സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു

01.53 PM 07/11/2016 തിരുവനന്തപുരം: സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഉണ്ടാകുന്ന രോഗമാണ് മരാസ്മസ്. തിരുവനന്തപുരത്തെ അമ്പൂരി കൊമ്പൈ ഊരിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് മരാസ്മസ് സ്‌ഥിരീകരിച്ചത്. രണ്ടു മാസം മുൻപ് രോഗം സ്‌ഥിരീകരിച്ചിരുന്നുവെന്നും എന്നാൽ കുട്ടികൾക്ക് വേണ്ട ചികിത്സയോ സൗകര്യങ്ങളോ ഒരുക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് വിവരം.

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു

01.51 PM 07/11/2016 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കും: തെരേസ മേ

01.48 PM 04/11/2016 ന്യൂഡൽഹി: ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇന്ത്യയുടെ നിക്ഷേപം ബ്രിട്ടനെ വൈവിധ്യമുള്ള രാജ്യമാക്കി മാറ്റിയെന്നും അവർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റിൽ ഇന്ത്യ, സ്മാർട്ട് സിറ്റി തുടങ്ങിയ ഇന്ത്യയുടെ ബൃഹത് പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്നും മേ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോകിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്റ് പ്രണബ് മുഖർജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിനു Read more about ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കും: തെരേസ മേ[…]

ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോർട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്

01.47 PM 04/11/2016 വാഷിംഗ്ടൺ: ഇ–മെയിൽ വിവാദവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണ് അനുകൂലമായ നിലപാടെടുത്ത എഫ്ബിഐ റിപ്പോർട്ട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് എതിരാളി ഡോണാൾഡ് ട്രംപ്. എഫ്ബിഐയുടെ നിലപാട് സംശയാസ്പദമാണെന്ന് ട്രംപ് പറഞ്ഞു. ഡിട്രോയിറ്റിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ്, എഫ്ബിഐ നിലപാടിനെതിരെ തിരിഞ്ഞത്. ഇത്രയും മെയിലുകൾ എട്ടു ദിവസംകൊണ്ട് എങ്ങനെ പരിശോധിച്ച് തീർക്കാനാകുമെന്ന് ട്രംപ് ചോദിച്ചു. പഴയ കാര്യങ്ങളൊന്നും പെട്ടന്ന് ഇല്ലാതാക്കാനാവില്ലെന്നു പറഞ്ഞ ട്രംപ് ഹില്ലരി അഴിമതിക്കാരിയാണെന്ന് ആവർത്തിച്ചു. Read more about ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോർട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്[…]

വിഴിഞ്ഞം വിഷയത്തിൽ ചർച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്

01.46 PM 07/11/2016 തിരുവനന്തപുരം: വിഴിഞ്ഞം കരാർ വിഷയത്തിലെ സിഎജി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ബഹളം. സിഎജി റിപ്പോർട്ട് ചോർന്നതിനെച്ചൊല്ലിയാണ് ബഹളം. സിഎജി റിപ്പോർട്ടിനു രഹസ്യ സ്വഭാവമുണ്ടെന്നും അതിന്മേൽ അധികം ചർച്ച വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, സിഎജി റിപ്പോർട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സിഎജിയുടെ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യക്‌തമാക്കി. ഇതിനിടെ സിഎജി റിപ്പോർട്ട് ചോർന്ന സംഭവം അന്വേഷിക്കണമെന്ന് പി.ടി.തോമസ് Read more about വിഴിഞ്ഞം വിഷയത്തിൽ ചർച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്[…]

ഇ മെയിൽ വിവാദം: ഹില്ലരി ക്ലിന്റണിന് ആശ്വാസവുമായി എഫ്ബിഐ റിപ്പോർട്ട്

01.44 PM 07/11/2016 വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയിൽ വിവാദത്തിൽ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണിന് ആശ്വാസം. പുനപരിശോധിച്ച ഇ മെയിലുകളിൽ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്ബിഐ വ്യക്‌തമാക്കി. നേരത്തേ, കണ്ടെത്തിയ റിപ്പോർട്ടുകളിൽനിന്ന് വ്യത്യസ്‌ഥമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും എഫ്ബിഐ അറിയിച്ചു. ഹില്ലരി ക്ലിന്റൺ 2009 നും 2013 നും ഇടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ മെയിൽ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം. യുഎസ് പ്രസിഡന്റ് Read more about ഇ മെയിൽ വിവാദം: ഹില്ലരി ക്ലിന്റണിന് ആശ്വാസവുമായി എഫ്ബിഐ റിപ്പോർട്ട്[…]

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

01.42 PM 07/11/2016 രാജ്നന്ദഗോൺ: ഛത്തീസ്ഗഡിൽ നക്സലുകൾ പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. രാജ്നന്ദഗോൺ ജില്ലയിലെ ബാഹ്നാഡിയിലാണ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നർബാദ് ബോഗ (50) ആണ് കൊല്ലപ്പെട്ടത്. റായ്പൂർ–നാഗ്പൂർ ഹൈവേയിൽ വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനു പോകുകയായിരുന്ന പോലീസുകാർക്കു നേരെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് നക്സലുകൾക്കായി മേഖലയിൽ തെരച്ചിൽ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി

01.41 PM 07/11/2016 ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖർജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ചേർന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനുശേഷം യൂറോപ്പിനു പുറത്ത് തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി പര്യടനമാണിത്. ത്രിദിന പര്യടനത്തിനിടെ ബംഗളൂരുവിലും മേ സന്ദർശനം നടത്തും. കർണാടക മുഖ്യമന്ത്രി Read more about ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി[…]

സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡോ. ടി.പി. സെന്‍കുമാര്‍.

04:55 am 7/11/2016 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍. ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ ക്രമസമാധാനരംഗത്ത് മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചില്ളെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങളില്‍നിന്ന് അകന്നല്ല താന്‍ പ്രവര്‍ത്തിച്ചത്. Read more about സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡോ. ടി.പി. സെന്‍കുമാര്‍.[…]

ഏക സിവില്‍കോഡ്: മത പണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടല്‍ മതിയെന്ന് കാന്തപുരം

04:39 am 7/11/2016 കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പുമായി കാന്തപുരം. മതത്തിന്റെ കാര്യം മത പണ്ഡിതന്മാര്‍ പറയുമെന്നും,രാഷ്ട്രീയക്കാര്‍ അവരുടെ മണ്ഡലത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ കോഴിക്കോട് പറഞ്ഞു. ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ നിലപാടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയോന്നോണമാണ് കാന്തപുരം പ്രതികരിച്ചത്. മതപണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന് കാന്തപുരം തുറന്നടിച്ചു ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷേ അപ്പോഴും മുത്വലാക്ക്, Read more about ഏക സിവില്‍കോഡ്: മത പണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടല്‍ മതിയെന്ന് കാന്തപുരം[…]