ബാർകോഴ കേസ്​: മാണിക്കെതിരെ കൂടുതൽ തെളിവുകൾ

07:39 PM 28/09/2016 കൊച്ചി: ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കൂടുതൽ തെളിവുകളു​ണ്ടെന്ന് സർക്കാർ സത്യവാങ്മൂലം. മാണി​ക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്​. രണ്ട്​ സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്നും വിജിലൻസ്​ ഹൈകോടതിയെ അറിയിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്​മൂലത്തിൽ അറിയിച്ചു. അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും Read more about ബാർകോഴ കേസ്​: മാണിക്കെതിരെ കൂടുതൽ തെളിവുകൾ[…]

സമരത്തെയും മാധ്യമങ്ങളെയും കളിയാക്കി മുഖ്യമന്ത്രി .

06:22 pm 28/9/2016 തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ യൂത്ത്​ കോൺഗ്രസ്​ നടത്തുന്ന സമര​ത്തെയും മാധ്യമങ്ങളെയും വിമർശിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർ വാടകക്കെടുത്ത ആളുകളാണ്​ തനിക്കെതിരെ കരി​െങ്കാടി കാണിച്ചതെന്ന്​ പിണറായി ആവർത്തിച്ചു. അത്​ ത​െൻറ തോന്നലാകാം. എന്നാൽ അത്​ മാറ്റി പറയേണ്ട കാര്യമില്ല. ഒരു കാലത്തും മാധ്യമപ്രവർത്തകരെ മുഴുവനായും അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ രീതിയെ കുറിച്ച്​ പണ്ടേ തനിക്കറിയാം. രണ്ടാളുടെതായൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ട അവസ്ഥ യൂത്ത്​ കോൺഗ്രസിനില്ല. എന്നാൽ കരി​െങ്കാടി പ്രകടനം അവർ​ ഏറ്റെടുത്തതിൽ തർക്കമില്ല. Read more about സമരത്തെയും മാധ്യമങ്ങളെയും കളിയാക്കി മുഖ്യമന്ത്രി .[…]

മെ ഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന്​ സു​പ്രീംകോടതി

04:34 pm 28/09/2016 ന്യൂഡൽഹി: ​കേരളത്തിലെ ​പ്രവേശ നടപടികൾ പൂർത്തിയായ മെഡിക്കൽ സീറ്റുകളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന്​ സു​​പ്രീംകോടതി. അതേസമയം ​​പ്രവേശ നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ്​ വേണമെന്നും കോടതി ഉത്തരവിട്ടു​. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിൽ ഇടപെടാനാണ്​ കോടതി വിസമ്മതിച്ചത്​. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചി​േൻറതാണ് ഉത്തരവ്​. പ്രവേശ നടപടികൾ ഒക്ടോബർ 7നകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സ്വാശ്രയ Read more about മെ ഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന്​ സു​പ്രീംകോടതി[…]

രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

04:33 pm 28/9/2016 ലഖ്​നോ: ഉത്തർപ്രദേശിൽ രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്​ച രാവിലെയാണ്​ സംഭവം നടന്നത്​. 20 ഒാളം പേരുള്ള സംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു. രക്ഷിതാക്കളെ വീട്ടിൽ കെട്ടിയിട്ട ശേഷമാണ്​ സംഘം പെൺകുട്ടിയെ കടത്തികൊണ്ടുപോയത്​. വീടിന്​ അകലെവെച്ച്​ അഞ്ചംഗ സംഘം​ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകി. പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്​. അക്രമത്തിൽ പെൺകുട്ടിയടൈ പിതാവി​െൻറ​ തലക്ക്​ പരിക്കേറ്റു. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും Read more about രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി[…]

