പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പുതിയ ദൗത്യമന്ത്രവുമായി ഇന്ത്യന്‍ സൈന്യം.

09:50 am 13/10/2016 നൗഷേര: പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പുതിയ ദൗത്യമന്ത്രവുമായി ഇന്ത്യന്‍ സൈന്യം. ‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’ (ശത്രു വേട്ടമൃഗം, നമ്മള്‍ വേട്ടക്കാര്‍) എന്ന പുതിയ മന്ത്രം എഴുതിയ ബോര്‍ഡുകള്‍ നിയന്ത്രണരേഖയിലും സൈനികര്‍ നിരന്തരം പട്രോളിങ് നടത്തുന്ന റൂട്ടിലെ പൈന്‍ മരങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഉറി ഭീകരാക്രമണത്തിന് മറുപടിയായി സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുമ്പോള്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പറയുന്നു. മിന്നലാക്രമണത്തില്‍ അപമാനിതരായ പാക് സൈന്യം ഏതു വിധേനയും Read more about പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പുതിയ ദൗത്യമന്ത്രവുമായി ഇന്ത്യന്‍ സൈന്യം.[…]

കളക്ഷനിൽ പുലിമുരുകൻ ഏറെ മുന്നിലെന്ന് റിപ്പോർട്ട്

09;33 am 13/10/2016 വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങളിൽ കളക്ഷനിൽ പുലിമുരുകൻ ഏറെ മുന്നിലെന്ന് റിപ്പോർട്ട്. 4 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് വിവരം. മള്‍ട്ടിപ്‌ളെക്‌സില്‍ 3 ദിവസം കൊണ്ട് 126 ഷോ പൂര്‍ത്തിയാക്കിയ പുലിമുരുഗന്‍ 42.86 ലക്ഷം നേടിയപ്പോള്‍ 83 ഷോകളുമായി തൊട്ടുപിന്നില്‍ തോപ്പില്‍ ജോപ്പനുണ്ട്. 23.42 ലക്ഷമാണ് ജോപ്പന്റെ മള്‍ടിപ്‌ളെക്‌സ് കളക്ഷനെന്ന് മള്‍ട്ടിപ്‌ളെക്‌സ് ബോക്‌സ് ഓഫീസ് ട്രാക്കേഴ്‌സായ ഫോറം കേരളം പറയുന്നു.

നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

09:40 am 13/10/2016 കൊച്ചി: നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന്‍റെ അവകാശവുമായി ബന്ധപ്പെട്ട് നിലിനല്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്. മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മില്‍ കാലങ്ങളായി നിയമയുദ്ധം നടന്നുവരികയാണ്. സ്കൂളിന്‍റെ കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. പരിപാടി നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നേരത്തെ യാക്കോബായസഭ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. Read more about നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.[…]

പുലിമുരുകനിലെ തീം സോങ് കോപ്പിയടിച്ചിട്ടില്ല -ഗോപീ സുന്ദർ .

09;33 am 13/10/2016 പുലിമുരുകൻ റിലീസായതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിലെ തീം സങ് പുറത്തിറങ്ങിയതോടെ ചർച്ച വഴിമാറി. തീം സോങ് കോപ്പിയടിയാണെന്ന ആരോപണവുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ ഇത് നിഷേധിച്ച് സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്നെ രംഗത്തെത്തി. ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും കോപ്പിയടിച്ചതാണെങ്കിൽ അത് പറയാൻ തനിക്ക് മടയില്ലെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു. ആരോപിക്കുന്ന ഗാനത്തിന്‍റെ രാഗമായിരിക്കാം തീം സോങ്ങിനുള്ളതെന്നും എന്നാൽ Read more about പുലിമുരുകനിലെ തീം സോങ് കോപ്പിയടിച്ചിട്ടില്ല -ഗോപീ സുന്ദർ .[…]

അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.

