നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാമെന്ന് അമിക്കസ് ക്യുറി.

09:44 am 8/11/2016 ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് അമിക്കസ് ക്യൂറികളെയാണ് സുപ്രീം കോടതി, വിധി പരിശോധിക്കുന്നതിനായി നിയോഗിച്ചിരുന്നത്. വിചാരണ കോടതി വിധിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികളുടെ ഭാഗം വിവരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പരാമര്‍ശമുണ്ട്. കേസില്‍ നാലു പ്രതികള്‍ക്കു വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. Read more about നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാമെന്ന് അമിക്കസ് ക്യുറി.[…]

അവസാന മണിക്കൂറില്‍ ട്രംപിന് പിന്തുണയുമായി പോള്‍ റയാന്‍.

09:40 am 8/11/2016 – പി. പി. െചറിയാന്‍ വാഷിങ്ടന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വിരാമമിട്ട് യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ ഡോണാള്‍ഡ് ട്രംപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. പോള്‍ റയാന്റെ അവസാന മണിക്കൂര്‍ പ്രഖ്യാപനം ട്രംപിന്റെ വിജയത്തിന് വളരെ അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് യാതൊരു പുതിയ നിര്‍ദ്ദേശങ്ങളും ഹിലറി മുന്നോട്ടു വച്ചിട്ടില്ലെന്നും, എട്ട് വര്‍ഷം അധികാരത്തിലിരുന് ഒബാമയുടെ Read more about അവസാന മണിക്കൂറില്‍ ട്രംപിന് പിന്തുണയുമായി പോള്‍ റയാന്‍.[…]

ഇന്ത്യാ പ്രസ്ക്ലബ് മാധ്യമശ്രീ പുരസ്കാര സമര്‍പ്പണചടങ്ങില്‍ എം.ബി.രാജേഷ് എം.പി മുഖ്യാതിഥി.

09:38 am 8/11/2016 ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ “മാധ്യമശ്രീ പുരസ്കാരം’ സമര്‍പ്പിക്കുന്നതിന് ഹൂസ്റ്റണില്‍ ചേരുന്ന യോഗത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവപോരാളിയായ എം.ബി.രാജേഷ് എം.പി, മുഖ്യാതിഥി ആവും. പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം ബി രാജേഷ് പാര്‍ലമെന്റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്ഥാനത്തും മാത്രമല്ല ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായ പാര്‍ലമെന്ററി സാന്നിദ്ധ്യമാണ്. പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജ് Read more about ഇന്ത്യാ പ്രസ്ക്ലബ് മാധ്യമശ്രീ പുരസ്കാര സമര്‍പ്പണചടങ്ങില്‍ എം.ബി.രാജേഷ് എം.പി മുഖ്യാതിഥി.[…]

പളളി ലോബിയില്‍ നിന്നും അപ്രത്യക്ഷയായ 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

09:35 am 8/11/2016 – പി. പി. ചെറിയാന്‍ ബുളളാഡ്(ടെക്‌സസ്): നവംബര് ഒന്നിന് ബുളവാഡിലുളള ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ നിന്ന് അപ്രത്യക്ഷയായ 10 വയസുളള പെണ്‍കുട്ടിയുടെ മൃതദേഹം നവംബര്‍ 5 നു വൈകിട്ട് ഡാലസില്‍ നിന്നും നൂറുമൈല്‍ അകലെയുളള ഒരു വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തതായി ചെറോക്കി കൗണ്ടി ഷെറിഫ് ജെയിംസ് കാമ്പല്‍ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന കഴിഞ്ഞു മാതാപിതാക്കളെ കാത്ത് ചര്‍ച്ച് ലോബിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണു കാണാതായത്. നവംബര്‍ 5 ശനിയാഴ്ച വൈകിട്ട് Read more about പളളി ലോബിയില്‍ നിന്നും അപ്രത്യക്ഷയായ 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.[…]

