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ[…]

കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

09:45 am 8/11/2016 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ജോലിയില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും മെഡികെയര്‍, മെഡികെയ്ഡ്, ഒബാമാകെയര്‍ എന്നീ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വിഷയങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് സൗജന്യ മെഡിക്കല്‍ സെമിനാര്‍ നവംബര്‍ 12, ശനിയാഴ്ച നാലു മുതല്‍ ആറു മണിവരെ സ്റ്റാഫോര്‍ഡിലുള്ള എഡ്വിന്‍സ് നക്‌ലക്‌സ് നഴ്‌സിംഗ് സെന്റര്‍ (ദേശി ഡിസ്കൗണ്ട് ഗ്രോസേഴ്‌സ് ആന്റ് ഗസല്‍ ഇന്ത്യ റസ്റ്റോറന്റ് -കള്‍ക്ക് അടുത്ത് ) വെച്ച് നടത്തുന്നതാണ്. മിസ്. സിബി തോമസ് മെഡിക്കല്‍ സെമിനാര്‍ ക്ലാസ് നല്‍കുന്നു. യൂനിവേഴ്‌സിറ്റി Read more about കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.[…]

മാധ്യമശ്രീ അവാര്‍ഡിന് ലീനാ ഡാനിയേലിന്റെ (എഡ്വിന്‍ ആര്‍.എന്‍ റിവ്യു സെന്‍ട്രല്‍) ആശംസകള്‍

09:44 am 8/11/2016 ന്യൂയോര്‍ക്ക്: ആതുര ശുശ്രൂഷാ രംഗത്ത് വേദനിക്കുന്നവരെ പരിചരിക്കുവാന്‍ വിളക്കു കൊളുത്തി വന്ന മാലാഖയാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. നാം ദൈവദൂതയായി പ്രാര്‍ത്ഥിക്കുന്ന ആ മാലാഖയുടെ പാത അനസ്യൂതം പിന്തുടര്‍ന്നു കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കെടാത്തിരി തെളിച്ചു വച്ചിരിക്കുകയാണ് നമുക്കേവര്‍ക്കും അഭിമാനമേകുന്ന ലീനാ ഡാനിയേല്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സേവന പഥത്തിലേക്ക് ഈ മഹതിയും എത്തുന്നു. നേഴ്‌സായെത്തി കര്‍മഭൂമിയില്‍ സേവനം ചെയ്തുകൊണ്ട് പരിരക്ഷയുടെയും പരിലാളനത്തിന്റെയും സ്‌നേഹ സാമീപ്യം രോഗികള്‍ക്ക് നല്‍കി Read more about മാധ്യമശ്രീ അവാര്‍ഡിന് ലീനാ ഡാനിയേലിന്റെ (എഡ്വിന്‍ ആര്‍.എന്‍ റിവ്യു സെന്‍ട്രല്‍) ആശംസകള്‍[…]