ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.
07:07 pm 30/9/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. ജയലളിത ആരോഗ്യം വീണ്ടെടുത്ത് ഒൗദ്യോഗിക പദവികളിൽ പുന:പ്രവേശിക്കെട്ടയെന്ന് ആശംസിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പുറത്തു പ്രചരിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കണം. അതിനായി ആശുപത്രിയിൽ നിന്നും അവരുടെ ചിത്രങ്ങളും യഥാർഥ വിവരങ്ങളും പുറത്തുവിടണം– കരുണാനിധി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. പനിയും നിര്ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത Read more about ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.[…]