സൗദി ജനസംഖ്യയില്‍ പ്രതിവര്‍ഷം രണ്ടര ശതമാനം വര്‍ധന

01.33 AM 08/11/2016 ജിദ്ദ: സൗദിയില്‍ ജനസംഖ്യ ഓരോ വര്‍ഷവും രണ്ടര ശതമാനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് മുപ്പത്തിയേഴ് ശതമാനവും വിദേശികളാണ്. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സൗദി ജനസംഖ്യ 16.54 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ്‌ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് അഞ്ചു മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2010-ല്‍ 2,72,36,156 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 3,17,42,308-ത്തില്‍ എത്തി Read more about സൗദി ജനസംഖ്യയില്‍ പ്രതിവര്‍ഷം രണ്ടര ശതമാനം വര്‍ധന[…]

ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിച്ചേക്കും

01.32 AM 08/11/2016 ജിദ്ദ: മക്കയില്‍ ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിക്കുന്ന കാര്യം പരിഗണനയില്‍. സൗദി ശൂറാ കൌണ്‍സില്‍ ഇത് സംബന്ധമായി ചര്‍ച്ച ചെയ്യും. മക്കയില്‍ വിശുദ്ധ കഅബയില്‍ സ്ഥാപിച്ച ഹജറുല്‍ അസ്വദ് എന്ന ശിലയില്‍ ചുംബിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകര്‍മമാണ്. എന്നാല്‍ വിശ്വാസികളുടെ തിരക്ക് കാരണം പലര്‍ക്കും ഹജറുല്‍ അസ്വദിന് അടുത്തെത്താന്‍ പോലും പലപ്പോഴും സാധിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇതിനു പരിഹാരം കാണണമെന്ന് സൗദി ശൂറാ കൌണ്‍സിലിലെ വനിതാ അംഗം ഡോ.മൌദ Read more about ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിച്ചേക്കും[…]

കിളിമാനൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

01.31 AM 08/11/2016 തിരുവനന്തപുരം: കിളിമാനൂര്‍ ചുള്ളിമാനൂരില്‍ വ്യാജ ഡോക്ടറെ പിടികൂടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ഡോക്ടറെന്ന വ്യാജേന രോഗികളെ ചികില്‍സിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത മാര്‍ത്താണ്ഡം സ്വദേശി സത്യറജിയാണ് പിടിയിലായത് . കിളിമാനൂര്‍ ചുള്ളിമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് മിഷന്‍ ആശുപത്രിയിലായിരുന്നു വ്യാജന്റെ ചികില്‍സ. ആറുമാസമായി ഇയാളിവിടെ ചികില്‍സ തുടങ്ങിയിട്ട്. ഇയാള്‍ക്ക് മെഡിക്കല്‍ ബിരുദമോ മരുന്നുകള്‍ വില്‍ക്കാനുള്ള ലൈസന്‍സോ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രോഗികളെ ചികില്‍സിക്കുക മാത്രമല്ല Read more about കിളിമാനൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍[…]

സിപിഎം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു

01.30 AM 08/11/2016 തിരുവനന്തപുരം: ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാം വാര്‍ഷിക ദിനം ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെ തലസ്ഥാനത്ത് സിപിഐഎം ആചരിച്ചു. തിരുവനന്തപുരം: ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാം വാര്‍ഷിക ദിനം ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെ തലസ്ഥാനത്ത് സി പി ഐ എം ആചരിച്ചു. യുപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാജ്യത്തിന് ഗുണകരമല്ലാത്ത സംഭവങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ മുത്തലാക്ക് പൂര്‍ത്തിയാകുമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പാളയത്തുനിന്നാരംഭിച്ച റെഡ് Read more about സിപിഎം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു[…]

വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി

01.29 AM 08/11/2016 ദില്ലി: വിസ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. വിസാ ക്വാട്ട ഉയര്‍ത്താനാകില്ലെന്ന് ഇന്ത്യ-ബ്രിട്ടന്‍ സാങ്കേതിക ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യ-ബ്രിട്ടന്‍ ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി.വിസ അപേക്ഷകര്‍ക്കായി നല്ല സംവിധാനമാണ് ബ്രിട്ടിലുള്ളതെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വിസ ക്വാട്ട കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത്. ഇന്ത്യയിൽ നിന്നുള്ള 10 വിസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നും തെരേസ Read more about വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി[…]

മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി

01.28 AM 08/11/2016 വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി ദില്ലി: വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയില്‍ Read more about മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി[…]