ഗൗതം ഗംഭീര്‍ ന്യൂസിലാന്‍റിന് എതിരായ അടുത്ത ടെസ്റ്റില്‍ കളിക്കും.

09:20 am 28/9/2016 ദില്ലി: ദീര്‍ഘകാലമായി ഇന്ത്യന്‍ടീമിന് പുറത്തുനില്‍ക്കുന്ന ഗൗതം ഗംഭീര്‍ ന്യൂസിലാന്‍റിന് എതിരായ അടുത്ത ടെസ്റ്റില്‍ കളിക്കും. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗംഭീറിന് അവസരം ലഭിച്ചത്. നേരത്തെ ഗംഭീര്‍ ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിച്ചിരുന്നു. കോഹ്‌ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ദില്ലിയുടെ കളിക്കാറായിരുന്നു. ആ ബന്ധം ഗംഭീറിന് സഹായകരമായി എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. Read more about ഗൗതം ഗംഭീര്‍ ന്യൂസിലാന്‍റിന് എതിരായ അടുത്ത ടെസ്റ്റില്‍ കളിക്കും.[…]

വോഡഫോണ്‍ കിടിലന്‍ ഓഫര്‍ അവതരിപ്പിക്കുന്നു

09:12 am 28/9/2016 ദില്ലി: ബിഎസ്എന്‍എല്‍, ഏയര്‍ടെല്‍ എന്നിവയ്ക്ക് പുറമേ ജിയോ തരംഗം തടയാന്‍ വോഡഫോണും ഒരുങ്ങി. പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ആണ് വോഡഫോണ്‍ നല്‍കുന്നത്. മൂന്ന് മാസമാണ് ഓഫര്‍ വലിഡിറ്റി. പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഓഫറുള്ളൂ. 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വൊഡഫോണ്‍ പുതിയ താരിഫ് Read more about വോഡഫോണ്‍ കിടിലന്‍ ഓഫര്‍ അവതരിപ്പിക്കുന്നു[…]

മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു

08:32 am 28/9/2016 കൊച്ചി: മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം പുളിക്കത്തറ വീട്ടിൽ മെൻട്രോൺ വർഗീസ് (23), എടവനക്കാട് എരണ്ടത്തറ ഇ.എം. രൂപേഷ് (32), പള്ളുരുത്തി പൊന്നാത്ത് പി.എം. സനൂപ് (23) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ പൊലീസ് പിടികൂടിയത്. എംഡിഎംഎ (മെഥലിൻ ഡൈ ഓക്സി മെറ്റാം ഫിറ്റാമിൻ) എന്ന ഇനം മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർക്ക് അന്തർ സംസ്ഥാന മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് Read more about മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു[…]

സമാന്ത മതം മാറി?

08:30 am 28/9/2016 ഹൈദരാബാദ്: നടി സമാന്ത പ്രഭു മതം മാറിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജ്ജുനയുടെ സാന്നിധ്യത്തില്‍ നാഗചൈതന്യയും സമാന്തയും പൂജയില്‍ പങ്കെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. നാഗചൈതന്യയും സമാന്തയും വിവാഹം ചെയ്യുന്നതിന് മുന്നോടിയായുള്ള കുജദോഷ പൂജയാണ് നടന്നതെന്നും പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസിയായ സമാന്ത ഹിന്ദുമതം സ്വീകരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്കിലെയും തമിഴിലെയും മുന്‍നിര നായികയായിരുന്ന സമാന്ത ആറ് മാസത്തോളമായി പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്തിരുന്നില്ല. നാഗചൈതന്യയും സമാന്തയുമായുള്ള Read more about സമാന്ത മതം മാറി?[…]

റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

08:30 am 28/9/2016 കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ വിദ്യാർത്ഥികളുടെ പീഡനമാണ് കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉച്ചയ്ക്ക് സഹപാഠികളാണ് ഷെറിനെ ഹോസ്റ്റൽ മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഷെറിൻ എഴുതിയെന്ന് കരുതപ്പെടുന്ന കത്തും ലഭിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രാവിലെ ക്ലാസിലേക്ക് പോകും വഴി എസ് എഫ് ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ ഷെറിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. Read more about റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു[…]

മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകി.

08:29 am 28/9/2016 ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. Mitochondrial Donate ലൂടെയാണ് ശാസ്ത്രജ്ഞർ ഇത് സാധ്യമാക്കിയത്. അമ്മയുടെ ജനിതക പ്രശ്നം കുഞ്ഞിലേക്ക് പകരാതിരിക്കാനാണ് നടപടി. വാർത്ത പരന്നതോടെ നേട്ടത്തെ അനുകൂലിച്ചും എതിർത്തും ശാസ്ത്രജ്ഞർ രംഗത്തെത്തി. അതിശയത്തോടെയാണ് ശാസ്ത്രലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ലെ ഡോ.ജോൺസാോങ്ങും കൂട്ടരുമാണ് മൂന്ന് വ്യകതികളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം Read more about മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകി.[…]

പാക് നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്.

08:25 am 28/9/2016 മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്​താൻ കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന സേനയുടെ ഭീഷണിക്ക്​ പിന്നാലെയാണ്​ താരം പാകിസ്​താനിലേക്ക്​ മടങ്ങിയതെന്നാണ്​ സൂചന. ഇന്ത്യയിലേക്ക് ഉടൻ മടങ്ങി വരില്ലെന്നാണ് റിപ്പോര്‍ട്ട്. യേ ദില്‍ ഹെ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം രാജ്യംവിട്ടത്. ചിത്രത്തിന്റെ പ്രചാരണ Read more about പാക് നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്.[…]

യു.എന്നില്‍ ഇന്ത്യ–പാക് വാക്പോര് തുടരുന്നു

08:22 am 28/09/2016 ജനീവ: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയും പാകിസ്താനും തുടരുന്ന വാക്പോരിന് പുതിയ മാനം പകര്‍ന്ന് പാകിസ്താനെ ഭീകരരാഷ്ട്ര മുദ്രകുത്തി ഇന്ത്യ. തങ്ങള്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്‍െറ അന്താരാഷ്ട്ര സഹായം ഭീകരവാദസംഘങ്ങള്‍ക്ക് പരിശീലനം നല്‍കി ഒളിയാക്രമണത്തിന് ഉപയോഗിക്കുകയാണ് പാകിസ്താനെന്ന് ഇന്ത്യ ആരോപിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താന്‍. ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവിടങ്ങളിലെ സ്വന്തം ജനതക്കെതിരെപോലും ഭീകരത പ്രയോഗിക്കാന്‍ ആ രാഷ്ട്രത്തിന് മടിയില്ളെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ 33ാം സമ്മേളനത്തില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ നടത്തിയ ആരോപണത്തിന് Read more about യു.എന്നില്‍ ഇന്ത്യ–പാക് വാക്പോര് തുടരുന്നു[…]

തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

08:20 am 28/9/2016 തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നതായും റിപ്പോർട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തിന് കാര്യമായ തടസം നേരിട്ടിട്ടില്ല. കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ Read more about തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.[…]

ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു

08:18 am 28/9/2016 കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചത്. പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ മാത്രമേ തത്വത്തിലുള്ള അനുമതി നല്‍കുന്ന കാര്യം വീണ്ടും പരിഗണിക്കാനാവൂവെന്നും ഇതുവരെ പാരസ്ഥിതികാനുമതി ലഭിച്ചതിന്‍െറ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.