വിഎസ്ന് ഇന്ന് പിറന്നാള്‍

12:38 PM 20/10/2016 തിരുവനന്തപുരം: ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം പിറന്നാള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന വിഎസ് അച്യൂതാനന്ദന്‍ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ചുമതലയില്‍ നില്‍ക്കുമ്പോഴാണ് പുതിയ വീട്ടില്‍ പിറന്നാളുകാരന്‍ ആകുന്നത്.

കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍

12:35 PM 20/10/2016 തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍നിന്ന് നിസാമുദ്ദീന്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളി-നിസാമുദ്ദീന്‍ എ.സി സ്പെഷല്‍ ട്രെയിന്‍ (04425) നവംബര്‍ 7,14,21,28 തീയതികളില്‍ (തിങ്കളാഴ്ച) രാത്രി 11ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ പുലര്‍ച്ചെ മൂന്നിന് നിസാമുദ്ദീനിലത്തെും. ഒരു ഫസ്റ്റ് എ.സി, അഞ്ച് ടു ടയര്‍ എ.സി , 11 ത്രീടയര്‍ എ.സി എന്നിവയുണ്ടാകും. കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (07116) നവംബര്‍ 7,14,21,28 തീയതികളില്‍ Read more about കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍[…]

ഇന്ത്യൻ ടി.വി, റേഡിയോ പരിപാടികൾക്ക് പാകിസ്താനിൽ സമ്പൂർണ വിലക്ക്

12:34 PM 20/10/2016 ഇസ്ലാമാബാദ്: ഇന്ത്യൻ ടി.വി, റേഡിയോ പരിപാടികൾക്ക് വെള്ളിയാഴ്ച മുതൽ പാകിസ്താനിൽ സമ്പൂർണ വിലക്ക്. പാകിസ്താനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) യാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒക്ടോബർ 21 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതലാണ് നിരോധം ആരംഭിക്കുക. ഇത് ലംഘിക്കുന്നവരുടെ ലൈസൻസുകൾ മറ്റൊരു മുന്നിയിപ്പില്ലാതെ തന്നെ റദ്ദ് ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. ഫെഡറൽ ഗവൺമെന്‍റിന്‍റെ അഭ്യർഥന പ്രകാരമാണ് Read more about ഇന്ത്യൻ ടി.വി, റേഡിയോ പരിപാടികൾക്ക് പാകിസ്താനിൽ സമ്പൂർണ വിലക്ക്[…]

ഭുവനേശ്വർ തീപിടിത്തം: ആശുപത്രി ട്രസ്റ്റി പൊലീസില്‍ കീഴടങ്ങി

12:30 PM 20/10/2016 ഭുവനേശ്വര്‍: ഒഡിഷയിൽ തീപിടിത്തത്തെ തുടർന്ന് 21 പേർ മരിച്ച സംഭവത്തിൽ ഭുവനേശ്വർ എസ്.യു.എം ആശുപത്രി ട്രസ്റ്റി പൊലീസില്‍ കീഴടങ്ങി. ആശുപത്രി നടത്തിപ്പുകാരായ ശിക്ഷ്യ ഓ അനുസന്ധാന്‍ ജീവകാരുണ്യ എന്ന സംഘടനയുടെ ട്രസ്റ്റി മനോജ് നായക് ആണ് ഒഡിഷ ഖണ്ഡഡഗിരി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് മനോജ് നായക് കീഴടങ്ങിയതെന്ന് പൊലീസ് കമീഷണര്‍ വൈ.ബി ഖുരാനിയ മാധ്യമങ്ങളോട് പറഞ്ഞു. ട്രസ്റ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ദുരന്ത ദിവസം Read more about ഭുവനേശ്വർ തീപിടിത്തം: ആശുപത്രി ട്രസ്റ്റി പൊലീസില്‍ കീഴടങ്ങി[…]

