ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ ജയം

06:30 pm 11/10/2016 ഇന്ദോർ: ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ സമ്പൂർണ ജയം. ഇന്ദോറിൽ നടന്ന മൂന്നാം ടെസ്​റ്റിൽ ന്യൂസിലൻഡി​െന ​ 321 റൺസിന്​ തോൽപിച്ചാണ്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്​. ഇ​ന്ദോർ ടെസ്​റ്റി​െൻറ രണ്ടാം ഇന്നിങ്​സിൽ 59 റൺസ്​ വഴങ്ങി ഏഴ്​ വിക്കറ്റ്​ വീഴ്​ത്തിയ ആർ. അശ്വി​െൻറ പ്രകടനമാണ്​ ഇന്ത്യക്ക്​ മികച്ച വിജയം സമ്മാനിച്ചത്​. പരമ്പരയിൽ മൊത്തം 27 വിക്കറ്റ്​ വീഴ്​ത്തിയ അശ്വിനാണ്​ മാൻ ഒാഫ്​ ദ സീരീസ്​. രണ്ടാം ഇന്നിങ്​സിൽ 475 റൺസ്​ Read more about ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ ജയം[…]

നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.

06:29 pm 11/10/2016 ഷാർജ: നാദാപുരം കക്കംവെള്ളി സ്വദേശി പരേതനായ പുത്തലത്ത് അബ്ദുല്ലയുടെ മകൻ റഫീഖ് (41) ഷാർജയിൽ നിര്യാതനായി. കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് കുഞ്ഞാമി, നാദാപുരം കളപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൾ സറീനയാണ് ഭാര്യ. മക്കൾ സുഹൈൽ,ദാനിഷ്,ഫാത്തിമ. സഹോദരങ്ങൾ ജാഫർ,ഫജ്ഫർ,ഉമൈബ,ജുനൈബ. മുജീബ് തോട്ടത്ത് വീട്ടില്‍, റാസിക് വെള്ളോളി തുടങ്ങിയവര്‍ സഹോദരി Read more about നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.[…]

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു

04:48 pm 11/10/2016 കൊച്ചി: ബന്ധുനിയമന വിവാദം എൽ.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്‍റെ സഹോദരന്റെ മകളുടെ ഭർത്താവും ,ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സർക്കാർ അഭിഭാഷക പട്ടികയിലുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവൺമെന്റ് പ്ലീഡറായി. പിണറായി Read more about ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു[…]

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ശക്തിയാര്‍ജ്ജിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

02:43 pm 11/10/2016 ഹെല്‍മന്ദ് പ്രവിശ്യയിലാണ് രാത്രി താലിബാന്റെ ആക്രമണമുണ്ടായത്. തലസ്ഥാനമായ ലഷ്കര്‍ഗാഹ് താലിബന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. താലിബന്‍ആക്രണത്തില്‍10 പൊലീസുകാരടക്കം 14 പേര്‍ മരിച്ചു. 2014ല്‍ നാറ്റോ സേന പിന്‍മാറിയ ശേഷം താലിബാനും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

02.13 PM 11/10/2016 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധികവൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതിയെ വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 45 ശതമാനം വെള്ളം മാത്രമാണുള്ളത്. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ്, പവര്‍കട്ട് എന്നിവ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം Read more about സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍[…]

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം

11-10-2016 02.09 PM ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 475 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 216/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ Read more about ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം[…]

നിയമം ലംഘിക്കുന്നവര്‍ ഗോരക്ഷകരല്ലെന്ന് മോഹന്‍ ഭാഗവത്

11-10-2016 01.59 PM നിയമം ലംഘിക്കുന്നവര്‍ ഗോ രക്ഷകരല്ലെന്നും ഗോരക്ഷകരെ വഴിതെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗോരക്ഷകരെ വ്യാജന്മാരില്‍ നിന്ന് തിരിച്ചറിയണം. ഗോ സംരക്ഷണ നിയമങ്ങള്‍ ഇതുവരെ നിര്‍മ്മിക്കാത്തതിനാല്‍ പശുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം ഗോ സരംക്ഷകര്‍ ആരംഭിക്കണം. എന്നാല്‍ ആരാണ് നിയമം ലഘിക്കുന്നതെന്ന് ശ്രദ്ധിക്കണം. ജൈന വിഭാഗക്കാരടക്കം പലരും ഗോ സംരക്ഷകരാണ്. ഗോ രക്ഷകര്‍ നല്ല മനുഷ്യരാണ്. എന്നാല്‍ അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ Read more about നിയമം ലംഘിക്കുന്നവര്‍ ഗോരക്ഷകരല്ലെന്ന് മോഹന്‍ ഭാഗവത്[…]

പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ.

01:43 pm 11/10/2016 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ. മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈ മോഡലാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫിന്‍റെ ഇരുപതാം സംസ്ഥാന സമ്മേളന വേദിയിലാണ് കനയ്യകുമാർ ഇക്കാര്യം പറഞ്ഞത്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. മിന്നലാക്രമണത്തിന്‍റെ പേരിൽ മോദി രാഷ്ട്രീയം കളിക്കുന്നു. യഥാർഥ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. ‘സ്കിൽ ഇന്ത്യയല്ല കിൽ ഇന്ത്യ’യാണ് മോദിയുടെ ലക്ഷ്യമെന്നും കനയ്യ കുമാർ പരിഹസിച്ചു. ചെളിയിൽ Read more about പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ.[…]

കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം

11-10-2016 01.38 PM കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഒരു കൂട്ടം തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. ഇന്ന് രാവിലെയാണ് ഷോപ്പിയാനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഒരു സൈനികനും ഏഴ് നാട്ടുകാര്‍ക്കുമുള്‍പ്പെടെ എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഷോപ്പിയാന്‍ പട്ടണത്തില്‍ വെച്ചാണ് വാഹനങ്ങള്‍ക്ക് നേരെ താവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റി ഇത് അല്‍പ്പം അകലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് Read more about കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം[…]

സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.

12:40 pm 11/10/2016 സ്വയംഭരണ കോളേജുകളെ ശക്തമായി ഇടത് സംഘടനകള്‍ എതിര്‍ക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പുറത്ത് വന്നത്. മികച്ച പ്രവര്‍ത്തന നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണാവകാശം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടി യു.ഡി.എഫ് കാലത്ത് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇടതുമുന്നണി ഉയര്‍ത്തിയത്. എസ്.എഫ്.ഐ മുതല്‍ സി.പി.ഐ.എം വരെ ഇതിനെ നിശിതമായി എതിര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി ആശയത്തെ പൂര്‍ണമായും അനുകൂലിക്കുന്നു. സംസ്ഥാനത്ത് സ്വയംഭരണ Read more about സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.[…]