കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

10:35 am 29/9/2016 കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ പുതിയ തെളിവുകള്‍ നല്‍കാന്‍ തയ്യാറായി രണ്ട് സാക്ഷികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലൻസ് വ്യക്തമാക്കി. സത്യവാങ്മൂലത്തിന്‍റ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ കെ എം മാണി ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തുടരന്വേഷണം തീരുമാനിക്കാനുണ്ടായ സാഹചര്യം ഇതില്‍ വിശദമാക്കുന്നുണ്ട്. നേരത്തെ മൊഴിയെുടത്ത Read more about കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്[…]

മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച

10:33 am 29/9/2016 മുംബൈ: മണപ്പുറം ഗോൾഡ് ലോണിന്റെ നാഗ്പൂർ ശാഖയിൽ വന്‍ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം 30 കിലോ സ്വർണവും 3 ലക്ഷം രൂപയും കവർന്നു.ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച. മണപ്പുറം ഗോള്‍ഡ് ലോണിന്റെ നാഗ്പൂര്‍ ഭീംചൗക്ക് സിമന്റ് റോഡിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്.ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണമാണ് കവര്‍ന്നത്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ Read more about മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച[…]

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, നാളെ വെള്ളിത്തിരയില്‍

10:26 am 29/9/2016 മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണഇക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, “എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി’ നാളെ പുറത്തിറങ്ങും. നീരജ് പാണ്ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കിയര അദ്വാനിയാണ് ചിത്രത്തില്‍ ധോണിയുടെ ഭാര്യ Read more about ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, നാളെ വെള്ളിത്തിരയില്‍[…]

വിശാലും വരലക്ഷ്‍മിയും തമ്മിലുള്ള പ്രണയം തകര്‍ന്നു.

10:22 am 29/9/2016 ഏഴു വർഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്നേഹം? .. വരലക്ഷ്മി ട്വീറ്റ് ചെയ്യുന്നു. നടികർ സംഘം തിരഞ്ഞെടുപ്പില്‍‌ വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറായിരുന്നു വിശാലിന്റെ എതിരാളി. വരലക്ഷ്‍മി വിശാല്‍ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ പിന്നീട് വരലക്ഷ്മിയെ വിവാഹം കഴിക്കുമെന്നും പറഞ്ഞിരുന്നു.

സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.

10;20 am 29/9/2016 തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സഭയിൽ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാനറുകളും പ്ലക്കാർഡുകളുമായാണ് എം.എൽ.എമാർ സഭയിലെത്തിയത്. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെടുത്തിയില്ല. എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎൽഎമാരായ ഷാഫി പറമ്പിൽ, Read more about സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.[…]

യു.എസില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു

10:18 am 29/09/2016 ലോസ് ആഞ്ജലസ്: കറുത്തവര്‍ഗക്കാര്‍ക്കുനേരെ യു.എസ് പൊലീസ് അതിക്രമം വീണ്ടും. ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആല്‍ഫ്രഡ് ഒലാങ്കോ എന്ന 30 കാരനെയാണ് സഹോദരിയുടെ മുന്നില്‍വെച്ച് പൊലീസ് വെടിവെച്ചുകൊന്നത്. ഇതോടെ, യു.എസില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരുടെ എണ്ണം അഞ്ചായി. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലാണ് നിരായുധനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കറുത്തവര്‍ഗക്കാരുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മാനസികനില തെറ്റിയ യുവാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയാണ് ഷോപ്പിങ് മാളില്‍നിന്നും പൊലീസിനെ വിളിച്ചത്. സ്ഥലത്തത്തെിയ പൊലീസ് യുവാവിനെ അകാരണമായി Read more about യു.എസില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു[…]

ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്

10:17 am 29/9/2016 വാഷിങ്ടൺ: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസൻ റൈസ് ഇക്കാര്യം ഫോണിലൂടെ ചർച്ച ചെയ്തു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവർത്തനം പാകിസ്താൻ തടയണമെന്നും ഇതിനായി പാക് സർക്കാർ തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ Read more about ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്[…]

തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.

10:16 am 29/9/2016 തിരുവനന്തപുരം: തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, എൽ.ഡി.എഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്‍റെ പതിപ്പാകുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായുണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് എൽ.ഡി.എഫ് നീങ്ങുന്നതെന്നും സുധീരൻ പറഞ്ഞു. Read more about തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.[…]

ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം.

10:13 am 29/9/2016 ലണ്ടൻ: വാശിയേറിയ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം. മറ്റൊരു മൽസരത്തിൽ മാഞ്ചസ്​റ്റർ സിറ്റിയെ സെൽറ്റിക്ക്​ സമനിലയിൽ കുരുക്കി. തിയോ വാൽക്കോട്ടി​െൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട്​ ഗോളുകൾക്കാണ്​ ആഴ്​സണൽ തകർത്തത്​. ഏഴാം മിനുറ്റിലും 26 ാം മിനുറ്റിലുമായിരുന്നു വാൽകോട്ടി​െൻറ ഗോളുകൾ. ചാമ്പ്യൻസ്​ ലീഗിലെ മറ്റൊരു വാശിയേറിയ മൽസരത്തിൽ സെൽറ്റിക്കിനോട്​ മാഞ്ചസ്​റ്റർ സിറ്റിക്ക്​ സമനിലയിൽ പിരിയേണ്ടി വന്നു.മൽസരത്തിൽ സെൽറ്റിക്കി​​െൻറ മൂസ ഡംബൽ ഇരട്ട ഗോൾ നേടിയപ്പോൾ സിറ്റിയുടെ സ്​റ്റർലിംഗ്​ സെൽഫ്​ ഗോളിലൂടെ ഒരു Read more about ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം.[…]

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

10:11 am 29/9/2016 പട്ന: വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ ബിഹാര്‍വിരുദ്ധ പ്രസ്താവനയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബിഹാറുകൂടി ഏറ്റെടുക്കാമെങ്കില്‍ കശ്മീര്‍ പാകിസ്താന് വിട്ടുനല്‍കാമെന്ന കട്ജുവിന്‍െറ ഫേസ്ബുക് പോസ്റ്റിനെതിരെ ജനതാദള്‍ (യു) നിയമസഭാംഗം നീരജ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ പ്രസ്താവനക്കെതിരെ വീണ്ടും പോസ്റ്റുമായി രംഗത്തുവന്ന കട്ജുവിനെതിരെ പട്ന ജില്ലാ കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാര്‍ ഹരജി നല്‍കിയിട്ടുമുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മറ്റു വകുപ്പുകളും ചേര്‍ത്താണ് Read more about മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി[…]