അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​.

06:20 pm 13/10/2016 മുംബൈ: കിഴക്കൻ ബാന്ദ്രയിലെ ബെഹ്റാംപാട, ആനന്ദ് കനേക്കർ മാർഗ്ഗിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​. രണ്ട് പെൺകുട്ടികളടക്കം ഏതാനും പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി അധികൃതർ പറഞ്ഞു. ദൃക്​സാക്ഷികളാണ് പെൺകുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്. വ്യാഴാഴ്​ച ഉച്ചക്ക്​ 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്​. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ്

കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

02:40 pm 13/10/2016 കോഴിക്കോട്​: കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്​ച രാവിലെ ഒമ്പതുമണിയോടെ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ തീവണ്ടിയിലാണ്​ 40 വയസു തോന്നിക്കുന്ന സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ജനറൽ കംമ്പാർട്ട്​മെൻറിലാണ്​ കർണാടക സ്വദേശിയെന്ന്​ സംശയിക്കുന്ന സ്​ത്രീ​യുടെ മൃതദേഹം കണ്ടെത്തിയത്​. യാ​ത്രക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയും തുടർന്ന്​ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്​.

ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.

02:33 pm 13/10/2016 ബറേലി: ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. തുടർന്ന് പെൺകുട്ടി ആംബുലൻസിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ഷേർഗാഹിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്​സാണ്​ പെൺകുട്ടിക്ക്​ വൈദ്യസഹായം നിരസിച്ചത്​. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച നഴ്സ് അവൾ ബലാത്സംഗത്തെ തുടർന്നാണ്​ ഗർഭിണിയായതെന്നതിനാൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിരുന്നു. പ്രസവത്തിന്​ ബറേലി ജില്ലാ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റണ​മെന്ന് നഴസ് ആവശ്യപ്പെട്ടതായി പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മറ്റൊരു Read more about ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.[…]

കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.

02:20 pm 13/10/2016 കണ്ണൂര്‍: കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു. എസ്.ഡി.പി.ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്‍റും പാചകത്തൊഴിലാളിയുമായ എം. ഫാറൂഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ സിറ്റിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച പൊലീസ് പിക്കറ്റിങ്ങിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെട്ടിയത്. നീര്‍ച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കട്ട റഊഫ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. റഊഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈകൾക്കും വയറിനും പരിക്കേറ്റ Read more about കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.[…]

റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

01:00 pm 13/10/2016 റിയാദ്: തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും. റിയാദിലേക്ക് ശുദ്ധജലമത്തെിക്കുന്ന ഭീമന്‍ പൈപ്പുകളിലൊന്ന് റിയാദ് മെട്രോ പാതക്ക് കുറുകെ വരുന്നുണ്ട്. ഇത് മാറ്റിപ്പണിയുന്നതിനാല്‍ വ്യാഴം മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് ജലവിതരണത്തില്‍ ഭംഗം നേരിട്ടേക്കുമെന്ന് നാഷനല്‍ വാട്ടര്‍ കമ്പനി വ്യക്തമാക്കി. ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങളില്‍ പകരം സംവിധാനത്തിലൂടെ വെള്ളമത്തെിക്കാന്‍ കമ്പനി അധികൃതര്‍ ശ്രമം നടത്തും. റിയാദ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തുള്ള വന്‍ പൈപ്പ്ലൈനാണ് തിരിച്ചുവിടുന്നത് എന്നതിനാല്‍ ആ ഭാഗത്താകും കൂടുതല്‍ Read more about റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും[…]

അപര്‍ണാ ബാലമുരളി തമിഴിലേക്ക്.

12:57 pm 13/10/2016 മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണാ ബാലമുരളി തമിഴിലേക്ക്. എട്ട് തോട്ടകള്‍ എന്ന തമിഴ് ത്രില്ലറിലാണ് അപര്‍ണാ ബാലമുരളി അഭിനയിക്കുന്നത്. ശ്രീ ഗണേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണാ ബാലമുരളി ഒരു മാധ്യമപ്രവര്‍ത്തകയായിട്ടാണ് അഭിനയിക്കുന്നത്. വെട്രി, നാസര്‍, എം എസ് ഭാസ്കര്‍, മൈം ഗോപി, ടി ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകി.

12;55 pm 13/10/2016 തിരുവനന്തപുരം: അഴിമതി-സ്വജന പക്ഷപാതങ്ങളിൽ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകിയതായി അറിയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നൽകിയതെന്നാണ് സൂചന. രാജി എപ്പോൾ പുറത്തു വിടണമെന്നതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു പക്ഷേ ഇന്നു തന്നെ ഉണ്ടായേക്കാം. അല്ലെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചർച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടാനാണ് സാധ്യത. പൊതുമേഖലാ കമ്പനികളിൽ എം.ഡിമാരായി മന്ത്രിയുടെ അടുത്ത ബന്ധുക്കളെ നിയമിച്ചത് മാത്രമല്ല, Read more about മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകി.[…]

ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും.

12:38 pm 13/10/2016 തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും. പുലര്‍ച്ചെ 6.15ന് കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്. പുന$സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എത്രയുംവേഗം സമര്‍പ്പിക്കാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്ക് ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനുള്ള അന്തിമ സമയപരിധി ഒക്ടോബര്‍ അഞ്ചിന് അവസാനിച്ചിരുന്നു. സമയം നീട്ടി നല്‍കണമെന്ന് പ്രമുഖ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈകമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പേര് ഉള്‍പ്പെട്ട പാനല്‍ നല്‍കാന്‍ അനുവദിക്കണമെന്ന Read more about ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും.[…]

ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ.

12;50 pm 13/10/2016 വാഷിങ്ടൺ: സ്ത്രീകളോട് അശ്ലീല പരാമർശം നടത്തി വിവാദത്തിലായ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ. തങ്ങളുടെ സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തി. വിമാനത്തിൽ വെച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും തൻെറ വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്നും ഒരു സ്ത്രീ വ്യക്തമാക്കി. 30 വർഷം മുമ്പായിരുന്നു സംഭവം. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2005 ൽ എലിവേറ്ററിനു പുറത്ത് വെച്ച് തന്നെ ചുംബിച്ചതായി മറ്റൊരു സ്ത്രീ Read more about ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ.[…]

പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

12:33 pm 13/10/2016 കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി രജ്ഞിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബുധനാഴ്ച രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. തൊട്ടടുത്തുതന്നെയാണ് രമിത്തിന്‍െറ വീടും. വെട്ടേറ്റ് തലക്കും കഴുത്തിനും കൈക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലത്തെിച്ചത്. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും Read more about പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.[…]