ശിവകാശിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; ഒമ്പത് മരണം

09:24 am 21/10/2016 കോയമ്പത്തൂര്‍: ശിവകാശിയില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശിവകാശി ബൈപാസ് റോഡിലെ ചെമ്പകരാമന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിട്ട മിനിവാനില്‍ പടക്ക പെട്ടികള്‍ കയറ്റുന്നതിനിടെയാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. വാനില്‍ കയറ്റിയ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഗോഡൗണില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയായിരുന്നു. ഗോഡൗണ്‍ കെട്ടിടം പൂര്‍ണമായും Read more about ശിവകാശിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; ഒമ്പത് മരണം[…]

സേതുമാധവന്റെ പാണ്ഡവപുരം ജര്‍മന്‍ പതിപ്പ് പ്രകാശനം ചെയ്തു

09:22 am 21/10/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: മലയാള നോവല്‍ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്റെ “പാണ്ഡവപുരം’ എന്ന മലയാളം നോവലിന്റെ ജര്‍മന്‍ പരിഭാഷ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്തു. തിരൂര്‍ മലയാള സര്‍വകലാശാലയുടെ ഹാള്‍ 6.0 പവലിയനില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍ ഐഎഎസ് നോവലിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ജര്‍മന്‍ പ്രസാധകരും, മലയാളി സുഹ}ത്തുക്കളും, എഴുത്തുകാരും ചടങ്ങില്‍ പങ്കെടുത്തു. നാലു പതിറ്റാണ്ട് മുമ്പ് Read more about സേതുമാധവന്റെ പാണ്ഡവപുരം ജര്‍മന്‍ പതിപ്പ് പ്രകാശനം ചെയ്തു[…]

മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്

04:34 PM 20/10/2016 തിരുവനന്തപുരം: കോടതികളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്പീക്കർ കത്തയച്ചു. സമീപ കാലത്ത് മാധ്യമപ്രവർത്തകരും അഭിഭാഷക സമൂഹവും തമ്മിൽ രൂപപ്പെട്ട സംഘർഷം വേദനാജനകവും അനഭലഷണീയവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന്‍റെ പൂർണ രൂപം: ബഹു. ചീഫ് ജസ്റ്റിസ്, കേരള ഹൈകോടതി സവിശേഷമായ സാഹചര്യത്തിലാണ് നിയമസഭാ സ്പീക്കർ എന്ന നിലയിൽ Read more about മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്[…]

മനുഷ്യത്വം: പിണറായിയുടെ വാക്കുകൾ കപടമെന്ന് കെ.കെ രമ

03:55 PM 20/10/2016 കോഴിക്കോട്: മനുഷ്യത്വത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സഭയിലെ പ്രസംഗം കപടമെന്ന് കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമ. മനുഷ്യത്വമെന്ന ഗുണം സി.പി.എമ്മിന് നഷ്ടപെട്ടതിന്‍റെ ഉദാഹരണമാണ് ടി.പി ചന്ദ്രശേഖരന്‍. കുലംകുത്തിയെന്നും കുലംകുത്തി തന്നെയെന്നുള്ള ക്രൂരമായ വാക്കുകൾ മറന്നിട്ടില്ല. അതു കൊണ്ടുതന്നെ ഹൃദയമില്ലാത്ത പുതിയ പ്രസ്താവനകൾക്ക് മുന്നിൽ മൗനിയാകാനാവില്ലെന്നും ഫേസ്ബുക്കിലിട്ട എഴുതിയ പോസ്റ്റിൽ രമ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ‘ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല; Read more about മനുഷ്യത്വം: പിണറായിയുടെ വാക്കുകൾ കപടമെന്ന് കെ.കെ രമ[…]

ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ

03:16 pm 20/10/2016 ദുബൈ: ദുബൈയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യം എത്രയും വേഗം താണ്ടാനുള്ള ഒരുക്കത്തിലാണ് ദുബൈ നഗരസഭ. സംശയമുള്ളവര്‍ക്ക് ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ വന്നുനോക്കാം. സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പരിപാടിയുമായി ബന്ധപ്പെട്ട് 16 സാങ്കേതിക പദ്ധതികളാണ് നഗരസഭ മേളയില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലുടെ കൂടൂതല്‍ സ്മാര്‍ട്ടാവുകയാണ് ദുബൈയും നഗരസഭയും. ഹരിത കെട്ടിട മൂല്യ നിര്‍ണയത്തിനുള്ള Read more about ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ[…]

അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവത്തിന് വന്‍തിരക്ക്

03:14pm 20/10/2016 അല്‍ബാഹ: കഴിഞ്ഞ ദിവസം ആരംഭിച്ച അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവം കാണാന്‍ ജനത്തിരക്ക്. പ്രദേശവാസികളും സഞ്ചാരികളും വന്‍തോതില്‍ മേളക്ക് എത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 180 ഓളം കര്‍ഷകര്‍ അണിനിരക്കുന്ന ഉറുമാമ്പഴോല്‍സവത്തില്‍ 250 ഓളം കൃഷിയിടങ്ങളില്‍നിന്നുള്ള പഴങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേഖലയിലെ കര്‍ഷകര്‍ വര്‍ഷത്തില്‍ 13 ടണ്‍ ഉറുമാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്. പഴങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രചോദനം നല്‍കുകയുമാണ് പ്രദര്‍ശനത്തിന്‍െറ മുഖ്യ ലക്ഷ്യം. ‘റുമാന്‍ അല്‍ബാഹ’ പ്രദര്‍ശനത്തിന്‍െറ ഭാഗമായി മറ്റ് കൃഷി ഉല്‍പന്നങ്ങളുടെ Read more about അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവത്തിന് വന്‍തിരക്ക്[…]

ജെ.എൻ.യു വിദ്യാർഥിയെ കാണാതായ സംഭവം: വി.സിയെ തടഞ്ഞുവെച്ച് പ്രതിഷേധം

03:10 pm 20/10/2016 ന്യൂഡൽഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താൻ സർവകലാശാല അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​വിദ്യാർഥികൾ ആരംഭിച്ച ഉപരോധ സമരം ശക്​തം. വൈസ്​ചാൻസലറെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ചുകൊണ്ട്​ ബുധനാഴ്​ച ഉച്ചക്കുശേഷം തുടങ്ങിയ ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്​. കാമ്പസിൽ നിന്ന്​ പുറത്തേക്കുള്ള എല്ലാ വഴികളും വിദ്യാർഥികൾ ഉപരോധിച്ചു. വൈസ് ചാന്‍സ്‌ലര്‍ എം ജഗദീഷ് കുമാര്‍ അർധരാത്രിക്ക്​ ശേഷം വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക്​ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അനാരോഗ്യം പരിഗണിച്ച് സര്‍വകലാശാല രജിസ്ട്രാറെ ഭരണനിർവഹണ വിഭാഗത്തി​െൻറ കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ Read more about ജെ.എൻ.യു വിദ്യാർഥിയെ കാണാതായ സംഭവം: വി.സിയെ തടഞ്ഞുവെച്ച് പ്രതിഷേധം[…]

തെരുവുനായകളും അഭിഭാഷകരുമാണ് കേരളത്തിലെ അക്രമകാരികളെന്ന് സെബാസ്റ്റ്യൻ പോൾ

03:05 PM 20/10/2016 തൃശൂർ: അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ പോൾ. വിശദീകരണം കിട്ടാത്ത രണ്ട് അക്രമകാരികളാണ് കേരളത്തിൽ ഉളളത്. ഒന്ന് തെരുവ് നായ്ക്കളും മറ്റൊന്ന് അഭിഭാഷകരും. തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാൻ കേന്ദ്രങ്ങളുണ്ട്. എന്നാൽ അക്രംകാരികളായ അഭിഭാഷകരെ എന്തു ചെയ്യണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യൻപോൾ തൃശൂരിൽ പ്രതികരിച്ചു. റിപ്പോർട്ടർമാർക്ക് പ്രവേശനമില്ലാത്ത കോടതികൾ അടഞ്ഞ കോടതികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

12:40 PM 20/10/2016 ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടതിന് കശ്മീർ സർക്കാർ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കശ്മീർ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് റജിസ്ട്രാറും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ റവന്യൂ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷ്യ വിതരണം എന്നീ ഡിപ്പാർട്ടുമെന്‍റുകളിലെ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആരോപണ വിധേയരെ പിരിച്ചുവിടാൻ ചീഫ് സെക്രട്ടറി വിവിധ ഡിപ്പാർട്ടുമെന്‍റുകൾക്ക് നിർദേശം നൽകുകയായിരുന്നു. പിരിച്ചുവിട്ടവരിൽ ചിലർ അറസ്റ്റിലാണെന്നും അധികൃതർ അറിയിച്ചു.

4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു

12:39 PM 20/10/2016 ദില്ലി: രാജ്യത്തെ ടെലികോം മേഖലയില്‍ മികച്ച 4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു. എയര്‍ടെല്ലിന്‍റെ 4ജി നെറ്റുവര്‍ക്കുകള്‍ വിപുലപ്പെടുത്താനുള്ള 3350 കോടിയുടെ കരാറില്‍ ഇരുകമ്പിനികളും ഒപ്പുവെച്ചു. മുംബൈ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, കേരള, ഗുജറാത്ത്, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, സര്‍ക്കിളുകളിലാണ് ഏയര്‍ടെല്‍ 4ജി നെറ്റ്വര്‍ക്ക് എത്തുന്നത്. നോക്കിയയുടെ നെറ്റ്വര്‍ക്കിംഗ് വിഭാഗമാണ് ഇതിന് വേണ്ട അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏയര്‍ടെല്ലിന്‍റെ പങ്കാളി. രണ്ട് കൊല്ലത്തേക്കാണ് കരാര്‍ എന്നാണ് Read more about 4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു[…]