കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.

O7:46 PM 1/10/2016 ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിലെ ​ ആദ്യ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ കേരളക്കരയുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. കിക്കോഫ്​ മത്സരത്തിൽ 55ാം മിനിറ്റിലാണ്​ നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം കത് സൂമി യൂസയാണ്​ ഗോള്‍ സ്വന്തമാക്കിയത്​. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. നിക്കോളാസ് വെലസിന്റെ Read more about കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.[…]

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു

07:23 PM 1 /10/2016 ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്​ഘാടന ചടങ്ങാണ്​ നടന്നത്​. ​െഎ.എസ്​.എൽ ഉദ്​ഘാടന ചടങ്ങിൽ ബോളിവുഡ്​ താരങ്ങളായ അഭിഷേക്​ ബച്ചൻ, ആലിയ ഭട്ട്​, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്​ എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന്​ ക്രിക്കറ്റ്​ ഇതിഹാസവും കേരള Read more about ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു[…]

ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി

O 7:21 PM 1 /10/2016 ന്യൂഡൽഹി: പാക്​ സിനിമ താരങ്ങളെ ബോളിവുഡ്​ വിലക്കിയതിന്​ മറുപടിയുമായി പാകിസ്​താൻ. ഇന്ത്യൻ ടെലിവിഷൻ ചാനലുകളു​െട പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി ​. ഒക്​ടോബർ 15നകം ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നത്​ അവസാനിപ്പിച്ചില്ലെങ്കിൽ കേബ്​ൾ നെറ്റ്​വർക്കുകൾക്കും ചാനലുകൾക്കുമെതിരെ ശക്​തമായ നടപടിയുണ്ടാകുമെന്ന്​ പാകിസ്​താൻ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി. നിരവധി ​പ്രാദേശിക കേബ്​ൾ ശൃംഖലകൾ അനുമതിയില്ലാതെ ഇന്ത്യൻ ടോക്​ ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം ​െചയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി Read more about ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി[…]

ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.

07:07 pm 1/10/2016 കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. Read more about ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.[…]

വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തില്‍

07:14 pm 1/10/2016 – ബിജു ചെറിയാന്‍ ന്യൂജേഴ്‌സി: വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്്‌സ് ദേവാലയത്തില്‍ വിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ (കോതമംഗവം ബാവ) 331-മത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ അമേരിക്കന്‍ റീജിയന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മലങ്കര സഭയില്‍ സത്യവിശ്വാസം പരിരക്ഷിക്കുവാന്‍ എ.ഡി 1685-ല്‍ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന കിഴക്കിന്റെ കാതോലിക്കയായിരുന്നു വിശുദ്ധ Read more about വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തില്‍[…]

65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി .

0 7:00 PM 1/10/2016 ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. 64,275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 65,250 കോടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നത്​ കേന്ദ്രസർക്കാറി​െൻറ പ്രധാന Read more about 65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി .[…]

ജയലളിത സുഖം പ്രാപിച്ചു വരുന്നു.

06:49 pm 1/10/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ എ.​െഎ.എ.ഡി.എം.കെ. ജയലളിത സുഖം പ്രാപിച്ച്​ വരികയാണെന്നും പ്രശ്​നങ്ങളൊന്നുമില്ലെന്നും ലണ്ടനിൽ നിന്നെത്തിയ വിദഗ്​ധ ഡോക്​ടറുടെ കീഴിൽ ചികിൽസ പുരോഗമിക്കുകയാണെന്നും എ.​െഎ.എ.ഡി.എം.കെ വക്​താവ്​ പി. രാമചന്ദ്രൻ അറിയിച്ചു. അമ്മയുടെ ചിത്രം പുറത്ത്​ വിടേണ്ട കാര്യമില്ല. സാധാരണ രീതിയിൽ രോഗിയായ ഒരാളുടെ ചിത്രം പുറത്ത്​ വിടാറില്ല. പ്രതിപക്ഷത്തോട്​ ഉത്തരം പറയാൻ ഞങ്ങളില്ല. ജനങ്ങളോട്​ ഉത്തരം പറയേണ്ട ബാധ്യതയുള്ളത്​ കൊണ്ടാണ്​ പ്രസ്​താവന ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ Read more about ജയലളിത സുഖം പ്രാപിച്ചു വരുന്നു.[…]

ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു

06:50 pm 1/10/2016 ബെയ്​ജിങ്​: ഇന്ത്യക്കുമേല്‍ ആശങ്കയുടെ വൈദ്യുതി പ്രവാഹമായി തിബത്തിലെ ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു. ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവിലാണ്​ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നത്​. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്. ഇന്ത്യയിലെ സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി വരുന്നത്. ഡാം പൂര്‍ണ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബ്രഹ്മപുത്ര വഴി ഇന്ത്യയിലേക്കൊഴുകിയിരുന്ന ജലത്തിന്‍െറ Read more about ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു[…]

ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ

06:48 pm 1/10/2016 ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ (ബി.സിസി​.െഎ) ​െഎ.സി.സി.യോട്​​ആവശ്യപ്പെട്ടു. ഇരുടീമുകളും തമ്മിൽ പ്രശ്നമുണ്ടാകുന്നത് ​ഒഴിവാക്കാനാണ്​ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് ബി.സി.സി.െഎ പ്രസിഡൻറ്​ അനുരാഗ്​ താക്കൂർ നൽകുന്ന വിശദീകരണം. ഇന്ന്​ ചേർന്ന ബി.സി.സി​.െഎ യോഗത്തിലാണ്​ ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനമെടുത്തതെന്നും ഇൗ വിഷയം ബോർഡി​െൻറ പ്രത്യേക ജനറൽ ​യോഗത്തിൽ ചർച്ച ചെയ്തിരുന്നതായും താക്കൂർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം Read more about ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ[…]

കാര്‍ വില്‍പ്പനയില്‍ കുതിപ്പ്.

03:03 pm 1/10/2016 ഓണത്തിന് സംസ്ഥാനത്തെ കാര്‍ വില്‍പ്പനയില്‍ കുതിപ്പ്. 660 കോടി രൂപയുടെ കാര്‍ വില്‍പ്പനയാണ് ഒരുമാസത്തിനിടെ നടന്നത്. പതിവ് തെറ്റിക്കാതെ മലയാളികളുടെ പ്രിയ ബ്രാന്‍ഡ് മാരുതി സുസുക്കി ഇത്തവണയും വില്‍പ്പനയില്‍ ഒന്നാമതെത്തി. ഇലക്ട്രോണിക് വിപണിക്ക് മാത്രമല്ല, കാര്‍ വിപണിക്കും ഇത്തവണത്തെ ഓണം ചാകരക്കാലമായിരുന്നു. കാര്‍ വില്‍പ്പനയില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായത്. ഇന്ധന വില കുറഞ്ഞതിനൊപ്പം ആകര്‍ഷക വായ്പകളുമായി ബാങ്കുകള്‍ എത്തിയതും വില്‍പ്പന കൂട്ടുന്നതില്‍ നിര്‍ണായകമായി. ശരാശരി 15,000 കാറുകളാണ് പ്രതിമാസം സംസ്ഥാനത്ത് Read more about കാര്‍ വില്‍പ്പനയില്‍ കുതിപ്പ്.[…]