ചരിത്ര നേട്ടം; ബംഗളുരു എഫ്.സി എ.എഫ‍്.സി കപ്പ് ഫൈനലില്‍

12:24 PM 20/10/2016 എ.എഫ്.സി കപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടവും ഇതോടെ ബംഗളുരു എഫ്.സിക്ക് സ്വന്തമായി ബംഗളുരു എഫ്.സി ഏഷ്യന്‍ ഫുഡ്ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്. ബംഗളുരുവില്‍ നടന്ന രണ്ടാം സെമിയില്‍ മലേഷ്യന്‍ ജെ.ഡി.ടി ക്ലബ്ബിനെ തോല്‍പ്പിച്ചാല്‍ ബംഗളുരു എഫ്.സി ഫൈനലില്‍ ഇടം പിടിച്ചത്. എ.എഫ്.സി കപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടവും ഇതോടെ ബംഗളുരു എഫ്.സിക്ക് സ്വന്തമായി. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ Read more about ചരിത്ര നേട്ടം; ബംഗളുരു എഫ്.സി എ.എഫ‍്.സി കപ്പ് ഫൈനലില്‍[…]

സ്വർണവിലയിൽ വർധന; പവന് 22,680 രൂപ

12:16 PM 20/10/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 22,680 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ബുധനാഴ്ച 22,600 രൂപയായിരുന്നു പവൻവില. രാജ്യാ

തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

12:14 PM 20/10/2016 മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കി. സിനിമ ഉടന്‍ മിനിസ്ക്രീനിലേക്കെന്ന തരത്തില്‍നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണണെന്നാവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിനിമ റിലീസിനു മുന്‍പും ശേഷവും തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരാണ് അണിയറ പ്രവര്‍ത്തകരുടെ പരാതി. ബോക്‌സോഫീസില്‍ വിജയിക്കാത്തതിനാല്‍ തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനി സ്ക്രീനിലേക്കെന്നതടക്കം വ്യാപകമായ പ്രചരണങ്ങളാണ് പരാതിക്കാധാരം. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. Read more about തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി[…]

ഏഴ് കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

12:00PM 20/10/2016 അവധി വെട്ടിക്കുറച്ചെന്ന് ആരോപിച്ച് സമരം ചെയ്ത ഡ്രൈവര്‍മാരെയാണ് സസ്പെന്റ് ചെയ്തത് സമരം ചെയ്ത തൃശൂരിലെ കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രവര്‍മാര്‍ക്ക് സസ്‌പന്‍ഷന്‍. തൃശൂര്‍ ഡിപ്പോയിലെ ഏഴ് ഡ്രൈവര്‍മാരെയാണ് ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന കാരണത്താല്‍ സസ്‌പന്‍റ് ചെയ്തത്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ക്‌സാനിയാ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ അവധി വെട്ടിച്ചുരുക്കിയെന്നാരോപിച്ചാണ് ഡ്രൈവര്‍മാര്‍ സമരം ചെയ്തത്. തിരുവനന്തപുരത്തുനിന്നും മംഗലാപുരം,മൈസൂര്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്കാനിയാ ബസിന്റെ തൃശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. തലസ്ഥാനത്തുനിന്നും പുറപ്പെടുന്ന ബസിലെ ഡ്രൈവര്‍ തൃശൂരിലെത്തി Read more about ഏഴ് കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍[…]

ബാബുവിന് കുരുക്ക് മുറുകുന്നു; അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്

11:59 AM 20/10/2016 മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുരുക്ക് മുറുകുന്നു. കുമ്പളങ്ങി സ്വദേശിയായ ബാബുറാം കെ. ബാബുവിന്റെ ബിനാമി തന്നെയാണെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കേസില്‍ കെ ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവന്‍ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. കൊച്ചിയില്‍ കണ്ണായ 40 Read more about ബാബുവിന് കുരുക്ക് മുറുകുന്നു; അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്[…]

അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍

11:55 AM 20/10/2016 – പി. പി. ചെറിയാന്‍ ഫ്‌ളോറിഡ : കുപ്രസിദ്ധ ‘അര തലയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്‌ളോറിഡായില്‍ നിന്നുളള കാര്‍ലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസില്‍ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടര്‍ന്ന് ആളിപടര്‍ന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂര്‍ണ്ണമായി അഗ്‌നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാര്‍ലോസിനെ ഒക്ടോബര്‍ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്‌നിശമനാ സേനാ വിഭാഗം എത്തി ചേര്‍ന്നപ്പോള്‍ മറ്റു Read more about അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍[…]