09:30 am 13/10/2016 ഡമസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അലപ്പോയിലെ ബുസ്താന്‍ അല്‍ഖിലും ഫര്‍ദോസ്, അര്‍റഷീദ എന്നിവിടങ്ങളിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അലപ്പോയുടെ ഉള്‍പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ബോംബ് സ്ഫോടനങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശേഷിക്കുന്ന കുടിവെള്ളം വളരെ പരിമിതമാണെന്നും വൈദ്യസാമഗ്രികളുടെ അടിയന്തര ആവശ്യമാണുള്ളതെന്നും മുറിവേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള വഴികള്‍ തുറന്നുതരണമെന്നും സന്നദ്ധ സഹായ ഏജന്‍സികള്‍ അഭ്യര്‍ഥിച്ചു. സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള 63 Read more about അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.[…]

സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന

09:30 am 13/10/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിൽ സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന അറിയിച്ചു. ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സേന സ്ഥിരീകരിച്ചു. പാംപോറിൽ 58 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷമാണ് കരസേന സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ ഭീകരരെ കീഴ്പ്പെടുത്തിയത്. 80 മുറികളും 60 കുളിമുറികളും ഉള്ള കെട്ടിടത്തിൽ ഭീകരർ ഒളിച്ചതിനാൽ ഏറെ കൗശലം ആവശ്യമായ ഓപ്പറേഷനായിരുന്നു ഇതെന്ന് കരസേന വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം Read more about സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന[…]

യു.എന്‍ സെക്രട്ടറി ജനറല്‍: അന്‍േറാണിയോ ഗുട്ടെറസിനെ ഇന്ന് പ്രഖ്യാപിക്കും .

09:27 am 13/10/2016 യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ വ്യാഴാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടക്കുന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുക്കുക. ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്‍െറ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ Read more about യു.എന്‍ സെക്രട്ടറി ജനറല്‍: അന്‍േറാണിയോ ഗുട്ടെറസിനെ ഇന്ന് പ്രഖ്യാപിക്കും .[…]

വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും: ലോക്നാഥ് ബെഹ്റ.

09:04 am 13/10/2016 തിരുവനന്തപുരം: ഹര്‍ത്താല്‍ദിനത്തില്‍ അതിക്രമം തടയാന്‍ ഡി.ജി.ബി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്തി. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കേന്ദ്രീകൃതപ്രവേശം അട്ടിമറിച്ചതുസംബന്ധിച്ച് സംസ്ഥാന പ്രവേശപരീക്ഷാകമീഷണര്‍ വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

09:27 am 13/10/2016 തിരുവനന്തപുരം: പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കേന്ദ്രീകൃതപ്രവേശം അട്ടിമറിച്ചതുസംബന്ധിച്ച് സംസ്ഥാന പ്രവേശപരീക്ഷാകമീഷണര്‍ വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഹൈകോടതി നിര്‍ദേശ പ്രകാരം ഏഴിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന് രേഖകള്‍ ഹാജരാക്കാതെയാണ് കോളജുകള്‍ നടപടി അട്ടിമറിച്ചത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത ഈ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളും നേരത്തേ മുഴുവന്‍ സീറ്റുകളിലും സ്വന്തംനിലക്ക് പ്രവേശം നടത്തിയിരുന്നു. വ്യാപകപരാതികളെതുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ട് കോളജുകളിലെയും Read more about കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കേന്ദ്രീകൃതപ്രവേശം അട്ടിമറിച്ചതുസംബന്ധിച്ച് സംസ്ഥാന പ്രവേശപരീക്ഷാകമീഷണര്‍ വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും[…]

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി.

09:24 am 13/10/2016 പുണെ: മുംബൈയോടേറ്റ തോല്‍വിക്ക് പുണെയില്‍ കണക്കുതീര്‍ത്ത് വടക്കന്‍ പോരാളികള്‍ വീണ്ടും വിജയവഴിയില്‍. ഐ.എസ്.എല്ലില്‍ നാലാം മത്സരത്തിനിറങ്ങിയ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി. കളിയുടെ 79ാം മിനിറ്റില്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ നേടിയ ഉജ്ജ്വല ഗോളിലൂടെയായിരുന്നു ജയം. ഇരുനിരയും പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. 37ാം മിനിറ്റില്‍ നിസ്സാരമായൊരു ടാക്ളിങ്ങിന്‍െറ പേരില്‍ നോര്‍ത് ഈസ്റ്റ് ഡിഫന്‍ഡര്‍ നിര്‍മല്‍ ഛേത്രി ചുവപ്പുകാര്‍ഡുമായി പുറത്തായപ്പോഴാണ് ഗാലറി ആദ്യം Read more about നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി.[…]