Default title

12:33 pm 28/9/2016 ജറുസലേം​: ഇസ്രയേൽ മുൻ പ്രസിഡൻറ്​ ഷി​േമാൺ പെരസ്​ (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്​ ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന്​ മണിക്കായിരുന്നു മരണമെന്ന്​ മരുമകൻ റഫി വാൾഡൻ അറിയിച്ചു. ​ അസുഖത്തെ തുടർന്ന്​ സെ്​പതംബർ 13നാണ്​ പെരസി​െന തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 1994ൽ പെരസിന്​ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. സ്വതന്ത്ര ഫലസ്​തീനുവേണ്ടിയുള്ള ഒാസ്​ലോ കരാറിൽ ഭാഗവാക്കായതി​െൻറ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇസ്​ഹാഖ്​ റബിൻ, ഫലസ്​തീൻ നേതാവ്​ യാസർ അറാഫത്ത്​, എന്നവരോടൊപ്പമാണ്​ പെരസ്​ നൊബേൽ പുരസ്​കാരം Read more about Default title[…]

സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു

12:22 pm 28/9/2016 തിരുവനന്തപുരം: സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു. കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും കേരള കോൺഗ്രസ് എം.എൽ.എ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എം.എൽ.എമാരായ കെ.എം. ഷാജിയും എം. ഷംസുദീനും അനുഭാവ സത്യാഗ്രഹം നടത്തുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വാശ്രയ ഫീസ് വർധനയിലും പൊലീസ് മർദനത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. Read more about സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു[…]

കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി

12;20 pm 28/09/2016 ഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം ‘യേ ദിൽ ഹേ മുഷ്കി’ലിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധവുമായി നവനിർമാൺ സേന രംഗത്തെത്തിയത്. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിർമാൺ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടർന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ Read more about കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി[…]

പതിനൊന്നാമത് നെഹ്‌­റു ട്രോഫി വള്ളംകളിക്കായി മയാമി ഒരുങ്ങി

12;04 pm 28/9/2016 മയാമി : ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കം മുഴക്കി പതിനൊന്നാമത് നെഹ്‌­റു ട്രോഫി വള്ളംകളി ഈ ഒക്ടോബര്‍ ഒന്നിനു ഹോളിവുഡ് ടി വൈ. പാര്‍ക്കില്‍ നടക്കും. കേരളസമാജം ഓഫ് ഫ്‌ളോറിഡ അമേരിക്കയിലെ പ്രിയപ്പെട്ട മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന ഈ ജലമാമാങ്കം പ്രവാസികള്‍ക്ക് നല്‍കുന്നതു സ്വന്തം നാടിന്റെ പ്രതിരൂപമാണ്. എന്നും പുതുമയുള്ള ആശയങ്ങളുമായി മുന്നേറുന്ന കേരളസമാജത്തിന് ഇതു ആത്മാര്‍പ്പണത്തിന്റെ പതിനൊന്നാം വര്‍ഷം. കുട്ടനാടന്‍ ജലപ്പരപ്പുകളിലെ ആവേശം ഇവിടേ മയാമിയില്‍ ഞങ്ങള്‍ ഒരുക്കുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും Read more about പതിനൊന്നാമത് നെഹ്‌­റു ട്രോഫി വള്ളംകളിക്കായി മയാമി ഒരുങ്ങി[…]

അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു.

09:32 am 28/9/2016 അബൂദബി: അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മലയില്‍നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്തവിധം കത്തിയിട്ടുണ്ട്. കാറിന്‍െറ വിവരങ്ങള്‍ വെച്ചാണ് മലയാളിയാണ് മരിച്ചതെന്ന് കരുതുന്നത്. ബുധനാഴ്ച മാത്രമേ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതരില്‍ നിന്ന് ലഭ്യമാകൂവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മന്ത്രിമാരുടെ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചു

10:55 AM 28/09/2016 റിയാദ്: സൗദിയില്‍ മന്ത്രിമാര്‍, ശൂറ അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ അംഗങ്ങളുടെ വീട്ടു വാടക പോലുള്ള ആനുകൂല്യങ്ങള്‍ 15 ശതമാനവുമാണ് കുറച്ചത്. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം, ആനുകൂല്യം എന്നിവയുടെ വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ മരവിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് Read more about മന്ത്രിമാരുടെ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചു[…]